നീലക്കണ്ണുള്ള രാജകുമാരി 3 [നന്ദൻ]

Posted by

അഞ്‌ജലി : ” നിനക്ക്….  ഞാൻ പറഞ്ഞാൽ കേൾക്കാൻ വയ്യല്ലേ…ടാ ..?”..  “നീ എന്താ വിചാരിച്ചേ ഞാൻ കണ്ടില്ലന്നോ…?”… നീ സിഗരറ്റ് വലിയ്ക്കുക  അല്ലായിരുന്നോ… ഇവിടെ ?..

ഞാൻ :  ” ആാാ..ഹ് ഹ് ഹ്.. സ്… ടീ അച്ചൂ വിട് എനിക്ക് വേദനിക്കുന്നുണ്ട്….. വിടാൻ…. വാങ്ങിക്കും നീ എന്റെ കയ്യീന്ന് ..”

അഞ്‌ജലി :  ” വേദനിക്കുന്നുണ്ടോ  നിനക്ക്…. വേദനിക്കട്ടെ …. നീ എന്റെ തലയിൽ തൊട്ട് സത്യം ചെയ്തതല്ലേടാ ഇനി വലിയ്ക്കില്ലന്ന്..”…” ഇനി നീ വലിയ്ക്കുമോ..?”  പറ…. പറയാൻ….?    അവൾ വീണ്ടും അമർത്തി ഞെരടി …. ഇടത് കൈകൊണ്ടു എന്നെ പിച്ചാനും മാന്താനുമൊക്കെ ശ്രമിക്കുന്നുണ്ടായിരുന്നു…അവസാനം ഗതികെട്ട്  തോൽവി സമ്മതിച്ചു….

ഞാൻ :  ” ഇല്ലാ…ഹ്.., സോറി….ഇല്ല.. ഇല്ലാ… ഹ്.. വിട്… ആ..” ഞാൻ  വേദനയിലും ചിരിച്ചുകൊണ്ട് നിലവിളിച്ചു… അവസാനം അവൾ പിടിവിട്ടു…

അഞ്‌ജലി : ” ചിരിക്കല്ലേ നന്ദേട്ടാ …നല്ല ദേഷ്യവും സങ്കടവും വരുന്നുണ്ട്… ട്ടോ.”.. ഇത് നിർത്താൻ ഏട്ടന് പറ്റില്ലല്ലേ . ..?  എന്റെ വാക്കിന് ഒരു വിലയും ഇല്ലാല്ലേ…?  എന്നേം പാറൂട്ടിയേക്കാളും വലുത്  നന്ദേട്ടന് സിഗരറ്റ് അല്ലേ…? എന്താച്ചാ ആയിക്കോ..  ഇനി എന്നോട് മിണ്ടാൻ നിക്കണ്ടാ… ന്ന് പറഞ്ഞ് ദേഷ്യത്തിൽ താഴേക്കു പോകാൻ തുടങ്ങിയതും …. അഞ്ജലിയുടെ ഇടുപ്പിൽ പിടിച്ച്  നെഞ്ചിലേക്ക് ചേർത്തു….

ഞാൻ :  ” പിണങ്ങല്ലേടി പൊന്നേ” … “സോറി ഇനി ആവർത്തിക്കില്ല …സത്യം എന്റെ  അഞ്‌ജലി മോളാണം സത്യം…. പോരേ …?”

അഞ്‌ജലി : ” പോരാ” … “എന്നെക്കൊണ്ട് മുൻപും നീ കള്ള സത്യം ഇട്ടിട്ടുള്ളതാ… നമ്മുടെ മോളെക്കൊണ്ട് ആണയിട്… എങ്കിൽ വിശ്വസിക്കാം…”

ഞാൻ : ” അത്‌  വേണോ…? മോളെക്കൊണ്ട്  സത്യം ഇടേണ്ട കാര്യമില്ല…… ”

അഞ്‌ജലി : ” കണ്ടോ”… “അപ്പോൾ  നന്ദേട്ടൻ പറഞ്ഞത് കള്ളമാണ്    “… “വിട്ടേ… വിടാൻ… ഏട്ടാ.. വിടാനാ പറഞ്ഞത് ” …. അവൾ എന്നിൽ നിന്നും ദേഷ്യത്തിൽ കുതറിമാറാൻ തുടങ്ങിയതും … നെഞ്ചിലേക്ക് ചേർത്ത് അഞ്ജലിയെ കെട്ടിപിടിച്ചു….

Leave a Reply

Your email address will not be published. Required fields are marked *