അങ്ങനെ അവരെ യാത്ര ആക്കി ഡ്രസ്സ് എല്ലാം പപ്പയും അമ്മയും കൂടെ നോക്കി കൊണ്ടിരുന്നു…
അങ്ങനെ തിരക്കുകൾക്ക് ആരംഭമായി …..
പന്തൽ ഇടലും ലൈറ്റ് ഫിറ്റിങ് അങ്ങനെ വീട് ഒരു ശബ്ദം ഒക്കെ വന്നു…
എൻ്റെ വലിയച്ചനും കുടുംബവും ഒക്കെ വന്നു …..
എല്ലാവരും വന്നു …അവിടെയും ഇവിടെയും സെറ്റ് ആയി ഇരുന്ന് കൊതിയും നുണയും തുടങ്ങി…
ഞാൻ ഇതൊന്നും മൈൻഡ് ചെയ്യാതെ എൻ്റെ റൂമിൽ വന്നു …
അവിടെ എൻ്റെ റൂമിൽ അമർ ഇരുപ്പുണ്ടയിരുന്നു…. എന്തോ കാര്യം ആയി ഫോണിൽ ആണ്…
എന്നെ കണ്ടതും ടാ വണ്ടി പണി കഴിഞ്ഞു കേട്ടോ അച്ചു പിക്ക് അയച്ചിട്ടുണ്ട് ഇന്നാ അവൻ ഫോൺ എനിക്ക് നേരെ നീട്ടി….
ഞാൻ അത് വാങ്ങി നോക്കി ശെ ചെക്കൻ പറഞ്ഞപോലെ തീ തന്നെ ….. അല്ലെടാ ഞാൻ അവനോട് ചോദിച്ചു…
അതെ അതെ ഇപ്പൊ കുറച്ച് ഗ്ലോസി ആയി …
പെട്ടെന്ന് വാതിൽ തുറന്നു അതുല്യ വളിയച്ചൻ്റെ മോൾ (അമർ സെറ്റ് ആകാൻ നോക്കിയ പെണ്ണ്)
അവളെ കണ്ട അമർ ടാ ഞാൻ താഴെ ഉണ്ടാവും ….
ഇന്ദ്ര ഡാ കോച്ച് കള്ള നിൻ്റെ കല്യാണം ആ… അവൾ ചോദിച്ചു…. ചെറുതായിട്ട് ഞാൻ പറഞ്ഞു….
നടക്കട്ടെ നടക്കട്ടെ …
അല്ലാ നീ എന്തിനാ മറ്റെ ചെറുക്കനെ കൂടുതൽ അടിപ്പിക്കുന്നെ … അവൾ പറഞ്ഞു…
ആരെ. ആണ് നീ പറയുന്നത്….ഞാൻ ചോദിച്ചു… ഹാ ഇപ്പൊ ഇവിടുന്ന്. ഇറങ്ങി പോയില്ലേ അവൻ തന്നെ ….എന്താ അവൻ്റെ പേര്….
അമർ ആണോ ….
യാ യാ അമർ ദാറ്റ് ഗായ്….. അവന് എന്താ കുഴപ്പം…. ഞാൻ ചോദിച്ചു….
അവന് ഒരു കുഴപ്പവും ഇല്ല എല്ലാം കൂടുതലായി ആണ് ഉള്ളത്… സ്റ്റുപിഡ് ദേ നീ മരിയാതക്ക് സംസാരിക്കു ഇല്ലെങ്കിൽ കാര്യം പറ…
കാര്യം ഒന്നും ഇല്ല അവന് എന്നെ ഇഷ്ടം ആണ് പോലും കല്യാണം കഴിക്കാൻ താൽപര്യം ഉണ്ട് പോലും….. റാസ്കൽ അവൾ പറഞ്ഞു
(ആണോ ഒരു സെക്കൻ്റ് ആ ടാ ഒന്ന് മോളിലോട്ട് വരുവോ ആ വേഗം വാ ഞാൻ ഫോണിൽ അമറിനെ വിളിച്ച്….)