അപ്പോഴേക്കും ഫോൺ സംസാരിച്ച് കൊണ്ടിരുന്ന അമർ ഉളളിലോട്ടു വന്നു….
ടാ അച്ചുവാണ് നിന്നോട് എന്തോ പറയാൻ ഉണ്ടെന്ന്…. ന്നാ എടുത്തോ അവന് നേരെ ഞാൻ ട്രെ നീട്ടി….
എന്താടാ …. ശെരി ശെരി അടിച്ചോ ആ ഒക്കെ … ഇപ്പൊ കിട്ടും മറ്റന്നാൾ ആണോ ശെരി ശെരി ..
എന്താടാ എന്തിനാ അച്ചു വിളിച്ചത്.. ഫോൺ കട്ടായത്തും അമ്മ ചോദിച്ചു… അത് ചെറിയ ഡിസൈൻ മാറ്റം വരുതൽ അതിനു വേണ്ടി ആണ്…
വെറുതെ വണ്ടി നശിപ്പിക്കാൻ നിക്കണ്ഡ ചെക്കാ കേട്ടോ….അമ്മ പറഞ്ഞു… അങ്ങനെ ഒന്നും ഇല്ല അമ്മ വണ്ടി ബ്ലാക്ക് അല്ലേ അപ്പോ ചെറിയ ഒരു റെഡ് ട്ടച്ച് കൊടുക്കാൻ അത്രെ ഉള്ളു….ഞാൻ പറഞ്ഞു…..
വണ്ടി ഇപ്പൊ കിട്ടും വീണ്ടും അമ്മയുടെ ..ചോദ്യം മറ്റന്നാൾ അല്ലെങ്കിൽ അതിൻ്റെ അടുത്ത ദിവസം …..ഞാൻ പറഞ്ഞു….
എത്ര ആണ് റേറ്റ് അത് വല്ലതും അച്ചു പറഞ്ഞോ…. അമ്മ പിന്നെയും ചോദ്യം ചോദിച്ചു ഇല്ല ഒരു ഒരുലക്ഷം ആവും തോന്നുന്നു…
എന്താടി കാര്യം ആൻ്റി അമ്മയോട് ചോദിച്ചു…. നമ്മടെ പുതിയ വണ്ടി ഇല്ലെ അതിന് . മറ്റെ പ്രൊട്ടക്ഷൻ..എന്തായിരുന്നു..
എന്താ ടാ അതിൻ്റെ പേര്… പി പി എഫ ഞാൻ പറഞ്ഞു….
ആഹ അത് തന്നെ ഒരു പ്ലാസ്റ്റിക് ഷീറ്റ് വണ്ടി മുഴുവൻ ഒട്ടിക്കും അതാണ്….അമ്മ പറഞ്ഞു കൊടുത്തു… അതാണോ…..
അപ്പോഴേക്കും പപ്പയും അങ്കിളും വന്നു….
എന്താ ഷോപ്പിംഗ് ഒക്കെ കഴിഞ്ഞോ…. പപ്പ ചോദിച്ചു…. പിന്നെ എല്ലാം കഴിഞ്ഞു നിങൾ പോയ കാര്യം എന്തായി അമ്മ ചോദിച്ചു… കഴിഞ്ഞ് കഴിഞ്ഞു…..പപ്പ പറഞ്ഞു….
ഇത്തിരി വെള്ളം എടുത്തേ പപ്പ പറഞ്ഞു….
അമ്മ പോയി ബാക്കി ഉണ്ടായിരുന്ന ജ്യൂസ് അവർക്ക് കൊടുത്തു….
എന്ന പിന്നെ നമ്മക്ക് ഇറങ്ങിയലോ അങ്കിൾ ആൻ്റിയോട് പറഞ്ഞു….
ടാ എപ്പോഴാണ് കല്യാണം വിളി തുടങ്ങുന്നത് പപ്പ അങ്കിളിനോട് ചോദിച്ചു….
അതിന് ഒരുപാട് ആൾകാർ ഒന്നും ഇല്ലല്ലോ ഒറ്റ ദിവസം കൊണ്ട് കഴിയില്ലേ …
ആണോ എന്ന ശെരി നിങൾ വിട്ടോ സമയം കളയണ്ട ….പപ്പ പറഞ്ഞു…