ഗുഡ് മോണിംഗ് പപ്പ …. ഗുഡ് മോണിംഗ്…..
നീ എന്താടാ ഈ നേരത്ത് … ഓ ഇന്ന് നേരത്തെ എണീറ്റു പപ്പ പോവാണോ ഞാൻ ചോദിച്ചു….
അതെ വരുന്നോ പപ്പ ചോദിച്ചു…. വരണോ…. ഞാൻ ചോദിച്ചു…
വാ ടാ പോവാം …. എന്ന വരാം ഗ്രീൻ ടീ വേണോ ഞാൻ ചോദിച്ചു…
ഇങ്ങു തന്നെക്ക്….പപ്പ പറഞ്ഞു…. ഞാൻ പോയി ഷൂസ് ഇട്ട് വന്നു….
അങ്ങനെ നടക്കാൻ ഇറങ്ങി സത്യം പറഞ്ഞ നല്ല രദം ഉണ്ടായിരുന്നു ചെറിയ തണുപ്പ് പിന്നെ റോഡിൽ ആരും ഇല്ല ….
നല്ല രസം അല്ലേ പപ്പ ഞാൻ പപ്പയോട് പറഞ്ഞു… എത്ര കാലം ആയി ഞാൻ പറയുന്നു എൻ്റെ കൂടെ വരാൻ നിനക്ക് പൈസ കൊടുതുള്ള എക്സർസൈസ് മതി എന്നല്ലേ…പപ്പ പറഞ്ഞു…
അതിന് എനിക്കറിയില്ലായിരുന്നു ഇത് ഇത്ര പൊളി ആണെന്ന്… ഞാൻ പറഞ്ഞു….
ചിലത് അങ്ങനെ ആണ് നമ്മക്ക് അതുമായി ഒട്ടും പൊരുത്തപ്പെടാൻ പറ്റില്ല എന്ന് തോന്നും പക്ഷേ വൺസ് നമ്മൾ ഒന്ന് മനസ്സ് കൊണ്ട് ഇഷ്ടപ്പെടാൻ ശ്രമിച്ചാൽ എല്ലാം ശേരിയവും പപ്പ പറഞ്ഞു…. എന്താണ് പപ്പ ഉദ്ദേശിച്ചത് എന്ന് എനിക്ക് കൃത്യം ആയി മനസ്സിലായി….
പിന്നെയും കൊറേ ദൂരം നടന്നു പിന്നെ വരുന്ന വഴി ചായ കുടിച്ചു…. പപ്പ ഇത്രക്കും വലിയ സോഷ്യൽ ബീയിങ് ആണ് എന്ന് എനിക്കന്ന് മനസ്സിലായി….
ഇത്രയും വലിയ ആളാണോ എൻ്റെ പപ്പ ഞാൻ പപ്പയോട് ചോദിച്ചു… നീ എന്താ വിചാരിച്ച്ത് രാമനാഥൻ എന്ന് പറഞ്ഞ സുമ്മാവാ പപ്പ തള്ളി തുടങ്ങി….
അങ്ങനെ ഒന്നും രണ്ടും പറഞ്ഞു വീട്ടിൽ എത്തി …. ഇവനും വന്നോ ഇന്ന് ….അമ്മ ചോദിച്ചു….
ഞാൻ രാവിലെ എണിക്കുമ്പോ മോൻ ഹാളിൽ ഇരിക്കുന്നു പിന്നെ അവനെയും കൂടെ കൂട്ടി…പപ്പ പറഞ്ഞു….
ആണോ നന്നായി ചായ എടുക്കട്ടേ അമ്മ ചോദിച്ചു…
വേണ്ട അമ്മ ഞാൻ ഒന്ന് ഫ്രഷ് ആയിട്ടു വരാം … ഞാൻ പറഞ്ഞു…..
അങ്ങനെ കുളിയും കഴിഞ്ഞ് താഴേക്ക് പോയപ്പോ അതുല്യ താഴെ ഇരിപ്പുണ്ട് ഞാൻ വലിയ മൈൻഡ് കൊടുത്തില്ല….