നാളെ തന്നെ പരുപാടികൾ തുടങ്ങാം അല്ലേ ന്നെ അമ്മ പപ്പയോട് ചോദിച്ചു…. പിന്നെ സമയം ഇല്ല പിന്നെ പിള്ളേർ ഒക്കെ ഉള്ളത് കൊണ്ട് ചെറിയ സമധാനം പപ്പ പറഞ്ഞു….
അതെ ഉപോ അച്ചു കൂടെ വന്നപ്പോ ഓകെ ആയി ….അമ്മ പറഞ്ഞു…
അല്ലാ പറഞ്ഞപോലെ അവൻ എവിടെ ഞാൻ മനസ്സിൽ വിചാരിച്ചു…
അമ്മ അച്ചു എവിടെ പോയി ഞാൻ ചോദിച്ചു… അവൻ രാവിലെ തന്നെ പോയി നിന്നോട് പറയാൻ പറഞ്ഞു….
ആണോ ശെരി ശെരി….
പിന്നെ കുഞ്ഞേ നിൻ്റെ ഫോൺ റെഡി ആയി എന്ന് അമർ വിളിച്ച് പറഞ്ഞു കേട്ടോ…
അണോ എന്ന പോവുന്ന വഴി വാങ്ങിയിട്ട് പോവാം ….
അങ്ങനെ ഫോൺ വാങ്ങി ഫുഡ് കഴിച്ച് വീട്ടിൽ എത്തി….
ഫോൺ ഓൺ ആകി നോക്കി പരിചയം ഇല്ലാത്ത നമ്പർ വാട്ട്സ്ആപ്പിൽ മെസേജ്…. അളിയാ ഞാൻ ആണ് അച്ചു സേവ് ചെയ്തോ……
കിടന്ന് ഉറങ്ങി പിറ്റേന്ന് 6 മണിക്ക് എണീറ്റു ഇന്നെത്ത പതിവില്ലാതെ നേരത്തെ അമ്മ എന്നെ കണ്ട് ചോദിച്ചു…. ചുമ്മാ ഒരു രസം അല്ലേ ……
ആണോ ഇന്നാ ബുസ്റ്റ്… താങ്ക്സ് . . അമ്മ കല്യാണത്തിന് ആരെ ഒക്കെ വിളിക്കുന്നുണ്ട് … ഞാൻ ചോദിച്ചു…. ഇപ്പോഴെങ്കിലും കല്യാണതെ പറ്റി എൻ്റെ മോൻ ചോദിച്ചലോ …..
ഹാ പറ അമ്മ …. അതികം ആരും ഇല്ലടാ …നമ്മൾ അമ്മുൻ്റെ ഫാമിലി ജിനു (അമറിൻ്റെ അമ്മ) ഫാമിലി… ചെറിയച്ഛൻ ഫാമിലി മൂർത്തി അങ്കിൾ മഹാ ഫാമിലി ദാസ് അങ്കിളിൻ്റെ ഫാമിലി കൊറച്ച് പേര് അത്ര തന്നെ….
അപ്പോ അച്ചു അവനെ വിളിക്കണ്ടെ ഞാൻ ചോദിച്ചു… അതൊക്കെ നീ നിൻ്റെ ആരെയൊക്കെ വിളിക്കണം എന്ന് പ്ളാൻ ചെയ്തു വിളിച്ചോ ….അമ്മ പറഞ്ഞു…
ഞാൻ ഒന്ന് വെളിയിൽ പോവാ …..ഞാൻ അമ്മയോട് പറഞ്ഞു പിന്നെ നാളെ തൊട്ട് പരുപാടികൾ ഒരുപാട് ഉണ്ട് കേട്ടോ കറക്കം ഒന്നും വേണ്ട അമ്മ പറഞ്ഞു….
ടാ ദീപു നീ എവിടെ ഞാൻ ദീപുവിൻ്റെ ഫോണിൽ വിളിച്ചു… ഞാൻ വീട്ടിൽ ….