ഞാൻ അങ്ങോട്ടു വരാം…. പിന്നെ കുളിച്ച് ഫ്രഷ് ആയി അവനെ കാണാൻ പോവാൻ ഇറങ്ങിയപ്പഴാണ് വണ്ടി ഇല്ല …
അപ്പോഴാണ് അത് എൻ്റെ കണ്ണിൽ ഉടക്കിയത് അതെ എൻ്റെ ഡിയോ കുട്ടൻ കവർ ഇട്ട് നിൽക്കുന്ന. കണ്ടത്…..
എന്ന പിന്നെ കുറച്ച് നൊസ്റ്റാൾജിയ ആവം…..
ഇത്തിരി പൊടി ഒക്കെ ആയിട്ടുണ്ട് അനേജൻ അതെല്ലാം കഴുകി വൃത്തിയാക്കി പൊരത്തിക്കെ പോയിട്ട് ഉച്ചക്ക് തിരിച് വന്നു….
എൻ്റെ വണ്ടി മുറ്റത്ത് നിൽപ്പുണ്ട് ഓ നാറി വന്നിട്ടുണ്ട്…. എന്താ മോനെ നൊസ്റ്റാൾജിയ അറിവറക്കാൻ പോയതാണോ 😀 അമർ വന്ന ഉടനെ എന്നെ ചൊറിഞ്ഞു…
അതെ വണ്ടി കൊണ്ട് പോയ അത് തിരിച് എൽപ്പിക്കാത്ത ചില നാറികൾ ഉണ്ടെങ്കിൽ അങ്ങനെ തന്നെ….. ഞാൻ പുച്ഛിച്ചു… ഇന്നാ നിൻ്റെ കിൻഡിയുടെ കീ…..
അമ്മ ചോറ്……ഞാൻ നിലവിച്ചു കൊണ്ട് അടുക്കളയിൽ പോയി…. അലറാതെ ടാ… ഇന്നാ കഴിക്ക്…..
പപ്പ വന്നില്ലേ…. ഞാൻ ചോദിച്ചു… ഇല്ല പപ്പയും അങ്കിളും കൂടെ ഇൻവിറ്റേഷൻ നോക്കാൻ പോയി….
ആണോ ….. ഇവൻ വല്ലതും കഴിച്ചോ….. വന്ന പാടെ അവൻ കഴിച്ച്….. അമ്മ പറഞ്ഞു…
ഇതിനൊന്നും ഒരു കുറവും ഇല്ല അല്ലേ അവിടെ ഇരുന്ന അമറിനേ നോക്കി ഞാൻ പറഞ്ഞു….
ഹി ഹി…. ടാ പിന്നെ അച്ചു വിളിച്ചിരുന്നു നിനക്ക് പറ്റൂവെങ്കിൽ കാർ അവടെ മറ്റെ വർകിന് വിടാൻ പറഞ്ഞു…. .
ആണോ… നീ അവനെ ഒന്ന് വിളി…. ഞാൻ അവനോട് പറഞ്ഞു….
അങ്ങനെ അവനെ വിളിച്ച് സെറ്റ് ചെയ്തു…
അപ്പോഴേക്കും പപയോട് വിളിച്ച് കാര്യം പറഞ്ഞു… വണ്ടി കൊണ്ട് ഏൽപ്പിച്ചു …..
പിന്നെ വലിയ സംഭവങ്ങൾ ഒന്ന് ഇല്ലാതെ ആ ദിവസം അങ്ങ് പോയി…..
ഇന്ദ്ര ടാ കോപ്പേ ടാ…. അമർ എന്നെ കുലുക്കി വിളിച്ചു… എന്താടാ ആൻ്റി വേഗം റെഡി ആയി വരാൻ പറഞ്ഞു…
എന്താ കാര്യം ഞാൻ ചോദിച്ചു…. കല്യാണത്തിന് ഡ്രസ്സ് സ്വർണം എന്തൊക്കെയോ എടുക്കാൻ പോവാൻ ആണ്….
നീ പോ ഞാൻ വന്നേക്കാം… വേഗം വാ ….