സമയം എത്ര ആയി 11 മണി…. ശോ എനിക്ക് വയ്യ…..
അങ്ങനെ കുളിച്ച് താഴെ പോയതും താഴെ അമൃതയും അപ്പുവും ഒക്കെ ഇരിക്കുന്നു…. എന്നെ കണ്ടതും ഹായ് ഏട്ടാ അപ്പു പറഞ്ഞു എപ്പൊ വന്നു മോളെ ….
ഇപ്പൊ വന്നെ ഉള്ളൂ ഏട്ടാ…. ആണോ ശെരി….
നേരെ അടുക്കളയിൽ പോയി അവിടെ അമ്മ എന്തോ പണിയിലും ആൻ്റി നിന്ന് സംസാരിക്കുന്നു…എന്നെ കണ്ട ഉടൻ വന്നോ എത്ര നേരം ആയി വിളിക്കുന്നു നിന്നെ അമ്മ പറഞ്ഞു….
എന്താ കാര്യം ….ഞാൻ ചോദിച്ചു.. എന്താ കാര്യം എന്നോ ടാ നിനക്ക് ഇവിടെ എന്താ നടക്കുന്നത് എന്നെങ്കിലും അറിയാമോ ആൻ്റി ചോദിച്ചു….
എന്താ നടക്കുന്നത്…..ഞാൻ ചോദിച്ചു…. എന്നെ കൊണ്ട് ഒന്നും പറയപ്പിക്കല്ലെ ചെക്കാ ആൻ്റി ചൂടായി….
ഇന്ന് എന്താണ് ഇത്ര ദേഷ്യം എൻ്റെ അമ്മയിയമ്മക്ക് ഹേ ഞാൻ തോളിൽ കൈ ഇട്ട് ആൻ്റിയോട് ചോദിച്ചു….
അത് കേട്ട് അമ്മയും ആൻ്റിയും ഒരു പോലെ എന്നെ നോക്കി …..
അമ്മ വേഗം ഫുഡ് തന്നെ നമ്മക്ക് വേഗം ഇറങ്ങാം ഇനി ഒരു നുംസിഹം വൈകിപ്പികണ്ട…. ഞാൻ പറഞ്ഞു… എന്നിട്ട് പുറത്തേക്ക് പോയി…
ഡീ മഹി അവൻ എന്താ ഇപ്പൊ പറഞ്ഞെ…. ഞാൻ കേട്ടത് തന്നെ ആണോ നീയും കേട്ടത്…. ആണെന്ന് തോന്നുന്നു…. നിങൾ വരുന്നില്ലേ എൻ്റെ ശബ്ദം കേട്ട് അവർ സ്വപ്നത്തിൽ നിന്ന് ഉണർന്നു….
അങ്ങനെ ഞങൾ എല്ലാരും കൂടെ കല്യാണ ഷോപ്പിംഗിന് പോയി…. എൻ്റമ്മോ വല്ല വഴി ഉണ്ടെങ്കിൽ പെണ്ണുങ്ങളുടെ കൂടെ ഈ സ്ഥലങ്ങളിൽ പോവാൻ പാടില്ല പോസ്റ്റ് അടിച്ചു ചാവും….
ഒരു 1 മണിക്കൂർ കഴിഞ്ഞ് അപ്പു വന്ന് എന്നെ വിളിച്ചു…. ഏട്ടാ അമ്മായി വിളിക്കുന്നു…. ദാ വന്നു മോളെ….
ന്താ മ്മാ …. നീ ഇത് പോയി ഒന്ന് ഇട്ടിട്ട് വാ …. അമ്മ ഒരു കുർത്ത എനിക്ക് തന്നു…. ഇതിൻ്റെ ഒക്കെ അവശ്യം ഉണ്ടോ മ്മ.
കളിക്കാതെ പോയി ഇട്ടിട്ട് വാടാ അമ്മ പറഞ്ഞു…
പിന്നെ ട്രയൽ റൂമിൽ പോയി ഇട്ടിട്ട് വന്നു…