സുഖം തന്നെ നിനക്ക് സുഖം അല്ലെ ഞാൻ ചോദിച്ചു…..
ഇങ്ങനെ അങ്ങ് പോണു……അവൻ പറഞ്ഞു….
അല്ലാ എന്തായി നിൻ്റെ ഡോക്റ്റർ പഠിത്തം ഒക്കെ… അതൊക്കെ എപ്പോഴേ നിർത്തി അവൻ പറഞ്ഞൂ….
ശേ ചുമ്മാ ഞാൻ പറഞ്ഞു…. അല്ലടാ അവിടെ പോയി ഒരു 6 മാസം കഴിഞ്ഞപ്പോ എനിക്ക് ഏതാണ്ട് മടുത്തു….പിന്നെ ഒരു കൊള്ളാം ആവറായപ്പോ അച്ഛനും മനസ്സിലായി എന്നെ കൊണ്ട് കൂടിയ കൂടില്ല എന്ന്….
എനിക്ക് അന്നെ അറിയാം നിന്നെ. കൊണ്ട് ഇതൊന്നും നടക്കില്ല എന്ന് ….പിന്നെ കൂടി പോയ നീ അർജുൻ റെഡ്ഡി സ്റ്റൈലിൽ വരും അത്ര തന്നെ ഞാൻ പറഞ്ഞ് ചിരിച്ചു…. പിന്നല്ലേ അച്ചു പറഞ്ഞു….
അല്ലാ അളിയാ അപ്പോ നീ ഇപ്പൊ എന്താ പരിപാടി…..ഞാൻ ചോദിച്ചു…. എടാ ഞാൻ ഇപ്പൊ ഫ്രീ ലാൻസ് സോഫ്റ്റ്‌വെയർ ഡെവലപ്പർ ആണ് ആദ്യം ഹൈദരാബാദ് ആയിരുന്നു ഇപ്പൊ ദുബൈ ആണ്…..അച്ചു പറഞ്ഞു
അപ്പോ കാശ് വാരൽ ആണ്… ഞാൻ പറഞ്ഞു…. പിന്നല്ലാ….
പിന്നെ നിനക്ക് എന്തൊക്കെ ഉണ്ട് വിശേഷം പറ ടാ അച്ചു എന്നെ ചേർത്ത് പിടിച്ച് ചോദിച്ചു….
അടുത്ത തിങ്കളാഴ്ച ഇന്ദ്രൻ്റെ കല്യാണം ആണ്; അതാണ് ഇപ്പൊ ഇവൻ്റെ വിശേഷം അമർ പറഞ്ഞു…. എൻ്റെ കുട്ടൻ്റെ കല്യാണം ആയോ ശേ കോൾ അടിച്ചല്ലോ….
ഞാൻ അതിന് ഒന്ന് ചെറു ചിരി മാത്രം നൽകി…. ആരാ പെണ്ണ് അച്ചു ചോദിച്ചു…..
അ അത് അത് ഞാൻ വിക്കി…. ദാ വന്നല്ലോ അമർ പറഞ്ഞു….
അപ്പോഴാണ് അമ്പലത്തിന് ചുറ്റും നടന്ന് വരുന്ന അമൃതയെയും മഹാലക്ഷ്മിയേയും ഞങൾ കണ്ടത്….
ഒരു നിമിഷത്തെ മൗനത്തിനു ശേഷം അളിയാ നിൻ്റെ സെലക്ഷൻ കൊള്ളാം നല്ല കിടിലൻ കോച്ച് അച്ചു പറഞ്ഞു….പക്ഷേ അവൾ ആ അമൃത എന്താ ഇവിടെ അവൻ കൂട്ടിച്ചേർത്തു….
എ എട് എടാ അത് അവളെ ആണ് ഞാൻ കല്യാണം കഴിക്കാൻ പോവുന്നത് ഞാൻ പറഞ്ഞു…..
എന്താന്ന്. ഞാൻ അവളെ ആണ് കല്യാണം കഴിക്കാൻ പോവുന്നത എന്ന്…
അവൻ എന്നെ ഒന്ന് നോക്കി എന്നിട്ട് ഒന്ന് ചിരിച്ചു .. എടാ നീ എന്നെ പറ്റിക്കാൻ നോക്കുവാ അല്ലേ കള്ളാ…. അച്ചു ചിരിച്ചോണ്ട് പറഞ്ഞു….. ഞാൻ നിന്നെ എന്തിനാ മോയിൻ്റെ പറ്റിക്കാൻ നോക്കുന്നേ ഞാൻ ചൂടായി….