എന്റെ മാവും പൂക്കുമ്പോൾ 10 [R K]

Posted by

രമ്യ : അജു ഇവിടെ

അങ്ങോട്ട്‌ ചെന്ന്

ഞാൻ : എന്തായി ചേച്ചി അവിടെത്തെ കാര്യങ്ങൾ?

രമ്യ : അതൊക്കെ നീറ്റായി കഴിഞ്ഞു, ഷോപ്പിൽ എങ്ങനുണ്ട്, പുതിയ ആള് എങ്ങനെയാ കാര്യങ്ങളൊക്കെ പഠിച്ചോ?

ഞാൻ : ആ പഠിച്ച് വരുന്നു

രമ്യ : ഈ ആഴ്ച മന്ത്എൻഡ് അല്ലെ ഫയലൊക്കെ റെഡിയാക്കിയോ ഓഡിറ്ററെ കാണേണ്ടതാണ്

ഞാൻ : ഞാൻ എല്ലാം പറഞ്ഞു കൊടുത്തിട്ടുണ്ട്

മുറിയിലേക്ക് നടന്ന് കൊണ്ട്

രമ്യ : മം…

പുറകേ നടന്ന്

ഞാൻ : മനോജേട്ടൻ വന്നട്ടെന്താ പെട്ടെന്ന് പോയത്

ഒരു താല്പര്യമില്ലാതെ

രമ്യ : അതൊക്കെ നമുക്ക് പിന്നെ സംസാരിക്കാം അജു, നീ താഴെ ചെല്ല് ഞാൻ ഫ്രഷായിട്ട് വരാം

ഞാൻ : മം.. ആ പിന്നെ ചേച്ചി ഒരു വിഷയം ഉണ്ട്, എന്റെ ഭാഗത്തു നിന്ന് വന്ന മിസ്റ്റേക്കാണ്

ഒന്ന് നിന്ന്, തിരിഞ്ഞ് കൊണ്ട്

രമ്യ : എന്താ അജു?

പോക്കറ്റിൽ നിന്നും ഫോൺ എടുത്ത്, റസിയ സാധനങ്ങൾ അടിച്ചു മാറ്റുന്ന വീഡിയോ പ്ലേ ചെയ്ത് രമ്യ ചേച്ചിക്ക് കൊടുത്തു കൊണ്ട്

ഞാൻ : ചേച്ചി ഒന്ന് കണ്ട് നോക്കിയേ

വീഡിയോ നോക്കി കണ്ടു കഴിഞ്ഞ് ഫോൺ തിരികെ തന്ന്

രമ്യ : ഹമ്… ഇത് ആ പുതിയ കുട്ടിയല്ലേ?

ഞാൻ : ആ എന്റെ കൂടെ പഠിക്കുന്നത്, ശനിയാഴ്ച ചെക്ക് ചെയ്തപ്പോൾ കണ്ടതാ, എനിക്ക് പറ്റിയ മിസ്റ്റേക്കാണ് ഞാൻ കൂടതൽ അന്വേഷിച്ചില്ല

രമ്യ : അതെങ്ങനെ അജുന്റെ മിസ്റ്റേക്കാവും, ആളുകളുടെ ഉള്ള് തുറന്നു നോക്കാൻ നമുക്ക് കഴിയില്ലല്ലോ

ആ പറഞ്ഞതിൽ പല അർത്ഥങ്ങളും എനിക്ക് ഫീൽ ചെയ്തു, എന്തോ ഒരു നഷ്ടബോധം വന്നപോലെ, എന്തായാലും രണ്ടും വിചാരിച്ച് ഞാൻ അടുത്ത വീഡിയോ കാണിക്കാമെന്ന് കരുതി, മുറിയിൽ കേറാൻ നേരം

ഞാൻ : ചേച്ചി…

രമ്യ : ആ…

ഞാൻ : ദേ ഇതുകൂടി ഒന്ന് കണ്ട് നോക്ക്, ഞാൻ താഴെ ഉണ്ടാവും

രമ്യ : ഇനിയുമുണ്ടോ?

ഫോണിൽ വീഡിയോ പ്ലേ ചെയ്തു കൊടുത്ത് ഞാൻ താഴേക്ക് പോയി, രമ്യ മുറിയിലേക്കും, എന്താവോ എന്തോ ഒത്താൽ ഒത്തു വീഡിയോ കാണിച്ചതിൽ എനിക്ക് വല്ല ഗുണവും ഉണ്ടായാൽ മതിയായിരുന്നു, താഴെ ചെന്നതും തൈലവുമായി മല്ലിയക്ക വരുന്നു

Leave a Reply

Your email address will not be published. Required fields are marked *