വാടാ മോനെ ഒന്ന് കയറിയിട്ട് പോവാം… അങ്കിൾ പറഞ്ഞു….. വാ ഇറങ്ങി വാ… ഇന്ദ്ര വാ അമറെ വാ വാ….
പുള്ളിയുടെ പുറകെ ഞങ്ങളും അകതോട്ട് കയറി…. അവിടെ മുഴുവൻ കൊച്ചുക്കുട്ടികളും പിന്നെ പിള്ളേരും ഒക്കെ ആണ്…
ഉള്ളിൽ ചെന്നതും മഹി ആൻ്റി അവിടെ ഭയങ്കര തിരക്കിൽ എന്നെ കണ്ടതും ഹായ് എന്നും പറഞ്ഞ് വന്നു…. ഞാൻ തിരിച് കൈ കാട്ടി ….
എന്താടാ ഈ വഴി ആൻ്റി ചോദിച്ചു…. ഇവർ അമ്മുവിൻ്റെ ജാതകം വാങ്ങാൻ വന്നതാ എനിക്ക് മുന്നേ അങ്കിൾ കയറി പറഞ്ഞു….
നിങൾ ഇരിക്ക് ഞാൻ അത് എടുത്തിട്ട് വരാം അങ്കിൾ പറഞ്ഞു…. ഇരിക്കെ ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം …..ആൻ്റി പറഞ്ഞു….
അവിടെ എന്തോ ഒരു ഡിസ്സ് കംഫെർട്ട് പോലെ ഞാൻ ആൻ്റിയുടെ കൂടെ അടുക്കളയിൽ പോയി …..
എന്തായി വീട്ടിൽ ഒരുക്കങ്ങൾ ഒക്കെ എന്നെ അവിടെ കണ്ട ആൻ്റി ചോദിച്ചു… വലിയച്ചൻ ഫാമിലി കണ്ട് ചെയ്തിട്ടുണ്ട് ഞാൻ പറഞ്ഞു….
അപ്പോ വീട്ടിൽ ഇരുന്നു മടുത്തു അപ്പോ വണ്ടി എടുത്തിട്ട് വരാം എന്ന് പറഞ്ഞ ഞാനും അവനും ഇറങ്ങിയത് അപ്പോഴാണ് പപ്പ പറഞ്ഞത് ഇവിടെ വന്ന് ജാതകം വാങ്ങി വരാൻ ….
വണ്ടി കിട്ടിയോ ആൻ്റി ചോദിച്ചു… ആ കിട്ടി ….
എത്ര ആയി മോനെ ….. അതൊക്കെ ആയി ആൻ്റി….
എന്നാലും … ഒന്നേമുക്കാൽ ഞാൻ പറഞ്ഞു…
ആണോ അത്ര ആയി…. ആഹ അത് അത്ര ഒക്കെ ആവും ആൻ്റി…..
പായസം എടുക്കട്ടെ അതോ ജ്യൂസ് മതിയോ ആൻ്റി ചോദിച്ചു… പായസം മതി…. ആൻ്റി….
അങ്കിൾ അങ്ങോട്ട് വന്ന് മോനെ ജാതകം ഇവിടെ അടുത്ത് ഒരു പൂജാരിയുടെ കൈയ്യിൽ പൂജിക്കാൻ കൊടുത്തു വിട്ടിരിക്കുവ ഒരു അഞ്ചു മിനിറ്റ് മോൻ ഇരിക്ക് ഞാൻ പോയി വാങ്ങി വരം … കുഴപ്പം ഇല്ല പതുക്കെ മതി. ഞാൻ പറഞ്ഞു….
ആൻ്റി എനിക്ക് അത് തന്നു… പെട്ടന്നാണ് മുടി ഒക്കെ അഴിച്ചിട്ടു ഒരു രൂപം എൻ്റെ മുന്നിൽ കൂടെ പോയത്….. പിന്നെ ആ രൂപം എൻ്റെ അടുക്കളയിലോട്ട് കേറി വന്നു…..