ഞാൻ അവളെ ഒന്ന് നോക്കി…. പിന്നെ തിരിഞ്ഞ് നടന്നു….
അവളും ആൻ്റിയും എൻ്റെ കൂടെ വേലിയിലോട്ട് വന്നു…. കാറിൽ കയറാൻ പോയ ഞാൻ ശെരി ആൻ്റി ബൈ….
പിന്നെ ഒന്ന് നിന്നിട്ട് തിരിഞ്ഞ് ബൈ എന്ന് അവളോട് പറഞ്ഞു…. ഒട്ടും പ്രതീക്ഷിക്കാത്ത കാര്യം ആയത് കൊണ്ട് എന്ത് പറയണം എന്ന് അവൾക്ക് അറിഞ്ഞില്ല…
എനിക്കിപ്പോ ചെറിയ തോന്നൽ ഒക്കെ വന്നു തുടങ്ങി ഇത് വർക് ആവും എന്ന്…. ഒന്നും വേണ്ട പ്രശ്നങ്ങൾ ഇല്ലാതെ മുന്നോട്ട് പോയ മതി….ഞാൻ മനസ്സിൽ വിചാരിച്ചു…
വീടെത്തി ജാതകം അമ്മയെ ഏൽപ്പിച്ചു… അങ്ങനെ റൂമിൽ പോയി ഇരുന്നപ്പോ അച്ചു വിളിച്ചു…
ടാ വണ്ടി എങ്ങനെ അവൻ ചോദിച്ചു… ടാ റേഞ്ച് കുറവാ നിക്ക് ഞാൻ പുറത്തേക്ക് ഇറങ്ങി. ….
എന്താന്ന് വണ്ടി കൊള്ളാമോ എന്ന് അവൻ ചോദിച്ചു…
പൊളി ഞാൻ പറഞ്ഞു… ആണല്ലോ
പിന്നെ അവനോട് സംസാരിച്ചു അങ്ങനെ കുറച്ച് സമയം പോയി…..
പിന്നെ കിടന്ന് മൊബൈൽ നോക്കി അറിയാതെ ഉറങ്ങി പോയി….
പിന്നെ എഴുനേൽക്കുന്നത് പിറ്റേന്ന് പുലർച്ചെ ഒരു നാല് മണി ആവുബോ ആണ്…. അമർ അടുത്ത് കിടപ്പുണ്ട്….
അവനെ ഉണർതാത്തെ താഴോട്ട് പോയി… എല്ലാവരും നല്ല ഉറക്കം ആയിരിക്കും….
നേരെ ഫ്രിഡ്ജ് തുറന്നു വെള്ളം കുടിച്ചു…..
മുഖം കഴുകി കണ്ണാടിയിൽ നോക്കിയപ്പോ ആണ് കൊറച്ച് തടി കൂടിയോ എന്നൊരു സംശയo…..
അപ്പോഴാണ് സ്റ്റെയർ കേസിൻ്റെ അടിയിൽ എൻ്റെ ബാറ്റും സ്പോർട്സ് കിറ്റും ഇരിക്കുന്ന കണ്ടത്….
ഒരു 2 മാസം മുമ്പ് വരെ കൃത്യമായ വർക്കൗട്ട് കാര്യങ്ങൾ പിന്നെ ക്രിക്കറ്റ് കളി എല്ലാം ഉണ്ടായിരുന്നു….. ആ നശിച്ച ടൂർ പോയി അതോടെ എല്ലാം പോയി…ഞാൻ മനസ്സിൽ വിചാരിച്ചു…
പിന്നെ അടുക്കളയിൽ പോയി ഒരു ഗ്രീൻ ടീ ഇട്ട് ഹാളിൽ പോയി ഇരുന്നു….
ഗ്രീൻ ടീ കുടിച്ചൊണ്ട് ഇരുന്നത്തും അമ്മയുടെ റൂമിൻ്റെ വാതിൽ തുറന്ന് പപ്പ പുറത്തേക്ക് വന്നു….
പപ്പക്ക് രാവിലെ നടക്കാൻ പോവുന്ന ശീലം ഉണ്ട്….
ഹാളിൽ ലൈറ്റ് കണ്ട് പപ്പ തിരിഞ്ഞ് നോക്കി സോഫയിൽ ഇരിക്കുന്ന എന്നെ കണ്ടു….