അമ്മ ഫൂഡ്…. ഡൈനിങ് ഏരിയയിൽ പോയി ഞാൻ വിളിച്ച് പറഞ്ഞു…. ഇന്നാ അമ്മ നല്ല ചൂട് ഇഡലിയും സാമ്പാറും തന്നു…
ടാ കുഞ്ഞു നീ പോയി തടിയും മുടിയും മുടിയും ഒക്കെ ഒന്ന് ഗ്രൂം ചെയ്തിട്ട് വാ അമ്മ പറഞ്ഞു…
ഇപ്പൊ എന്തിനാ നാളെ പോരെ ഞാൻ പറഞ്ഞു… നാളെ ഇപ്പൊ മുഹൂർത്തത്തിന് രണ്ട് മിനിറ്റ് മുന്നേ ആണോ.. അമ്മ പറഞ്ഞു….
അമ്മ അത് പറഞ്ഞപ്പോ ആണ് നാളെ എൻ്റെ കല്യാണം ആണ് എന്ന കാര്യം ഞാൻ ഓർത്തത്….
അതൊന്നും വേണ്ട ഇപ്പൊ തന്നെ പോവാൻ നോക്ക് വൈകീട്ട് ആൾകാർ ഒക്കെ വരും സമയം കിട്ടി എന്ന് വരില്ല അമ്മ പറഞ്ഞു…
ശെരി ഇതൊന്നു കഴിച്ചിട്ട് പോരെ അതോ ഇപ്പൊ തന്നെ പോണോ ഞാൻ ചോദിച്ചു…. തർക്കുത്തരം മാത്രം ഒരു കുറവും ഇല്ല; ദേ നാളെ ഒരു കൊച്ച് കേറി വരാൻ പോവാ നിൻഡ്3 ഈ സംസാരം അവളോട് വേണ്ട കേട്ടല്ലോ…. അമ്മ പറഞ്ഞു…
ഓ ഇപ്പഴേ ജൈൽ വാസം തുടങ്ങി….ഞാൻ പറഞ്ഞു….
ജയിൽ ഒന്നും അല്ല നീ ഒന്ന് പറയും അവൾ രണ്ട് പറയും എൻ്റെ മോൻ അതിന് മൂന്ന് പറയും അവസാനം അത് എൻ്റെ പെടലിക്ക് വരും … വൈയാ വയസ്സായി അമ്മ പറഞ്ഞു…
അങ്ങനെ കഴിപ്പ് ഒക്കെ കഴിഞ്ഞ് ഞാൻ ഇറങ്ങാൻ നിന്നു അമ്മ ഞാൻ പോവാ… ദേ വല്ല കളറും അടിച്ച ആ വഴി എങ്ങോട്ടെങ്കിലും പൊക്കോ കേട്ടല്ലോ….
ആ കേട്ടു കേട്ടു….
ഞാൻ മുടിവെട്ടലും പരിപാടികളും കഴിഞ്ഞ് വീട്ടിൽ എത്തി….
വൈകീട്ടോടെ വീട് പാക്ക് ആയി അമ്മയുടെ അനിയത്തിയും ഫാമിലിയും അച്ഛൻ്റെ ഫാമിലിയും ചേറിയച്ചനും ഫാമിലിയും എല്ലാരും എത്തി തുടങ്ങി….
രാത്രിയോടെ മഹാലക്ഷ്മിയും എത്തി നേരെ അവൾ വന്നത് എൻ്റെ റൂമിൽ ആണ് അവിടെ ഞാനും അമറും അച്ചുവും ഉണ്ടായിരുന്നു….
അപ്പോഴാണ് വിളിച്ച് കാറിന് ഡീസൽ അടിക്കാൻ പറഞ്ഞത് അവന്മാർ രണ്ടും കൂടെ അതിന് പോയി…
ഞാൻ ഫോൺ എടുത്ത് ദീപുവിൻ്റെ നമ്പറിൽ വിളിച്ച് എവിടെ ആണ് ; വേഗം വരാനും പറഞ്ഞു…