ഒന്നും ഉണ്ടായിട്ടില്ല വെറുതെ ഒരു തോന്നൽ…. എന്ന ആ തോന്നൽ വെറുതെ ആണ് അവൾക്കും ഈ കല്യാണത്തിന് സമ്മതം ആണ് ….ചുമ്മാ ഓരോന്ന് മനസ്സിൽ. വിചാരിച്ച് മറ്റുള്ളവരെയും പെടിപ്പിച്ചു.അമ്മ പറഞ്ഞോണ്ട് പോയി….
(അമ്മ പറഞ്ഞത് ശേരിയായിരിക്കുമ്മോ ഞാൻ വിചാരിച്ചു…m ആണേലും അല്ലെങ്കിലും ദി ടൈം ഇസ് ഓവർ … കർത്താവേ ഞാൻ ഇനി എല്ലാം നിന്നിൽ അർപ്പികുവാണ്…. )
വെളിച്ചം വീണു തുടങ്ങി ആളുകളും വന്നു തുടങ്ങി അധികം ആരും ഇല്ലെങ്കിലും എനിക്ക് അത് തന്നെ തൃശൂർ പൂരത്തിൻ്റെ തിരക്കായി തോന്നി….
ഫുഡ് കഴിക്കാൻ അമ്മ കൊണ്ട് തന്നു എനിക്ക് എന്തോ ഇറങ്ങുന്നില്ല തൊണ്ട ഷട്ടർ ഇട്ടാ പോലെ താഴോട്ട് ഇറങ്ങുന്നില്ല പതിയെ ഞാൻ അത് മനസ്സിലാക്കി ..
അതെ എനിക്ക് സ്റ്റേജ് ഫിയർ അടിച്ച് തുടങ്ങി…
അമർ വന്നു പിന്നാലെ ദീപു വന്നു അവൻ്റെ പിന്നാലെ അച്ചു വന്നു…. ഇതെന്താ ട്രെയിനോ…..
ടാ കല്യാണ ചെക്കാ സെറ്റ് അല്ലേ അച്ചു ചോദിച്ചു….
അതെ സെറ്റ് ഐ അം ഫൈൻ…
മുഖത്ത് ഒരു ചെറിയ പേടി പോലെ…അച്ചു പറഞ്ഞു…
പെടിയല്ലട ഇവൻ മുള്ളി നിക്കുവാ അമർ പറഞ്ഞു ….. മാറിക്കെ ടാ അങ്ങനെ ഒന്നിനെയും പേടിക്കുന്നവൻ അല്ല ഞാൻ കേട്ടോ ടാ പുല്ലന്മാരെ … ഞാൻ എണീറ്റു….
മാറിനിക്കട കോപ്പന്മാരെ ഞാൻ വെളിയിലോട്ടു പോയി….
അമ്മ വന്നു പോവല്ലേ അപ്പോ അമ്മ ചോദിച്ചു…
ശെരി നിങൾ വിട്ടോ ഞങൾ വന്നേക്കാം പപ്പ കയറി വന്നു പറഞ്ഞു….
അല്ലാ ഇന്ദ്ര നീ ഇങ്ങനെ ആണോ പോവുന്നത് എന്നെ നോക്കി പപ്പ പറഞ്ഞു…
ഇതിനേന്താ കുഴപ്പം ഞാൻ ചോദിച്ചു….
വേറെ നല്ലത് ഇട്ടിട്ട് പോയ മതി പപ്പ പറഞ്ഞു…
അവൻ എങ്ങനെ എങ്കിലും പോട്ടെ അമ്മ അങ്ങോട്ട് വന്ന് പറഞ്ഞു….
ആന്ന് പപ്പ ചുമ്മാ അലമ്പല്ലെ ഞാൻ പറഞ്ഞു…
ശെരി നീ എങ്ങനെ എങ്കിലും പോവാൻ നോക്ക് ….
ടാ അച്ചു കാറിൻ്റെ കീ തന്നെ ഞാൻ അവനോട് പറഞ്ഞു….