രമ്യ : എന്താ അമ്മേ ഇത് അതിന് അജുനെ കൊണ്ടാണോ ഇതൊക്കെ ചെയ്യിക്കുന്നെ
ഞാൻ : ഇല്ല ചേച്ചി ആന്റി വേണ്ടെന്ന് പറഞ്ഞതാ ഞാനാ നിർബന്ധിച്ചേ
രമ്യ : മം… എന്നിട്ട് കഴിഞ്ഞോ, കഴിഞ്ഞെങ്കിൽ പോവാം നമുക്ക്
ഞാൻ : ആ ദേ കഴിഞ്ഞു ചേച്ചി
ഒന്ന് രണ്ട് തവണ കൂടി കാല് തിരുമി എഴുനേറ്റു ചെന്ന് കൈകൾ കഴുകി വന്നു
ഞാൻ : പോവാം ചേച്ചി
കാറിനടുത്തേക്ക് ചെന്ന് രമ്യയെയും കൂട്ടി ഷോപ്പിലേക്ക് പുറപ്പെട്ടു, പോവുന്ന നേരം എന്റെ മൊബൈൽ തന്നു കൊണ്ട്
രമ്യ : ഇതിൽ വാസുന്റെയും ലതയുടെയും വീഡിയോ ഉണ്ടല്ലോ അജു അതെന്താ പറയാതിരുന്നത്
‘ അപ്പൊ എന്റെ മൊബൈൽ മുഴുവനും രമ്യ പരിശോധിച്ചെന്ന് എനിക്ക് മനസിലായി ‘
ഞാൻ : ചേച്ചി അത്, വാസു ചേട്ടന്റെ കാര്യം എല്ലാർക്കും അറിയാലോ അവരൊക്കെ പ്രായമായവരല്ലേ
രമ്യ : മം… ഇന്നെന്തായാലും ആ പിള്ളേരെ രണ്ടിനെയും പറഞ്ഞു വിടണം, എന്താ അജുന്റെ അഭിപ്രായം?
ഞാൻ : ആ പറഞ്ഞു വിടണം ചേച്ചി
രമ്യ : അജു എന്തായാലും സി സി ടി വി വെക്കാൻ പറഞ്ഞത് ഉപകാരമായി, എത്ര ദിവസമാ അതിന്റെ ബാക്കപ്പ്?
ഞാൻ : ഒരു മാസം ചേച്ചി
രമ്യ : ഓഡിയോ കിട്ടില്ലേ അതിൽ?
ഞാൻ : ഓഡിയോ ഉള്ളതും ഉണ്ട് പക്ഷെ ഷോപ്പിലൊക്കെ അതിന്റെ ആവിശ്യം ഇല്ലെന്നാണ് അവര് പറഞ്ഞത്
രമ്യ : മം..
ഷോപ്പിന് മുന്നിൽ കാർ നിർത്തി ഞാൻ രമ്യയുടെ പുറകേ നടന്നു, ബില്ലിംഗിൽ മയൂനെ കണ്ട്
രമ്യ : ഇതാണോ പുതിയ ആള്?
ഞാൻ : അതെ ചേച്ചി
രമ്യ : മം അജു ഓഫീസിലേക്ക് വാ..
ഞങ്ങൾ രണ്ടും ഓഫീസിനുള്ളിലേക്ക് കയറി, ചെയറിൽ ഇരുന്ന
രമ്യ : അവരുടെ ഫോട്ടോ അജുന്റെ ഫോണിൽ കണ്ടല്ലോ, പരിചയം ഉള്ളവരാണോ?
ഒന്ന് തല ചൊറിഞ്ഞു
ഞാൻ : അത് ചേച്ചി ഫ്രണ്ടിന്റെ ആന്റിയാണ്, അന്ന് ഇന്റർവ്യൂന് വന്നപ്പോ ഫോട്ടോ എടുത്തതാ