നീലക്കണ്ണുള്ള രാജകുമാരി 3 [നന്ദൻ]

Posted by

നന്ദൻ : ” അപ്പോൾ ലക്ഷ്മിയുടെ അച്ഛൻ…?

അഞ്‌ജലി : “അതിനെക്കുറിച്ചു കൂടുതൽ ഒന്നും എനിക്കറിയില്ല…നന്ദേട്ടാ…” വിശ്വേട്ടനോട്  ഒരിയ്ക്കൽ ഞാൻ ചോദിച്ചിരുന്നു.. പക്ഷെ അതിന് വ്യക്തമായ മറുപടി  തരാതെ… ഒഴിഞ്ഞു മാറുകയാണ് ചെയ്തത്….. അന്നയമ്മയും തമ്പി അങ്കിളും സ്നേഹിച്ചു കെട്ടിയവരാ… വീട്ടുകാരെ എതിർത്ത് എന്റെ അച്ഛനും തമ്പി അങ്കിളും കൂടി…. ഇറക്കിക്കൊണ്ട് വന്ന് വിവാഹം കഴിച്ചതാ… വിശ്വേട്ടന്റെയും ആതിയേച്ചിയുടെയും വിവാഹം കഴിഞ്ഞ്….6 മാസം കഴിഞ്ഞാണ്   അച്ഛൻ  മരിക്കുന്നത്… അതോടെയാണ് ഞങ്ങളുടെ ജീവിതം തലകീഴായ് മറിഞ്ഞത് …. അച്ഛൻ എന്തിനാണ് തൂങ്ങി മരിച്ചതെന്ന് ഇന്നും എനിക്കറിയില്ല നയനേച്ചി ….”

“പറഞ്ഞു തീരുമ്പോഴേക്കും അഞ്‌ജലി കരഞ്ഞു പോയിരുന്നു ….  നയനയും…നന്ദനും ഷോക്കറ്റത് പോലെ ഇരിക്കുകയായിരുന്നു …അവർക്കത്‌ പുതിയ അറിവായിരുന്നു …. വിങ്ങിപൊട്ടുന്ന അഞ്ജലിയെ നന്ദൻ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു.”

നയന : ” അയ്യോ… “എന്തിനാ അച്ചു അച്ഛൻ അങ്ങനെ ചെയ്തത്… കടം വല്ലതും ഉണ്ടായിരുന്നോ …?? ”

അഞ്‌ജലി : ” അറിയില്ല ചേച്ചി”…”ആതിയേച്ചിയുടെ വിവാഹം കഴിഞ്ഞപ്പോൾ ചെറിയ കടമൊക്കെ ഉള്ളതറിയാം…..ഇതിനേക്കാൾ വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നപ്പോൾ  തോന്നാതിരുന്ന … അച്ഛൻ എന്തിനാണത്‌ ചെയ്തതെന്ന്  ഇന്നും എനിക്കറിയില്ല നന്ദേട്ടാ….” എന്നെ ഒത്തിരി ഇഷ്ട മായിരുന്നു  അച്ഛന്… എന്നോട് ഒരു വാക്ക് പോലും പറയാതെ ….” .. മുഴുവിപ്പിക്കാൻ ആകാതെ അവളുടെ വാക്കുകൾ മുറിഞ്ഞു പോയിരുന്നു…

“മ്മ്”… എന്ത്‌ പറയണം എന്നറിയാതെ നന്ദൻ  വെറുതെ മൂളി…..

അഞ്‌ജലി :   “അച്ഛൻ പോയതോടെ ഞങ്ങൾ ശരിയ്ക്കും ഒറ്റപെട്ടു പോയ്‌  നന്ദേട്ടാ…. ആരുമില്ലാതെ ഒരു ബന്ധുക്കൾ പോലും സഹായത്തിനില്ലാത്ത ….ആ വലിയ വീട്ടിൽ ഞങ്ങൾ മൂന്ന് സ്ത്രീകൾ മാത്രം…ദാരിദ്യത്തിന്റെ ചൂടറിഞ്ഞ നാളുകൾ…  പിന്നീട് സഹായിക്കാനെന്ന പേരിൽ എത്തിയവരുടെ  വാതിലിൽ മുട്ടലും.. കടക്കാരുടെ  അസഭ്യം പറച്ചിലും… തുറിച്ചുനോട്ടവും..  ശല്യം സഹിക്കാനാവാതെ…. ഞങ്ങൾ പേടിച്ചു കഴിഞ്ഞ ഉറങ്ങാത്ത രാതികൾ… ഒരിയ്ക്കൽ   കടക്കാരിൽ ഒരാൾ എന്നെ കടന്ന് പിടിച്ചു… അന്ന് വിശ്വേട്ടൻ കണ്ട് വന്നില്ലായിരുന്നു എങ്കിൽ…ഈ അഞ്ജലി നന്ദേട്ടന്റെ കൂടെ ഇപ്പോൾ ഇവിടിരിക്കാൻ ഉണ്ടാകുമായിരുന്നില്ല….ആ ദിവസങ്ങൾ ഓർക്കാൻ കൂടി ഭയമാണ് നന്ദേട്ടാ … ശല്യം സഹിക്കാനാവാതെ അമ്മ മരിക്കാൻ ചോറിൽ വിഷം ചേർത്തതാണ് … പിന്നെ എന്തോ അമ്മയുടെ മനസ്സ് മാറി…….അച്ഛൻ മരിച്ച നിസ്സഹായാവസ്ഥ നന്ദേട്ടനും ചേച്ചിക്കും മനസ്സിലാകുമല്ലോ… നിങ്ങളും ആ അവസ്ഥയിലൂടെ കടന്ന് പോയവരല്ലേ….”

Leave a Reply

Your email address will not be published. Required fields are marked *