ആ പി പി എഫ് ഞാൻ പറഞ്ഞു…. ആൾ റെഡി ആയി അവൻ പറഞ്ഞു…
ആണോ റേറ്റ് എങ്ങനെ ആണ് ഞാൻ ചോദിച്ചു… അതൊക്കെ നമ്മക്ക് സെറ്റ് ആകാം എൻ്റെ പരിചയ കാരൻ ആണ് അവൻ പറഞ്ഞു…
എന്ന പിന്നെ ബുക്ക് ചെയ്തോ വേഗം കിട്ടണം അത്രെ ഉള്ളു ഞാൻ പറഞ്ഞു…. അതൊക്കെ നമ്മക്ക് റെഡി ആകാം …..
അങ്ങനെ പിന്നെയും എന്തൊക്കെയോ സംസാരിച് സമയം കളഞ്ഞു….
പിറ്റേന്ന് രാവിലെ ആരോ എൻ്റെ മുഖത്ത് നനഞ്ഞ എന്തോ കൊണ്ട് തടവി ഇക്കിളി ആകി ….
പതിയെ ഉറക്കത്തിൽ നിന്ന് ഉണർന്ന ഞാൻ കണ്ടത് നഞ്ഞ മുടി എൻ്റെ മുഖത്തിട്ട് ഉരക്കുന്ന മഹാലക്ഷ്മി…
ഗുഡ് മോണിംഗ് ഡാർലിങ് അവൾ എന്നോട് പറഞ്ഞു…. ഹേയ് ഗുഡ് മോണിംഗ്… ഞാൻ പറഞ്ഞു….
എന്ത് ഉറക്കം ആണിത് അവൾ പറഞ്ഞു…. ഇന്നലെ ലേറ്റ് ആയി അതാണ്….
പിന്നെ ഞാൻ ഇറങ്ങുവാ അവള് പറഞ്ഞു… ആണോ അപ്പോ പാക്കലാം മോളെ മഹാലക്ഷ്മി ഞാൻ അവളുടെ കൈ പിടിച്ച് കുലുക്കി കൊണ്ട് പറഞ്ഞു…..
അവൾ തിരിഞ്ഞ് നടന്നതും
മഹാ അറിഞ് കാണുമല്ലോ കര്യങ്ങൾ ഒക്കെ നീ വരണം ഇനി പ്രത്യേകിച്ച് ഒരു ഇൻവിറ്റേഷൻ അവശ്യം ഇല്ലല്ലോ .നേരത്തെ തന്നെ വരണം… കേട്ടോ ….. ഞാൻ പറഞ്ഞു… എടാ അത് എൻ്റെ ഞാൻ അത് എൻ്റെ ട്രെയിനിംഗ് തുടങ്ങും ഒടനെ അപ്പോ പോവാ എന്ന് വിചാരിച്ച് ഇറിക്കുവാ…..
ആണോ ശെരി കള്ളം ആണെങ്കിലും നീ പൊക്കോ ഞാൻ റൂമിൽ നിന്ന് ഇറങ്ങി…..
ടാ ടാ ഇന്ദ്ര നീ നിക്ക് അവൾ എൻ്റെ പുറകെ വന്നു….. .എടാ നിക്ക് ടാ ചെറുക്കാ…..
എടാ ഞാൻ ഒന്ന് പറയട്ടെ …. അവൾ പറയാൻ വന്നു…
വേണ്ട നിനക്ക് ബുദ്ധിമുട്ടാവും എങ്കിൽ വേണ്ട…..ഞാൻ പറഞ്ഞു…. വരാം വരാം ടാ…. അവൾ ചെറിയ ശബ്ദത്തിൽ പറഞ്ഞു…. പക്ഷേ എനിക്കറിയില്ല എന്നെ കൊണ്ട് ഇത് താങ്ങാൻ പറ്റുമോ എന്ന്…. അവൾ കൂട്ടിച്ചേർത്തു….
ഒരു കുഴപ്പവും ഇല്ല നീ അതൊക്കെ വിട്ട് ഇപ്പൊ വീട്ടിൽ പോ ഞാൻ അങ്ങ് വന്നോളും ഞാൻ അവളോട് പറഞ്ഞു….