അഞ്ജലി :” വിശ്വേട്ടാ…… ഏട്ടൻ…… “… Kഎന്ത് പറയണം എന്നറിയാതെ അവൾ തരിച്ചു നിന്നു….
വിശ്വൻ : ” അയ്യോ അച്ചു… ഞാൻ ആതിയാണെന്ന് വിചാരിച്ചാണ് വാക്കുകൾ മുഴുവിപ്പിക്കു മ്പോഴേക്കും…..
“സിഗേരറ്റ് പാക്കറ്റ് എടുക്കാൻ അകത്തേക്ക് വന്ന നന്ദന്റെ മുഖത്തേയ്ക്കാണ് രണ്ടുപേരും നോക്കിയത് …. അഞ്‌ജലി നന്ദനെ കണ്ട് ഞെട്ടിത്തരിച്ചു പോയിരുന്നു….. അവളുടെ അടി വയറ്റിൽ തീകനൽ കോരിയിട്ട അവസ്ഥ … അഞ്ജലിയുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു…
“എടാ പട്ടിക്കഴുവേർടാ മോനെ “… പന്ന പുലയാടി മോനെ ” എന്ന ആക്രോഷത്തോടെ വിശ്വന്റെ കവിളിൽ അടിയും.. നെഞ്ചിൽ നന്ദന്റെ വലതു കാൽപത്തിയും പതിഞ്ഞത് ഒരേ നിമിഷ മായിരുന്നു…പെട്ടെന്നുള്ള ചവിട്ടിൽ വിശ്വൻ പുറകിലേക്ക് തെറിച്ച് വീണു…വീഴുന്നതിനിടയിൽ വിശ്വന്റെ തല അടുക്കളയുടെ സ്ലാബിൽ ചെന്ന് ഇടിക്കുകയും ചെയ്തു…… ആ ഒരൊറ്റ അടിയിൽ വിശ്വനാഥന്റെയും നന്ദന്റെയും മദ്യത്തിന്റെ കെട്ട് മുഴുവൻ ഇറങ്ങിയിരുന്നു.. തലയിൽ കൈവെച്ചവൻ എഴുന്നേൽക്കാൻ ശ്രമിച്ചു… കലിയടക്കാൻ കഴിയാതെ അവന്റെ അടുത്തേക്ക്… ഓടിയടുക്കുന്ന നന്ദനെ തടഞ്ഞുകൊണ്ട്…
” അയ്യോ നന്ദേട്ടാ…. വേണ്ടാ.. എന്തായിത്….. വേണ്ടാ…. അമ്മേ… ഓടിവായോ…ന്ന് പറഞ്ഞ് നന്ദനെ തടയാൻ ശ്രമിച്ചു… നിലവിളി കേട്ട് എല്ലാവരും അവിടേക്ക് ഓടി വന്നിരുന്നു….
കയ്യെത്തി വിശ്വന്റെ തലമുടിയിൽ പിടിച്ചു വലിച്ചു… വീണ്ടും ചവിട്ടാൻ കാലു പൊക്കിയപ്പോഴേക്കും… വിപിൻ പിന്നിൽ നിന്നും കെട്ടിപ്പിടിച്ചു വലിച്ചു മാറ്റി… .
ആതിര : “എന്താ വിശ്വേട്ടാ…എന്താടി അച്ചു… എന്താ പ്രശ്നം… എന്താ നന്ദാ….കാര്യം..?
വിശ്വൻ തല തടവിക്കൊണ്ട് തലകുനിച്ചു നിന്നു…
നന്ദൻ : “അവനെന്താ എന്റെ അച്ചുനോട് കാണിച്ചതെന്നറിയുമോ……ആ “പൂ….മോനോട് ” തന്നെ ചോദിക്ക് …. ?
അഞ്‌ജലി നിസ്സഹായയായ് “നന്ദേട്ടാ..” ന്ന് വിളിച്ച് കരയുകയായിരുന്നു…ബാക്കിയുള്ളവർ കഥയറിയാതെ നിൽക്കുകയാണ്…
തന്റെ നന്ദേട്ടന്റെ കോപം കണ്ട് അഞ്‌ജലി പേടിച്ച് പോയിരുന്നു…. അവൾ ആദ്യമായിട്ടാണ് നന്ദന്റെ ഇങ്ങനെ ഒരു മുഖം കാണുന്നത്… എന്തൊക്കെ വൃത്തികേടാണ് നന്ദേട്ടൻ വിളിച്ച് പറയുന്നത്….. അഞ്‌ജലിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…
ആതിര : ” എന്താ വിശ്വേട്ടാ കാര്യം… നന്ദാ… എന്താടാ.. ഇതൊക്കെ…? ടീ അച്ചു എന്താണ് സംഭവിച്ചത്… ആരെങ്കിലും ഒന്ന് പറയ്…