എന്റെ മാവും പൂക്കുമ്പോൾ 10 [R K]

Posted by

മയൂഷ : നിനക്ക് വാനിലയാണോ ഇഷ്ടം?

ഞാൻ : ആ… മയൂനോ?

മയൂഷ : എനിക്ക് ചോക്ലേറ്റ് ഒഴിച്ച് ബാക്കിയെല്ലാം ഇഷ്ട്ടമാ

ഞാൻ : അതെന്താ ചോക്ലേറ്റ് ഇഷ്ട്ടമല്ലാത്തെ?

മയൂഷ : അത് ഭയങ്കര കൈപ്പാണ്

ഞാൻ : ഓ… അതുകൊണ്ട് മം…

മയൂഷ : അല്ല നീ എന്താ ഐസ്ക്രീം മേടിച്ചു കൊണ്ട് വന്നേ? നിന്റെ ഫ്രണ്ട് ഇല്ലേ?

ഞാൻ : അത് പിന്നെ അവനെങ്ങാനും കേറി വന്ന് സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആവണ്ടന്ന് കരുതി

ചിരിച്ചു കൊണ്ട്

മയൂഷ : മ്മ്…

പതിയെ മയൂന്റെ അരികിലേക്ക് ചേർന്നിരുന്ന്, ഒരു സ്പൂൺ ഐസ്ക്രീം കോരിയെടുത്ത് മയൂന് നേരെ നീട്ടി

ഞാൻ : ഇന്നാ…

എന്നെ പുഞ്ചിരിയോടെ നോക്കി, മയൂ വാ തുറന്നു, പതിയെ സ്പൂൺ മയൂന്റെ വായിൽ വെച്ചു കൊടുത്തു, ഐസ്ക്രീം കഴിച്ച മയൂന് വീണ്ടും കോരി കൊടുത്തു

മയൂഷ : മതി ബാക്കി നീ കഴിക്ക്

ഞാൻ : ഇതു കൂടെ

വീണ്ടും വാ തുറന്ന് മയൂ ഐസ്ക്രീം കഴിച്ചു, അങ്ങനെ പരസ്പരം നോക്കിയിരുന്ന് ഐസ്ക്രീം കഴിക്കൽ കഴിഞ്ഞ്

ഞാൻ : എന്നാ പോയാലോ?

ആശ്ചര്യത്തോടെ എന്നെ നോക്കി

മയൂഷ : അല്ല അപ്പൊ നിനക്ക് അത് വേണ്ടേ

ഒഴപ്പ് മട്ടിൽ

ഞാൻ : ഓ.. ഒരു ഉമ്മയല്ലേ… അന്ന് പറഞ്ഞില്ലേ പിന്നീട് ഉമ്മയാണെങ്കിൽ അതിൽ മാത്രം നിൽക്കില്ലെന്ന്

മയൂഷ : ഡാ നീ അതും പിടിച്ചിരുവാലേ, കഷ്ട്ടം ഉണ്ടട്ടോ…

ഞാൻ : ഇതാ ഞാൻ പറഞ്ഞേ.. എനിക്ക് സൗകര്യം പോലെ പിന്നീട് എപ്പോഴെങ്കിലും എല്ലാം കൂടി ഒരുമിച്ചു തന്നാൽ മതിയെന്ന്

മയൂഷ : ഹമ്… എന്തായാലും ഇവിടെവരെ വന്ന സ്ഥിതിക്ക് നീ ആ ഉമ്മ പിടിച്ചോ, ബാക്കി പിന്നെ

എന്ന് പറഞ്ഞ് ഒട്ടും പ്രതീക്ഷിക്കാതെ മയൂ എന്റെ കവിളിൽ ഒരു ഉമ്മ തന്നു

മയൂഷ : പോരേ…

കവിളിൽ തുടച്ചു കൊണ്ട്

ഞാൻ : അയ്യേ ഇതാണോ ഉമ്മ

മയൂഷ : പിന്നെ…?

Leave a Reply

Your email address will not be published. Required fields are marked *