കരഞ്ഞുകലങ്ങിയ കണ്ണുകളുമായ് അഞ്‌ജലി നന്ദന്റെ അടുത്തേക്ക് വന്ന് കട്ടിലിൽ ഇരുന്നു..വലതുകയ്യിൽ പിടിച്ചതും .. മുറിവിന്റെ വേദന കടിച്ചമർത്തി… മുഖം കടുപ്പിച്ച് ദേഷ്യത്തോടെ കൈതട്ടിമാറ്റിക്കൊണ്ട്….
നന്ദൻ : “തൊടരുത് എന്നെ..” ( ആാാാ… ഹ്ഹ്ഹ്” ഇടത് കവിളിൽ കൈവച്ചു വേദന കടിച്ചമർത്തി ക്കൊണ്ട് ) ….മാറിയിരിക്ക്…നമുക്ക് ഇവിടെവച്ച് പിരിയാം അച്ചു”…അതാണ് നല്ലത്…ഇങ്ങനെ മുന്നോട്ട് പോകുന്നതിൽ അർത്ഥമില്ല….ഡിവോഴ്സ് പെറ്റീഷൻ ഞാനുടനെ ഫയൽ ചെയ്തേക്കാം…. പാറുട്ടിയെ നീ തരില്ലെന്ന് എനിക്കറിയാം… ഇടയ്ക്ക് കാണാനുള്ള അവസരം ഒഴിച്ച്…ഒരു അവകാശവും ചോദിച്ച് ഒരിക്കലും ഞാൻ വരില്ല….
“അഞ്ജലി പെട്ടെന്ന് ഞെട്ടി അവിടെ നിന്നും എഴുന്നേറ്റ് നന്ദനെ അമ്പരപ്പോടെ നോക്കി…”
“ഒന്ന് സമാധാനിപ്പിച്ച്…സാരമില്ല മോളെ ഞാൻ നിന്നെ മരണം വരെ അവിശ്വസിക്കില്ല”….തന്നെ ആ നെഞ്ചിൽ ചേർത്ത് നെറുകയിൽ മുത്തം നൽകി… പറയുമെന്ന് കരുതിയ അവളുടെ ആഗ്രഹത്തിന്…. ചിത കത്തിക്കുന്നത് പോലെയായിരുന്നു നന്ദന്റെ ആ വാക്കുകൾ…. മൂർച്ചയേറിയ കൂരമ്പ് ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന വേദനയിൽ മരവിച്ചു നിൽക്കുകയായിരുന്നു അഞ്ജലിയപ്പോൾ..” വിശ്വാസം വരാതെ അവൾ അവനെ സൂക്ഷിച്ചു നോക്കി…
പക്ഷെ നന്ദന്റെ മുഖത്ത് ഒരു ഭാവ മാറ്റവും ഇല്ലായിരുന്നു….
അഞ്‌ജലി : “നന്ദേട്ടാ ….. എന്താ ഈ പറയുന്നേ.. പിരിയാമെന്നോ…? എനിക്ക് മനസ്സിലായില്ല “…..
നന്ദൻ : “ഇനി എന്ത് മനസ്സിലാക്കാനാ….ഇതൊരു ഹോസ്പിറ്റൽ ആണ് കൂടുതൽ ഒന്നും സംസാരിക്കാനും…ഒരു സീൻ ഉണ്ടാക്കാനും താല്പര്യം ഇല്ല.”..ഒന്ന് എനിക്ക് മനസ്സിലായി ഞാൻ നിനക്കൊരു കഴിവ് കെട്ട ഭർത്താവ് ആണെന്ന്.”..
അഞ്‌ജലി :” നന്ദേട്ടാ.. എന്തൊക്കെയാണ് ഏട്ടാ ഈ പറയുന്നത്.. ഞാൻ എന്നെങ്കിലും നന്ദേട്ടനോട് അങ്ങനെ പറഞ്ഞിട്ടുണ്ടോ.? പെരുമാറിയിട്ടുണ്ടോ…? ജീവന് തുല്യം സ്നേഹിച്ചിട്ടല്ലേ ഉള്ളു.. എന്നിട്ടും നന്ദേട്ടൻ എന്താണ് എന്നെ മനസിലാക്കാത്തത് “…
നന്ദൻ : “സ്നേഹം… മണ്ണാംങ്കട്ടയാണ്… എന്നെക്കൊണ്ട് ഒന്നും പറയിക്കണ്ട അച്ചു.. നീ പൊയ്ക്കേ.”.
അഞ്‌ജലി : “നന്ദേട്ടാ…നന്ദേട്ടനുള്ള സ്നേഹം ഞാൻ ആർക്കും പകർന്നു നൽകിയിട്ടില്ല..നൽകുകയുമില്ല അതിനെനിക്ക് കഴിയില്ല … വിശ്വേട്ടൻ എനിക്ക് സഹോദരൻ മാത്രമാണ്.”….. “നന്ദേട്ടന്റെ തെറ്റിദ്ധാരണയാണ് ഇതെല്ലാം”…. “എന്നോട് അങ്ങനെയൊക്കെ പറഞ്ഞപ്പോൾ അടിച്ചു പോയതാണ്.” …അറിഞ്ഞു കൊണ്ടല്ല നന്ദേട്ടാ.”..