ശെരി ടാ…. ചെല്ല് ഞാൻ അമറിനെ പറഞ്ഞ് വിടാം ….. ഞാൻ പറഞ്ഞു
അങ്ങനെ അവൾ പോവാൻ റെഡി ആയി ഞാൻ മുകളിൽ നിന്ന് അവൾ എന്നെ നോക്കി കൈ വീശി കാണിച്ചു….
അവൾ പോവുന്നതും നോക്കി നിന്നു….
അങ്ങനെ വൈകീട്ടോടെ ഞങ്ങളും ഇറങ്ങി …
അങ്കിളും ആൻ്റിയും അമൃതയും പോവാൻ തയാറായി….
അപ്പോ നീ പോയിട്ട് കാര്യങ്ങൾ ഒക്കെ റെഡി ആക്കാൻ നോക്ക് കേട്ടല്ലോ ഇനി അധികം ദിവസം ഇല്ല പപ്പ ദാസ് അങ്കിളിനോട് പറഞ്ഞു…..
അത് നീ പറഞ്ഞിട്ട് വേണോ ഇന്ന് തൊട്ട് ഇനി നോ റെസ്റ്റ് അങ്കിൾ ചിരിക്കാൻ തുടങ്ങി….
എന്താണ് ചിരി ഒക്കെ ആൻ്റി വന്നു… അല്ലാ ഞങൾ കല്യാണ കാര്യം പറയുവായിരുന്നു…. അങ്കിൾ ആൻ്റിയോട് പറഞ്ഞു….
എന്തായലും എൻ്റെ മോനെ എനിക്ക് തന്നെ കിട്ടി ആൻ്റി പറഞ്ഞു….
അതെ അവനെ സഹിക്കാൻ പോവുന്ന അമ്മുവിന് ഒരു അവാർഡ് തന്നെ കൊടുക്കണം പപ്പ പറഞ്ഞു…
അതെന്താ ചേട്ടാ ചേട്ടൻ അങ്ങനെ പറഞ്ഞത് അവൻ ഒരു കുഴപ്പവും ഇല്ല ആൻ്റി എനിക്ക് വേണ്ടി സംസാരിച്ചു….
ഹൊ എനിക്ക് വേണ്ടി സംസാരിക്കാൻ ആരെങ്കിലും ഉണ്ടല്ലോ… ഞാൻ മനസ്സിൽ വിചാരിച്ചു…..
അതെ അതെ ഒരു കുറവും ഇല്ല എല്ലാം കൂടുതലാണ് പപ്പ പറഞ്ഞു…
ടാ പിന്നെ പിള്ളേർക്ക് ഒരു സമ്മാനം കൊടുക്കാൻ പ്ളാൻ ഉണ്ട് എനിക്ക് നീ എൻ്റെ കൂടെ നാളെ കഴിഞ്ഞ് ഒന്ന് വരണം കേട്ടോ അങ്കിൾ പപ്പയൊടു പറഞ്ഞു…
പിന്നെ എന്താ മറ്റെ കാശിയേ കാണാൻ ആണോ… പപ്പ ചോദിച്ചു ..
അതെന്ന് അന്ന് പറഞ്ഞത്…..
എന്ന പോയാലോ നമ്മക് അമ്മ വന്നു….. ശെരി എന്ന നമ്മക്ക് വിടാം ശെരി ടാ കാണാം പപ്പ അങ്കിളിനോട് പറഞ്ഞു….
അങ്ങനെ യാത്ര പറച്ചിലും കെട്ടിപ്പിടിതവും എല്ലാം കഴിഞ്ഞ് വണ്ടിയിൽ കയറി ഞങൾ യാത്ര തുടങ്ങി….
എന്താടാ ഒരു മൗനം അമ്മ എന്നോട് ചോദിച്ചു… ഒന്നുമില്ലല്ലോ…
എന്തോ ഉണ്ട് അമ്മ കുത്തി കുത്തി ചോദ്യം തുടങ്ങി… അത് കല്യാണം ഒക്കെ വരാൻ ആയില്ലേ അതിൻ്റെ ആണ് പപ്പ പറഞ്ഞു….