അഞ്‌ജലി : “നന്ദേട്ടന്റെ അവസ്ഥ അറിയാവുന്നത് കൊണ്ടാണ്… അന്ന് ഏട്ടൻ എതിർത്തിട്ടും ഞാൻ വിശ്വേട്ടനോട് പൈസ ചോദിച്ചത്….” അതിപ്പോൾ അബദ്ധം ആയോ….? “പലിശ കൊടുത്താലും വിശ്വേട്ടൻ വാങ്ങില്ല നയനേച്ചി….. ” ചേച്ചിയുടെ ഭർത്താവ് ആണെങ്കിലും എനിയ്ക്ക് സ്വന്തം കൂടപ്പിറപ്പ് തന്നെയാണ്…. അച്ഛന്റെ കൂട്ടുകാരനും ബിസ്സിനെസ്സ് പാർട്ണറും… ആയിരുന്ന ശേഖരൻതമ്പി അങ്കിളിന്റെ മകൻ ആണ് വിശ്വേട്ടൻ …. ഇടയ്ക്ക് അച്ഛനും അങ്കിളും തെറ്റി പിരിഞ്ഞിരുന്നു …. പിന്നീട് അച്ഛൻ തുടങ്ങിയ ബിസ്സിനസ്സ് ഒക്കെ പൊട്ടി കടത്തിലുമായി.. ഉണ്ടായിരുന്ന കുറെ സ്ഥലങ്ങളൊക്കെ വിറ്റ്.. കടങ്ങൾ ഒക്കെ തീർത്തു…ആർഭാടങ്ങൾ ഇല്ലാതെ മുന്നോട്ട് പോകുന്ന സമയത്താണ് ….വർഷങ്ങൾക്കു ശേഷം പിണക്കം മറന്ന്….അതിയേച്ചിയ്ക്ക് ആലോചനയുമായി അവർ ഇങ്ങോട്ട് വരുന്നത് ….. തമ്പി അങ്കിളും, വിശ്വേട്ടനും, ലച്ചുവും ആയിരുന്നു അന്ന് പെണ്ണുകാണാനായി വന്നത് …വർഷങ്ങൾക്കു ശേഷം പിന്നെ അന്നാണ് ഞാൻ തമ്പി അങ്കിളിനെ കാണുന്നത് …. അച്ഛനുമായ് സൗഹൃദത്തിൽ ആയിരുന്ന സമയത്ത്…. പറഞ്ഞ് വെച്ചിരുന്നതാണ് പോലും …. ആതിര ചേച്ചിയെ വിശ്വേട്ടനെ കൊണ്ട് കെട്ടിയ്ക്കാമെന്ന്….
അഞ്ജലിയുടെ സംസാരം കേട്ടിരിക്കുമ്പോൾ നന്ദൻ ഇടയ്ക്ക് കയറി…..
നന്ദൻ : ” ആരാണ് ലെച്ചു ….? വിശ്വേട്ടന്റെ സിസ്റ്റർ ആണോ…? പുള്ളിക്കാരന് അമ്മയില്ലേ ….? അതൊ മരിച്ചോ..?
അഞ്‌ജലി :” നന്ദേട്ടന് ഓർമയില്ലേ.. മറന്നോ..?നമ്മുടെ കല്യാണ ദിവസം ലച്ചൂനെ ഞാൻ പരിചയപ്പെടുത്തിയതല്ലേ… “?
നന്ദൻ : “ആ… എനിക്ക് ഓർമയില്ലെടാ… കണ്ടാൽ അറിയാമായിരിക്കും… ആളെങ്ങനെ ചരക്കാണോ..?
“അറിയാതെ നന്ദന്റെ വായിൽ നിന്ന് വീണുപോയ്…. അഞ്‌ജലിയവനെ രൂക്ഷമായി നോക്കുന്നത് കണ്ട് എനിക്ക് ചിരിവന്നു….”
നയന : ” മിണ്ടാതിരിക്കെടാ നന്ദാ….. “ഇനി അവളുടെ കയ്യിൽ നിന്ന് അടി വാങ്ങണ്ടാ..”.നീ പറയെടി പെണ്ണെ…. ”
നന്ദൻ : ” ഞാൻ സുന്ദരിയാണോ..? എന്നാണ് ചോദിച്ചത്…
അഞ്‌ജലി :.. “…. ദേ..നന്ദേട്ടാ “.കുറച്ചു കൂടുന്നുണ്ട്…. വേണ്ടാട്ടോ…വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക. ..അത്തരം വാക്കുകൾ എല്ലായ്പോഴും തമാശയാകില്ല.. പറഞ്ഞില്ലാന്നു വേണ്ടാ…” വിശ്വേട്ടന് ഒരു ചേച്ചിയുണ്ടായിരുന്നു…അവരുടെ മകളാണ് ലക്ഷ്മി.. ലച്ചുന്ന് വിളിക്കും… സുന്ദരിക്കുട്ടിതന്നെയാണവൾ.. അപ്പുവും അഞ്ജനയും പോലെ വിശ്വേട്ടന്റെ പെറ്റ് ആണവൾ… ലക്ഷ്മി കഴിഞ്ഞേ ഉള്ളു മറ്റാരും… ആതിയേച്ചി പോലും…അത്രയ്ക്ക് ഇഷ്ടമാണ് അവളെ…..വിശ്വേട്ടന്റെ അമ്മ ജീവിച്ചിരിപ്പുണ്ട്… അന്നയമ്മ തളർന്നു കിടപ്പാണ്.. എന്തോ ആസിഡന്റ് പറ്റിയതാണ്…. ആ ആക്‌സിഡന്റിൽ ആണ് ലച്ചുന്റെ അമ്മ മരിച്ചു പോയത്….