അഞ്‌ജലി നടന്ന കാര്യങ്ങൾ എല്ലാവരോടുംമായ് വിശദീകരിച്ചു…. ” അത് കണ്ട് നന്ദേട്ടൻ തെറ്റിദ്ധരിച്ചു വന്നതാണ് … ആതിയേച്ചി ആണെന്ന് വിചാരിച്ച് വിശ്വേട്ടൻ അറിയാണ്ട് ചെയ്തതാ വല്യേച്ചി…. പറയാനുള്ളത് കേൾക്കാനുള്ള ക്ഷമയില്ലാതെ.. നന്ദേട്ടൻ ആണ് ഇത് ഇത്രേം വഷളാക്കിയത്…
നന്ദൻ : ” അപ്പോൾ നീയുംകൂടെ അറിഞ്ഞു കൊണ്ടായിരുന്നു അല്ലേ…? എന്നെ മണ്ടൻ ആക്കുകയായിരുന്നു അല്ലേടി പുലയാടി മോളെ… എത്ര നാളായെടി ഇത് തുടങ്ങിയിട്ട്…?
അഞ്‌ജലി : ” നന്ദേട്ടാ…. അനാവശ്യം പറയരുത്… മര്യാദയ്ക്ക് സംസാരിക്കണം….
“അഞ്‌ജലിയുടെ വാക്കുകൾ കേട്ടപ്പോൾ… നന്ദന് അരിശം പെരുവിരലിൽ നിന്ന് ഇരച്ചു കയറി… “എടീ… കൂത്തിച്ചിമോളെ…. തേവിടിശ്ശി… “എന്ന് വിളിച്ച് കയ്യോങ്ങിയതും…നന്ദന്റെ ഇടത് കവിൾത്തടം പുകച്ചുകൊണ്ട് അഞ്ജലിയുടെ കൈപ്പത്തി പതിഞ്ഞതും ഒരേനിമിഷം ആയിരുന്നു …. എല്ലാവരും നിശ്ചലമായ് നിന്ന് പോയ നിമിഷം… കവിളിൽ അസഹ്യമായ വേദന തടവി അന്തം വിട്ട് നിൽക്കുകയായിരുന്നു നന്ദനപ്പോൾ…ജീവിതത്തിൽ ഒരിക്കലും അവൻ പ്രതീക്ഷിച്ചിരുന്നില്ല… അഞ്ജലിയുടെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു പ്രതികരണം ഉണ്ടാകുമെന്ന്…. ആ അടിയിൽ അഞ്ജലിയുടെ കയ്യിലെ… സ്വർണ്ണ വള ഒടിഞ്ഞ് കൂർത്തഭാഗം നന്ദന്റെ കവിളിൽ.. ആഴത്തിലുള്ള നീണ്ട മുറിവ് സമ്മാനിച്ചു കടന്ന് പോയിരുന്നു….
“അയ്യോ മോളെ ചോര…..” തന്റെ ഇടത് കയ്യിൽക്കൂടി രക്തം ഒലിച്ചിറങ്ങുന്നത് കണ്ട് അനുരാധ വിളിച്ച് പറഞ്ഞപ്പോൾ ആണ് എല്ലാവരും അത് കണ്ടത്… ” അയ്യോ നന്ദേട്ടാ”…. ന്ന് നിലവിളിച്ച് അഞ്‌ജലി ഓടിവന്ന് നന്ദന്റെ കയ് പിടിച്ച് മാറ്റി… നന്ദന്റെ കവിളിലെ മുറിവ് കണ്ടവൾ കണ്ണ് മിഴിച്ച് നിന്ന് പോയ്… കവിളിലെ മാസങ്ങൾ അകന്ന് മാറിയ ഭാഗത്തെ വെളുത്ത ഇറച്ചി കണ്ടപ്പോൾ അഞ്‌ജലി ബോധരഹിതയായ് കുഴഞ്ഞു വീണ് പോയിരുന്നു….
…………………………………………………………………………..
ഡോക്ടർ : ” നല്ലമുറിവാണ്… 4 സ്റ്റിച് ഇടേണ്ടി വരും… ഇതെന്ത് പറ്റിയതാണ്… വല്ല പ്രശ്നവും ഉണ്ടോ.. പോലീസിനെ അറിയിക്കേണ്ടി വരുമോ എന്നറിയാൻ ആണ്…കത്തികൊണ്ട് വരഞ്ഞപോലെയുണ്ട് അതാണ്..
ഡോക്ടറുടെ വാക്കുകൾ കേട്ട്
വിപിൻ : “അയ്യോ ഡോക്ടർ വേറെ പ്രശ്നങ്ങൾ ഒന്നുമില്ല.. വീട്ടിൽ വച്ച് പറ്റിയതാണ്..ഒരു ആക്‌സിഡന്റ്..അല്ലാതെ ഒന്നുമില്ല.”..
“മ്മ്… മൂളി… എന്നെ നോക്കി ഡോക്ടർ…”കൂടുതൽ സംസാരിക്കേണ്ട… സ്‌ട്രെയിൻ എടുക്കാതെ നോക്കണം…..” നഴ്സിനോട് എന്തൊക്കെയോ പറഞ്ഞ് ഡോക്ടർ പോയി…