അപ്പോ ദേ നിക്കുന്നു അമൃത ഒരു കിടിലൻ ഡ്രസ്സ് എൻ്റെ അതെ കളറിൽ ചുമ്മാ പറയുന്നതല്ല പെണ്ണ് ഒരു കൊച്ച് സുന്ദരി തന്നെ …..
ശെ ഞാൻ എന്താണ് ഈ ചിന്തിക്കുന്നത് മോശം മോശം….
ആഹ നല്ല ഡ്രസ്സ് കുർത്തയും ട്രൗസറും അമർ നീ ഇങ്ങനെ തന്നെ കല്യാണത്തിനും പോവണം കേട്ടോ അവൻ എന്നെ കളിയാക്കി….
എല്ലാവരും ഒരേ ചിരി ആയിരുന്നു… മതി മതി എൻ്റെ കൊച്ചിനെ കളിയാക്കിയത് ആൻ്റി എൻ്റെ രക്ഷക്ക് മുന്നോട്ട് വന്നു…. ഏട്ടാ ചേച്ചിയെയും കൂട്ടി നിക്ക് ഒരു ഫോട്ടോ എടുക്കാം അപ്പു പറഞ്ഞു….
അതൊന്നും വേണ്ട ചുമ്മാ ഇരി ഞാൻ പറഞ്ഞു… നിക്കെട്ടാ ചുമ്മാ ഒരു രസം അല്ലേ…. അവൾ പറഞ്ഞു….
വേണ്ട വേണ്ട….
ഹാ ഒന്ന് നിക്കെടാ എന്തായാലും കല്യാണത്തിന് ഒരുപാട് ഫോട്ടോ എടുക്കാൻ ഉള്ളതാ അപ്പോ ഇത് ഒരു തുടക്കം ആയികോട്ടെ അമ്മ പറഞ്ഞു….
എന്ത് കഷ്ടം ആണ് ….
ഞാൻ അങ്ങനെ തന്നെ പോസ് ചെയ്ത് നിന്നു….
ഇച്ചിരി അടുത്ത് നിക്കേടാ മോനെ അവള് നിന്നെ തിന്നുകയോന്നും ചെയ്യില്ല അമ്മ പറഞ്ഞു….
ഹാ നീ എന്താ ഈ കാണിക്കുന്നത് ഇന്ദ്ര ഇങ്ങു അടുത്ത് വന്നെ അമർ നിന്ന് ഇടത് നിന്ന് വന്നു എന്നെയും അവളെയും ചേർത്തു നിർത്തി എൻ്റെ കൈ പിടിച്ച് അവളുടെ തോളിൽ കൂടെ ഇട്ടു….
ആ പ്രവർത്തി ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല ഞാനും അവളും ഒരു നിമിഷം മുഖമുഖം നോക്കി ….
ആ ഫോട്ടോ ആണ് ഫോണിൽ കിട്ടിയത്…..
ഓകെ കിട്ടി സെറ്റ് അപ്പു പറഞ്ഞു… അവൾ എല്ലാർക്കും ആ ഫോട്ടോ കാണിച്ച് കൊടുത്തു….
കൊള്ളാം സെറ്റ് അമ്മ പറഞ്ഞു…
മോളെ അങ്കിളിന് അയച്ച് കൊടുക്ക് കേട്ടോ അമ്മ പറഞ്ഞു….
ശെരി ടാ അമറെ നീയും ഇവനും കൂടെ പോയി കുറച്ച് കാഷ്വൽസ് എടുക്കൂ അമ്മ പറഞ്ഞു…. ശെരി ആൻ്റി വാടാ അവൻ എന്നെയും വിളിച്ച് അങ്ങോട്ട് പോയി….
അങ്ങനെ അവർക്കും ഇവർക്കും ഡ്രസ്സ് എടുത്ത് അങ്ങനെ ഇങ്ങനെ വെളിയിൽ ഇറങ്ങുമ്പോൾ മൂന് മണി ആയി…..