“എന്താടി..രണ്ട് പേരോടും ഇന്നലെ പറഞ്ഞതല്ലേ രാവിലെ വരണമെന്ന്.. എന്നിട്ട് അവര് വരുന്നത് ഉച്ചക്ക് ഉണ്ണാനായിട്ട്..നല്ല ചേട്ടനും ചേച്ചിയുമാണ്… അഞ്ജലിയെയും എന്നെയും നോക്കി ആതിരചേച്ചി പറഞ്ഞു…
“അത് പിന്നെ അങ്ങ് ദുബായിൽ നിന്ന് വരുന്നതല്ലേ…. ഫ്ലൈറ്റ് കിട്ടാൻ വൈകിയതാണെടി ..” .വിശ്വേട്ടൻ ചളിതമാശ പറയുന്നത് കേട്ട് വീണ്ടും എല്ലാവരും ചിരിച്ചു…
” അതല്ല….ഫ്ലൈറ്റിന്റെ പെട്രോൾ ഇടയ്ക്ക് തീർന്നു അതാണ് ലേറ്റായത്.. ” അഞ്‌ജലിയും തിരിച്ചടിച്ചു…
വിശ്വൻ : “ഇത് 80 കളിലെ വളിച്ച കോമഡി യാണല്ലോടി .. നന്ദന്റെ കൂടെ കൂടിയിട്ടും ഒരു പുരോഗതിയും ഇല്ലല്ലോടി നിനക്ക് .”….”പിന്നെ കുറച്ചു നാക്ക് കൂടിയിട്ടുണ്ട്…അത്ര തന്നെ….
“അയ്യടാ”….”ഈ പറയുന്നയാൾ ന്യൂജൻ ആണല്ലോ”…. കിളവൻ… പിന്നെ ഇത്രയും നാൾ ..80 സിന്റെ കൂടെ അല്ലായിരുന്നോ സഹവാസം അതിന്റെ വാസനയാണ്..?…” ഇങ്ങോട്ട് അടിച്ചതിന് ഇത്രയും നിലവാരം മതി”…. “എന്റെ നന്ദേട്ടനെ പറഞ്ഞാൽ ഉണ്ടല്ലോ.. ” ന്നും…. പറഞ്ഞ് അഞ്‌ജലി ചിരിച്ചു കൊണ്ട് വിശ്വന്റെ കയ്യിൽ ഒരു അള്ളൽ കൊടുത്തു…. “ആഹ് ” എന്ന് വിളിച്ചുകൊണ്ട് വിശ്വേട്ടൻ അഞ്‌ജലിയെ അടിക്കാനായി കൈപൊക്കിയപ്പോൾ … “അയ്യോ നന്ദേട്ടാ”… ന്ന് വിളിച്ച് ഓടിവന്നവൾ നന്ദനെ കെട്ടിപിടിച്ചു ….
വിശ്വൻ : “ഓഹ് നിന്റെ നന്ദേട്ടൻ കൂടെ ഉള്ളതിന്റെ അഹങ്കാരം ആണല്ലേ..”..? നിനക്ക് ഞാൻ കാണിച്ചു തരാം..”
അതിന് മറുപടിയെന്നോണം അഞ്‌ജലി.”അയ്യടാ.”.. ഇമ്മിണി പുളിയ്ക്കും “..മെന്ന് പറഞ്ഞ് ..വായ കൊണ്ട് കോട്ടി കാണിക്കുകയാണ് ചെയ്തത്….. “നിനക്ക് ഞാൻ തരുന്നുണ്ട്..നിൽക്കടി അവിടെന്ന് ” പറഞ്ഞ് അടുത്തേക്ക് വരുന്ന വിശ്വനെ കണ്ട് …. ചിരിച്ച്കൊണ്ട് അഞ്‌ജലി നന്ദനെ തള്ളിമാറ്റി ഓടി… പിറകെ വിശ്വനാഥനും വച്ചു പിടിച്ചു … അവരുടെ ആ കുട്ടിക്കളി നന്ദന് അത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും തന്റെ ഭാര്യ അഞ്‌ജലി കുട്ടിയുടെ നിഷ്കളങ്കതയും.. ഒരു കുഞ്ഞിന്റെ അമ്മയായിട്ടും കുട്ടിത്തം മാറാത്ത അവളുടെ കളിചിരിയും നോക്കി നിന്ന് ആസ്വദിച്ചു….
ആതിര : “രണ്ടെണ്ണത്തിനും തുടങ്ങി… കാണാതിരുന്നാൽ രണ്ടിനും ഭയങ്കര സ്നേഹവും… നേരിൽ കണ്ടാൽ കീരിയും പാമ്പും കളിയുമാണ്… അവൾ ചുണ്ടങ്ങ കൊടുത്ത് വിശ്വേട്ടന്റെ കയ്യിൽ നിന്ന് വഴുതനങ്ങ വാങ്ങും…ദേഹം നൊന്ത് കഴിയുമ്പോൾ പിന്നെ പിണക്കം ആയി…കുറച്ചു കഴിയുമ്പോൾ അവൾ തന്നെപ്പോയി ഇണങ്ങും… ഇത് വർഷങ്ങൾ ആയി കാണുന്നതാ ഞാൻ.. “ഇങ്ങനെയൊരു ചേട്ടനും അനിയത്തിയും”…