വിപിൻ ജീപ്പ് സ്റ്റാർട്ട് ചെയ്തു…പക്ഷെ നന്ദൻ ജീപ്പിൽ കയറാതെ അവിടെ കിടന്ന.. ഓട്ടോറിക്ഷയുടെ അടുത്തേക്കാണ് പോയത്…. ” നന്ദേട്ടാ എവിടെ പോകുവാ… ഞാൻ കൊണ്ട് വിടാം… ” വിപിൻ വിളിച്ച് പറഞ്ഞത് കേട്ടിട്ടും തിരിഞ്ഞു നോക്കാതെ പോകുന്ന നന്ദനെ നോക്കി നിൽക്കാനേ അവൾക്കായുള്ളു…..നന്ദേട്ടന് തന്നെ വിട്ട് പോകാൻ പറ്റില്ലെന്നും…തിരിഞ്ഞ് നോക്കുമെന്നും… അവളുടെ ഉള്ളിലെവിടെയോ ഒരു പ്രതീക്ഷയുണ്ടായിരുന്നു.. ഹൃദയം കീറിമുറിക്കുന്ന വേദനയോടെ അഞ്‌ജലി ഓട്ടോയിൽ കയറുന്ന നന്ദനെ നോക്കി നിന്നു… ഓട്ടോ കണ്ണിൽ നിന്നും മറഞ്ഞതും അഞ്‌ജലി നിയന്ത്രണം വിട്ട് ഉച്ചത്തിൽ കരഞ്ഞു പോയിരുന്നു… ആതിയേച്ചി തന്നെ ചേർത്ത് പിടിച്ച് സമാധാനിപ്പിക്കാൻ ശ്രമിച്ചു.. ജീപ്പിൽ ആതിരയുടെ ചുമലിലേക്ക് തളർന്നു വീണ് അഞ്ജലി കരയുന്നുണ്ടായിരുന്നു….ഇല്ലിയക്കലിൽ പിന്നീടുള്ള ദിവസങ്ങൾ പലതും….എങ്ങനെ തള്ളിനീക്കിയെന്ന് അഞ്‌ജലിയ്ക്ക് തന്നെ അറിയില്ലായിരുന്നു …. കഴിവതും വിശ്വട്ടനിൽ നിന്നൊഴിഞ്ഞു മാറി നടക്കാൻ അഞ്‌ജലി ശ്രദ്ദിച്ചു… അഞ്‌ജലിയുടെ മുഖത്ത് നോക്കാനാവാതെ വിശ്വനും ഒഴിഞ്ഞുമാറി നടന്നിരുന്നു……
ആദ്യമൊക്കെ ഫോൺ ചിലയ്ക്കുമ്പോൾ നന്ദേട്ടൻ ആണെന്ന് കരുതി ഓടിചെല്ലും …പക്ഷെ ഒരിക്കൽ പോലും നന്ദേട്ടൻ വിളിച്ചില്ല… അങ്ങോട്ട് പലപ്പോഴും വിളിച്ചു നോക്കി സ്വിച്ച് ഓഫാണ്.. അവസാനം ഇന്ന് സാവിത്രി അമ്മ ഇങ്ങോട്ട് വിളിച്ചപ്പോഴാണ് … തന്നോട് ഒരു വാക്ക് പോലും പറയാതെ തന്നെ കൊണ്ടുപോകാൻ….വന്ന നന്ദേട്ടൻ ബാംഗ്ലൂർക്ക് ഒറ്റയ്ക്ക് തിരിച്ചു പോയെന്ന് അറിഞ്ഞത് … പാറുക്കുട്ടിയ്ക്ക് ചോറ് വാരി കൊടുക്കുമ്പോൾ അതിൽ അല്പം വിഷം ചേർത്തു കഴിച്ചാലോ എന്നവൾ ചിന്തിച്ചുപോയിരുന്നു …. മൂന്നര വയസുകാരിയായ തന്റെ മകളുടെ നിഷ്കളങ്കമായ നോട്ടത്തിനും ചിരിക്കും മുന്നിൽ അഞ്ജലി ആ ചിന്തയെ ഉപേക്ഷിച്ചു…..
“നിര്‍വചിക്കാന്‍ പറ്റാത്ത ഒരു മുറിവ് മനസ്സില്‍ ബാക്കിയാക്കി…വിട പറയാൻ കൊതിക്കുന്ന മഴക്കാലത്തിന്റെ നൊമ്പരം പോലെ…ആർത്തലച്ച് പെയ്തു തോരുന്ന രാത്രികളിൽ… ഇത്തിരി വെട്ടത്തിൽ… കളിച്ചും…ചിരിച്ചും…കലഹിച്ചും പാറിപ്പറന്ന് നിമിഷാർദ്ധത്തിൽ മരണം സംഭവിച്ച്… വേർപിരിയുന്ന അൽപ്പായുസുള്ള ഈയ്യാംപാറ്റകളെ പോലെ.. നന്ദേട്ടൻ തന്നിൽ നിന്ന് അകന്ന് പോയത് വിശ്വസിക്കാനാവാതെ അഞ്‌ജലിയുടെ കണ്ണ് നിറഞ്ഞൊഴുകി….
“ആ രാത്രി നേരം ഏറെ വൈകിയിട്ടും അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല…. അവൾ കട്ടിലിൽ നിന്നെഴുന്നേറ്റ് ലൈറ്റിട്ടു… അലസമാർന്ന മുടി വാരിക്കെട്ടാതെ…നെറ്റിയിലെ പൊട്ട് അടർത്തി കണ്ണാടിയിൽ പതിപ്പിച്ചു…. തനിക്ക് പിറകിലുള്ള കട്ടിലിലേക്ക് നോക്കി… അമ്മയും പാറുക്കുട്ടിയും നല്ല ഉറക്കത്തിൽ ആണ്…ലൈറ്റ് ഓഫ് ചെയ്തു അവരെ ഉണർത്താതെ ഇരുട്ടിൽ….വാതിൽ തുറന്ന് പുറത്തിറങ്ങി….