അതിൻ്റെ ഇടയിൽ മഹാലക്ഷ്മി സെൽഫി എടുക്കാൻ എന്നെ വിളിച്ചു ഫോൺ സംസാരിക്കുന്നതിന് ഇടയിൽ ഞാൻ അതും ചെയ്തു…. ഇതേ സമയം അമൃതയുടെ വീട്ടിൽ തനിക്ക് വരുന്ന കല്യാണ ആശംസകൾക്ക് മറുപടി കൊടുക്കുന്ന അമൃത മഹാലക്ഷ്മിയുടെ സ്റ്റാറ്റസ് കണ്ടു…..
ഇന്ദ്രനും ആയി ഉള്ള ഫോട്ടോ “Caption – My Boyfriend getting Married Tomorrow ” എന്ന്…..
ഓ മുടിയൊക്കെ വെട്ടിയിട്ടുണ്ട് അപ്പോ ….
എന്നാലും ഇവൾ എന്തിനാ ഇങ്ങനെ ഒരു caption ഇട്ടത് ആരെങ്കിലും കണ്ട എന്ത് വിചാരിക്കും അമൃത മനസ്സിൽ വിചാരിച്ചു….
പിന്നെ രണ്ടു വീട്ടിലും വീട്ടുകാർക്ക് കല്യാണ കച്ച കൊടുക്കലും കാല് പിടിത്തം പിന്നെ ഫോട്ടോ എടുപ്പ് അങ്ങനെ സമയം പോക്കൊണ്ടെ ഇരുന്നു…
സമയം രാവിലെ.. 4 മണി …
അലാറം കേട്ട് ഇന്ദ്രൻ്റെ അമ്മ എണീറ്റു….. ഇന്ന് തൻ്റെ മകൻ്റെ കല്യാണം ആണ് അവർക്ക് സ്ഥിൽ സന്തോഷം ഉണ്ട്….
ദേ സമയം ആയി സമയം ആയി ന്നേ എണീക്ക് ….
ഞാൻ വന്നേക്കാം താൻ പോവാൻ നോക്ക്….
വാതിൽ തുറന്ന് പുറത്ത് വന്ന അമ്മ കണ്ടത് വീടിന് പുറത്ത് കാറിൽ ചാരി ഇരുന്നു എന്തോ ആലോചിരിക്കുന്ന ഇന്ദ്രനെ ആണ്…. . . . ടാ എന്താ നീ ഉറങ്ങിയില്ലേ…. ആ ഞാൻ ഉറങ്ങി നേരത്തെ എണീറ്റു എന്ന് മാത്രം ഞാൻ പറഞ്ഞു….
എന്താടാ മുഖം വല്ലാതെ ഇരിക്കുന്നത്… അമ്മ ചോദിച്ചു ഒന്നുമില്ല അമ്മ .ഞാൻ പറഞ്ഞു….
എന്തോ ഉണ്ടല്ലോ ടെൻഷൻ ആണോ ടാ… അമ്മ പറഞ്ഞു… ഒന്നുമില്ല അമ്മ ഞാൻ പറഞ്ഞു….
ടാ പേടിക്കണ്ട കേട്ടോ ഒന്നുമില്ല ഞങൾ ഒക്കെ ഇല്ലെ അമ്മ പറഞ്ഞു… ശെരി താങ്ക്സ്… ഞാൻ പറഞ്ഞു…
തിരിഞ്ഞ് നടന്ന അമ്മയെ ഞാൻ വിളിച്ചു…
അമ്മ ഒന്ന് നിന്നെ… എന്താ ടാ…
ഒന്നുമില്ല അത് അത്… ഞാൻ മടിച്ചു… എന്താടാ കാര്യം പറ…. അമ്മ ഭേജാറായി ….
അമൃതക്ക് ഈ കല്യാണത്തിന് താൽപര്യം ഉണ്ടോ ഞാൻ ചോദിച്ചു….. എന്താടാ ഇപ്പൊ അങ്ങനെ ചോദിച്ചെ ….