അത് എന്തിനാ അമ്മ ചോദിച്ചു…
വട്ട് പിന്നെ എന്ത്….ഞാൻ പറഞ്ഞു…
ടാ നീ പോവാൻ നോക്ക് അവനെ ഒന്നും എങ്ങും വിടുന്നില്ല പോരെ….അമ്മ പറഞ്ഞു….
അതാണ് അങ്ങനെ എൻ്റെ അടിമയെ ആർക്കും ഞാൻ വിട്ട് കൊടുക്കില്ല….ഞാൻ പറഞ്ഞു….
ഞാൻ അവനെയും കൊണ്ട് പൊറത്തേക്ക് പോയി…..
എൻ്റെ പൊന്ന് ജിനു നിനക്ക് ഇങ്ങനത്തെ മണ്ടത്തരം പറച്ചിൽ ഇനിയും നിർത്താൻ ആയില്ലേ ….അവൻ ഇവിടെ നിന്നോട്ടെ വെറുതെ ഇതിൽ ഇനി ഒരു മാറ്റം വരുത്താൻ നോക്കണ്ട കേട്ടോ….അമ്മ പറഞ്ഞു…
ടാ അമറെ നമ്മക്ക് കാർ അങ്ങ് എടുത്ത് കൊണ്ട് വരാം നീ എന്ത് പറയുന്നു …ഞാൻ അവനോട് ചോദിച്ചു….
വേണേൽ പോവാം അവൻ പറഞ്ഞു…
നിക്ക് അമ്മയോട് പറഞ്ഞിട്ട് വരാം അമ്മ ഞാൻ പോയി കാർ എടുത്തിട്ട് വരാം കാർഡ് ഇങ്ങ് തന്നെ ….ഞാൻ അമ്മയോട് പറഞ്ഞു….
ഈ നേരത്ത് പോണോ അമ്മ പറഞ്ഞു ഇപ്പൊ സമയം 6 ആയ്തല്ലെ ഉള്ളൂ …. വേഗം വരാന്ന്……
റാക്കിൽ ഉണ്ട് സൂക്ഷിച്ച് പോയി വാ കേട്ടോ… അമ്മ പറഞ്ഞു…
ശെരി…
അങ്ങനെ വണ്ടിയുടെ അടുത്ത് എത്തി കൊള്ളാം നീറ്റ് ആയി ചെയ്ത് സെറ്റ് ആക്കി വെച്ചിട്ടുണ്ട്….
അങനെ വണ്ടി എടുത്തു തിരിക്കുന്ന വഴി പപ്പ വിളിച്ചു വരുന്ന വഴി അമൃതയുടെ ജാതകം വാങ്ങി വരാൻ …. വേറെ വഴി ഇല്ലാതെ സമ്മതികേണ്ടി വന്നു….
കുറച്ച് നേരത്തെ ഡ്രിവിന് ഒടുവിൽ അവളുടെ വീട്ടിൽ എത്തി …..
നമ്മടെ വീട് പോലെ തന്നെ ലൈറ്റ് ഒക്കെ ഇട്ടു സെറ്റ് ആണ് പക്ഷേ ആൾകാർ കൂടുതൽ ആണോ എന്ന് ഒരു സൗട്ട്….
അങ്കിൾ പുറത്ത് തന്നെ ഉണ്ട്
ഞങ്ങടെ വണ്ടി കണ്ടതും അങ്കിൾ വെളിയിലേക്ക് വന്നു….
എന്താ മോനെ ഈ വഴി … അല്ലാ പപ്പ വിളിച്ചില്ലെ അമൃതയുടെ ജാതകം വാങ്ങാൻ പറഞ്ഞു….
ആണോ അതെ ഞാൻ അത് അങ്ങ് മറന്നു…. അങ്കിൾ അതൊന്നു തന്നാ ഞ്ങൾക്ക് പോവായിരുന്നു…..
വാ ഉള്ളിൽ കയറിയിട്ട് പോവാം അങ്കിൾ പറഞ്ഞു…. ഇല്ല അങ്കിൾ കേറുന്നില്ല ഞാൻ പറഞ്ഞു….