നന്ദൻ :..”നേരിൽ കണ്ട എനിക്ക് തെറ്റിദ്ധാരണയോ? കൂടുതൽ ന്യായീകരിച്ചു സ്വയം നാറണ്ട മോളെ”… എന്നെങ്കിലും ഞാൻ പറയുന്നത് നീ കേട്ടിട്ടുണ്ടോ… എന്റെ വാക്കിനേക്കാൾ വിശ്വന്റെ വാക്കു കളാണല്ലോ നിനക്ക് വലുത്..നിന്നെ കാണുന്നത് പോലും അറപ്പാണിപ്പോൾ..എന്റെ കണ്മുന്നിൽ നിന്നും ഇറങ്ങിപോ”…
“പെട്ടെന്നുള്ള ദേഷ്യത്തിലും സങ്കടത്തിലും അറുത്ത് മുറിച്ചുള്ള നന്ദന്റെ വാക്കുകൾ കേട്ട് അവൾ തകർന്നു പോയിരുന്നു.. ഹൃദയത്തിൽ ഒരായിരം മുള്ളുകൾ കൊള്ളുന്ന വേദനയിൽ അവളുടെ കണ്ണുകൾ നിറഞ്ഞു തൂകി.. ചങ്ക് പറിച്ച് സ്നേഹിച്ച തന്റെ നന്ദേട്ടൻ തന്നെയാണോ ഇത്…പ്രണയവും കാമവും സ്നേഹവും എല്ലാം പരസ്പരം മനസ്സ് കൊണ്ടും ശരീരം കൊണ്ടും കൈമാറിയവരല്ലേ എന്നിട്ടിപ്പോൾ”…….
“അഞ്ജലിയുടെ ഉള്ളം നീറിപ്പുകഞ്ഞു കൊണ്ടിരുന്നു”
അഞ്‌ജലി : “നന്ദേട്ടാ.…..ഇങ്ങനെ ഒന്നും പറയല്ലേ”.. നന്ദേട്ടന് ഈ അച്ചുനെ വിശ്വാസം ഇല്ലാതായോ…? നന്ദേട്ടന്റെ തെറ്റിദ്ധാരണയാണ് ഇതെല്ലാം… നമ്മൾക്ക് തമ്മിൽ സംസാരിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു…”പ്ലീസ്…നന്ദേട്ടാ… എനിക്ക് നന്ദേട്ടൻ ഇല്ലാതെ പറ്റില്ല” … “എന്തിനാ നന്ദേട്ടാ “…എന്നെയിങ്ങനെ വിഷമിപ്പിക്കുന്നത്…. എന്റെ പൊന്നല്ലേ.. നന്ദന്റെ വലത് കവിളിൽ തലോടിക്കൊണ്ട് അഞ്ജലി പറയാൻ ശ്രമിച്ചു കൊണ്ടിരുന്നു..അവൾ അവനെ കെട്ടിപ്പിടിച്ചതും അവൻ ശക്തിയായി അവളെ തള്ളി മാറ്റി…..
നന്ദൻ : “വേണ്ടാ.. ഇനി എനിക്കൊന്നും സംസാരിക്കാനില്ല.. നീ നിനക്ക് ഇഷ്ടം ഉള്ളത് പോലെ ഇഷ്ടമുള്ളവരുടെ കൂടെ ജീവിച്ചോളു.”.
അഞ്‌ജലി : “നന്ദേട്ടാ “….
നന്ദൻ : “എനിയ്ക്ക് കാണണ്ട നിന്നെ.. സമനില തെറ്റി ഞാൻ എന്തെങ്കിലും ചെയ്ത് പോകും…എന്റെ പാറൂട്ടിയ്ക്ക് അമ്മയെ വേണം… അവളെയെങ്കിലും നിന്റെ സ്വഭാവം പഠിപ്പിക്കാതിരുന്നാൽ മതി…നിന്ന് ചിലയ്ക്കാതെ ഇറങ്ങിപ്പോടി “..
അഞ്‌ജലിയ്ക്ക് നന്ദന്റെ ആ വാക്കുകൾ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.. അവൾ സാരിതലപ്പ് കൊണ്ട് വാപൊത്തി കരഞ്ഞുകൊണ്ട് പുറത്തേക്കോടി…
മൗനം തളം കെട്ടിയ നിമിഷങ്ങൾ…..ചുറ്റും കേട്ട് നിന്ന ആതിരയ്ക്കും, വിപിനും, ഒന്നും മിണ്ടാൻ കഴിയാത്ത അവസ്ഥ..
” മുറിവ് തുന്നിക്കെട്ടി മരുന്ന് വെച്ച് റൂമിൽ നിന്നും നന്ദൻ ഇറങ്ങിവരുമ്പോൾ..സാരി തലപ്പുകൊണ്ട് കണ്ണുനീരൊപ്പുന്ന അഞ്ജലികുട്ടിയെ ആണ് കണ്ടത്….നന്ദന്റെ ഉള്ളൊന്നു പിടഞ്ഞു… ഒരു വാക്ക് കൊണ്ട് പോലും താൻ ഇതുവരെ അവളെ വേദനിപ്പിച്ചിട്ടില്ല …ആ തനിക്ക് ഇപ്പോൾ എങ്ങനെ കഴിയുന്നു.. അറിയില്ല… ഇത്രയും എങ്കിലും ചെയ്തില്ലെങ്കിൽ താൻ എല്ലാവരുടെയും മുന്നിൽ… ഒന്നുമല്ലാതായി പോകുമെന്ന തോന്നൽ മാത്രമാണ് തന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത്.. പിന്നെ അവൾ തല്ലിയതിന്റെ ദേഷ്യവും സങ്കടവും.”.