“ശീതക്കാറ്റ് വീശി ചാറ്റൽ പൊടിഞ്ഞ് നിലാവ് പെയ്തിറങ്ങുന്ന മുറ്റത്തേക്കിറങ്ങുമ്പോൾ… ഇരുട്ടിൽ പഷ്‌നിപൂച്ചകളുടെ നിലവിളികളും… മരച്ചില്ലകളിൽ തട്ടിചിതറുന്ന ചാറ്റൽ മുഴക്കങ്ങളും കാതോർത്തു…. ആ ഇരുട്ടിലും അവൾക്ക് പേടി തോന്നിയില്ല….. തെക്കിനി കാവിലെ മരചില്ലയിൽ നിന്നും ഒരു കൂമൻ പക്ഷി… അവളുടെ തലയ്ക്കു മീതെ ചിലച്ച് കൊണ്ടു പറന്നുപോയ് …. വരാൻ പോകുന്ന വിപത്തിന്റെ സൂചനയെന്നോണം….അത് തറവാടിനെ വലം വെയ്ക്കുന്നത് നിലാ വെളിച്ചത്തിൽ അഞ്‌ജലി നോക്കി നിൽക്കുമ്പോൾ.. നെഞ്ചിൽ ഒരു വലിയ പാറ കഷ്ണം എടുത്ത് വച്ച ഫീലിംഗ് ആയിരുന്നു മനസ്സിൽ……തന്റെ നന്ദേട്ടനെ താൻ തല്ലി മുറിവേൽപ്പിച്ചിരിക്കുന്നു… ഓർത്ത പ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി മനസ്സ് വിങ്ങി പൊട്ടി……ചിലയ്ക്കുന്ന ചാര വർണ്ണകിളിയുടെ വിശന്ന്ചുവന്ന നഖങ്ങൾ ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നതായി അവൾക്ക് തോന്നി….”
“തന്റെ നന്ദേട്ടനെ ഒന്ന് കാണാൻ ആ സ്വരമൊന്ന് കേൾക്കാൻ ആ മാറിലെ ചൂടറിയാൻ അവൾ കൊതിച്ചു… പൂജയും വഴിപാടുകളും മുടങ്ങിയ നാഗരാജാവിന്റെയും നാഗയക്ഷിയമ്മയുടെയും വിഗ്രഹങ്ങളും …”പാലപൂക്കളും മഞ്ചാടിക്കുരുവും കൊഴിഞ്ഞു വീണ നാഗത്തറയും… “നോക്കി കണ്ണു നിറഞ്ഞ് നിൽക്കുമ്പോൾ… അഞ്‌ജലിയുടെ തോളിൽ പെട്ടന്ന് ഒരു കയ് വന്നു പതിഞ്ഞു… ഞെട്ടിതിരിയുമ്പോൾ മുന്നിൽ വിശ്വേട്ടൻ നിൽക്കുന്നു….
വിശ്വൻ : ” എന്താ അച്ചു…ഇവിടെ നിൽക്കുന്നത്… ഈ രാത്രിയിൽ എന്തിനാ കാവിലേക്കു വന്നത്…? ഇഴ ജന്തുക്കൾ ഒക്കെ ഉള്ളതല്ലേ….?
അഞ്‌ജലി : ” ഇല്ല… വിശ്വേട്ടാ… ഉറങ്ങാൻ പറ്റുന്നില്ല… വിശ്വേട്ടൻ ഉറങ്ങിയില്ലേ…?” കുഞ്ഞുനാൾ മുതൽ കാണുന്നതല്ലേ…അവരെന്നെ ഒന്നും ചെയ്യില്ല…. ”
വിശ്വൻ : ” മ്മ്… എനിക്കും ഉറങ്ങാൻ പറ്റുന്നില്ല അച്ചു… അറിഞ്ഞുകൊണ്ടല്ല മോളെ… പറ്റി പ്പോയതാണ്….ആതി ആണെന്ന് വിചാരിച്ചാണ് ഞാൻ …….. ”
അഞ്‌ജലിയ്ക്ക് ഒന്നും മിണ്ടാൻ കഴിയാതെ എല്ലാം കേട്ട് നിന്നു….
വിശ്വൻ : ” എനിക്കറിയാം എന്നോട് വെറുപ്പാണെന്ന്… ഞാൻ നന്ദനെ പോയ് കണ്ട് സംസാരിക്കാം… വേണമെങ്കിൽ ആ കാലു പിടിക്കാം… അച്ചു… ” നിന്റെ നല്ല ജീവിതത്തിന്.. നിനക്ക് വേണ്ടി…. ”
അഞ്‌ജലി : ” വെറുപ്പൊന്നും ഇല്ല വിശ്വേട്ടാ…ഒരു മരവിപ്പ് മാത്രമാണിപ്പോൾ മനസ്സിനും ശരീരത്തിനും….വിശ്വേട്ടൻ അറിഞ്ഞു കൊണ്ട് ചെയ്തത് അല്ലന്ന് എനിക്കറിയാം …എന്ത് പറഞ്ഞാലും നന്ദേട്ടന്റെ തലയിൽ ഒന്നും കയറില്ല … എന്നോടുള്ള വെറുപ്പാണ് ഇപ്പോൾ ആ മനസ്സ് നിറയെ… അത് തനിയേ ഇറങ്ങണം… എന്നാലും എന്താ വിശ്വേട്ടാ നന്ദേട്ടൻ ഇങ്ങനെ…….എത്ര സ്നേഹിച്ചതാ ഞാൻ… എന്നിട്ടും… “. വാക്കുകൾ മുഴുവിപ്പിക്കാൻ ആവാതെ അഞ്‌ജലി കരഞ്ഞു പോയ്….മനസ്സിന്റെ നീറ്റൽ അത്രയ്ക്കും ഉണ്ടായിരുന്നു അഞ്‌ജലിയ്ക്ക്….