എന്റെ മാവും പൂക്കുമ്പോൾ 10 [R K]

Posted by

രമ്യ : ആ അജു വന്നോ, ഇരിക്ക്

അടുത്തുള്ള കസേര കാണിച്ച് രമ്യ പറഞ്ഞു, അവിടെ ഇരുന്ന എന്നോട്

രമ്യ : ക്ലാസ്സൊക്കെ എങ്ങനെ പോവുന്നു അജു ?

ഞാൻ : നന്നായി പോവുന്നു ചേച്ചി

രമ്യ : ഫസ്റ്റ് ഇയർ പേപ്പറൊക്കെ പാസ്സായോ?

ഞാൻ : ആ.. എല്ലാം കിട്ടി

രമ്യ : ഗുഡ്… പിന്നെ വീട്ടിൽ എല്ലാർക്കും സുഖമല്ലേ?

ഞാൻ : ആ… സുഖമായിരിക്കുന്നു…

‘ ഇതെന്താ പതിവില്ലാത്ത ഒരു കുശലന്വേഷണം ‘

രമ്യ : കോളേജും ഷോപ്പും കഴിഞ്ഞാൽ പിന്നെ എന്താ അജുന്റെ പ്രോഗ്രാംസ്?

ഞാൻ : അങ്ങനെ പ്രതേകിച്ചൊന്നുമില്ല ചേച്ചി

രമ്യ : ഫ്രണ്ട്സായിട്ട് കറങ്ങാനൊന്നും പോവാറില്ലേ?

ഞാൻ : ഓ.. അങ്ങനെ ഫ്രണ്ട്സ് ഒന്നുമില്ല ചേച്ചി, വീട്ടിൽ ഇരിക്കും ഇല്ലെങ്കിൽ ഗ്രൗണ്ടിൽ പോയി എന്തെങ്കിലും കളി കണ്ടുകൊണ്ടിരിക്കും

രമ്യ : അപ്പൊ ബോറടിയാണോ എപ്പോഴും, എന്നെപ്പോലെ?

ഞാൻ : ആ കുറച്ച്, അതെന്താ ചേച്ചിക്ക് ബോറടി?

രമ്യ : ബോറടിയല്ലാതെ പിന്നെ എന്താ ഇവിടെ വേറെ ഉള്ളത്, അല്ല അജുന് ഗേൾഫ്രണ്ട് ഒന്നുമില്ലേ?

ഞാൻ : ഓ… എന്നെയൊക്കെ ആര് നോക്കാനാ ചേച്ചി?

ചിരിച്ചു കൊണ്ട്

രമ്യ : അതെന്താ അജുനെ കാണാൻ കുഴപ്പമൊന്നുമില്ലല്ലോ

ഞാൻ : കളിയാക്കല്ലേ ചേച്ചി

രമ്യ : ഞാൻ കാര്യം പറഞ്ഞതാ കളിയാക്കിയതല്ല

ഞാൻ : ഞാൻ ഇങ്ങനൊക്കെ അങ്ങ് ജീവിച്ചു പൊക്കോട്ടെ

രമ്യ : ഒരു ലൗവറൊക്കെ വേണ്ടേ ജീവിതത്തിൽ

കൈ കൂപ്പി

ഞാൻ : വേണ്ടേയ്…

രമ്യ : ഹ ഹ ഹ ഹ….

ഞാൻ : അല്ല ചേച്ചിക്ക് ലൗവർ ഒന്നുമില്ലേ?

രമ്യ : ഉണ്ടായിരുന്നു കോളേജിൽ പഠിക്കുമ്പോൾ

ഞാൻ : ഇപ്പൊ ആരുമില്ലേ?

ചിരിച്ചു കൊണ്ട്

രമ്യ : ഇപ്പൊ കല്യാണം കഴിഞ്ഞില്ലേ

ഞാൻ : അതിനെന്താ ബോറടിയല്ലേ ഒരാളെ കണ്ട് പിടിക്കു…

രമ്യ : മ്മ്… വേറെ പണിയില്ല, അല്ല അപ്പൊ നിന്റെ മൊബൈലിൽ കണ്ട പെൺകുട്ടി ഏതാ?

Leave a Reply

Your email address will not be published. Required fields are marked *