നീലക്കണ്ണുള്ള രാജകുമാരി 3 [നന്ദൻ]

Posted by

സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം  വീടുപണി… പകുതിയ്ക്ക് നിന്നുപോയിരുന്ന സമയത്ത് …. നന്ദൻ ഞങ്ങൾക്ക് തന്നു സഹായിച്ച പണം… വിശ്വേട്ടനിൽ നിന്നും അഞ്‌ജലി കടം വാങ്ങിയതാണെന്ന്…..തന്റെ അമ്മ സാവിത്രി പറഞ്ഞപ്പോഴാണ്  അറിഞ്ഞത് ….  മുൻപ്  വിശ്വേട്ടൻ തനിക്ക്  whattsapp മെസ്സേജുകൾ ഒക്കെ അയയ്ക്കുമായിരുന്നു … ആദ്യമൊക്കെ സൗഹൃദ സംഭാഷണങ്ങൾ ആയിരുന്നെങ്കിലും… അത്‌ വഴിമാറി സഞ്ചരിക്കാൻ തുടങ്ങിയപ്പോൾ  താൻ വിലക്കിയിരുന്നു… വീണ്ടും  തുടർന്നപ്പോൾ ബ്ലോക്കും ചെയ്തിരുന്നു.. പിന്നീട് വിശ്വേട്ടനെ നേരിൽ കാണുമ്പോഴും വലിയ മൈൻഡ് ചെയ്യാൻ താൻ പോയിരുന്നില്ല …. ഒരിയ്ക്കൽ നന്ദൻ ലീവിന് വന്ന രാത്രിയിൽ… താനും നന്ദനും അഞ്‌ജലിയും കൂടി സംസാരിക്കുമ്പോൾ ആണ്…വിശ്വേട്ടൻ ഞങ്ങളുടെ ഇടയിലേക്ക് സംസാര വിഷയമായ് കടന്ന് വന്നത് …..

നയന :   ” സത്യം പറയാമല്ലോ അച്ചു..” എനിക്ക് പുള്ളിയെ അത്ര ഇഷ്ടമല്ല …  എന്തോ.. മനസ്സിൽ വച്ചുള്ള പെരുമാറ്റവും സംസാരവും… വൃത്തികെട്ട നോട്ടവും ഒക്കെ… നിനക്ക് ഇനി എന്നോട് ദേഷ്യം ഒന്നും തോന്നേണ്ട… ” പുള്ളിയുടെ കയ്യിൽ നിന്ന് പൈസ  വാങ്ങണ്ടായിരുന്നു….” അറിഞ്ഞിരുന്നെങ്കിൽ  ഞാൻ വേണ്ടന്ന് പറഞ്ഞേനെ…”

അഞ്‌ജലി :  ” അയ്യോ…അങ്ങനെയൊന്നും അല്ല ..ചേച്ചി “.അതൊരു പാവം ആണ്…”. “എല്ലാവരെയും സഹായിക്കാൻ മനസുള്ളയാൾ ആണ് വിശ്വേട്ടൻ…. ”

നന്ദൻ :   “മ്മ്…”.. അവള് തുടങ്ങി…. അവളും ഉണ്ട്..ഒരു വിശ്വേട്ടനും ഉണ്ട്….വെറുതെ അല്ലല്ലോ പൈസ തന്നത്…പലിശ കൊടുക്കില്ലേ….? ചേച്ചിയ്ക്ക് വല്ല കാര്യവും ഉണ്ടായിരുന്നോ…? ഇപ്പോൾ ഇതെടുത്തിടാൻ…അനുഭവിച്ചോ…? ഇനി തള്ള് കേട്ട് മരിക്കാം…” ലോകത്ത് വേറെ ആർക്കും ഏട്ടൻമ്മാരില്ലാത്ത പോലെ …?  ഇത്രയ്ക്ക് സ്നേഹം കാണിക്കാൻ നിന്റെ കൂടപ്പിറപ്പ് ഒന്നും അല്ലല്ലോ…ചേച്ചിയുടെ ഭർത്താവ് തന്നല്ലേ…? ഇങ്ങനെ തള്ളി മറിയ്ക്കല്ലേ എന്റെ പെണ്ണെ.. ”

” നന്ദേട്ടാ…. ട്ടാ…വേണ്ടാട്ടോ….  ”  നന്ദൻ കളിയാക്കുന്നത് കണ്ട് ദേഷ്യം വന്ന അഞ്‌ജലി അവന്റെ തുടയിൽ ഒരു പിച്ച് കൊടുത്തു…. “ആാാാ.. ഹ്… നന്ദൻ തിരിച്ചു പിച്ചാൻ ഒരുങ്ങിയതും….” ചേച്ചി ഇത് കണ്ടോ “… ന്ന് പറഞ്ഞവൾ ചിണുങ്ങി ….

നയന : ” വെറുതെ ഇരിക്കെടാ … നന്ദു.. “

Leave a Reply

Your email address will not be published. Required fields are marked *