“മ്മ്, എനിക്ക് ഇഷ്ടായി ആനി.. ഗുഡ് ലക്ക് ഫോർ ദ ഇന്റർവ്യൂ ഡിയർ..” റോഷൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
“താങ്ക്സ് റോഷേട്ടാ.. വൈകിട്ട് വന്നിട്ട് അവിടുത്തെ വിശേഷങ്ങൾ പറയാം ട്ടോ..” അവൾ റോഷന്റെ കവിളിലൊരു ചുംബനം നൽകി. റോഷൻ തിരിച്ചും.
ടിന്റുമോനെ സ്കൂൾ ബസിൽ കയറ്റി വിട്ടിട്ട് റോഷൻ ഓഫീസിലേക്ക് പോയി. ആനി ചിത്രയ്ക്കായി വെയ്റ്റ് ചെയ്തു. ഫസ്റ്റ് ഡേ ആയതുകൊണ്ട് ആനിയെ ഓഫീസിൽ ഡ്രോപ്പ് ചെയ്യാൻ എത്താമെന്ന് ചിത്ര പറഞ്ഞിരുന്നു. ചിത്ര അൽപ്പനേരം കഴിഞ്ഞപ്പോൾ അവളുടെ കാറിൽ എത്തി.
“താങ്ക്സ് ടാ.. ഇത്ര ദൂരം എനിക്കു വേണ്ടി വന്നല്ലോ.” ആനി തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ കണ്ട സന്തോഷത്തിൽ പറഞ്ഞു.
“നോ വറീസ് ടാ. വാ നമുക്ക് വേഗം പോവാം.” ആനി ആ കാറിൽ കയറി പാസഞ്ചർ സീറ്റിൽ ഇരുന്നു. അവൾ ഒത്തിരി സന്തോഷത്തിൽ ആയിരുന്നു ഇന്ന്. ചിത്ര ആനിയെ ഒന്ന് സ്കാൻ ചെയ്ത് അത്ര തൃപ്തികരമല്ലാത്ത മട്ടിൽ ഒരു നെടുവീർപ്പ് നൽകി. ആനി അതുകണ്ട് ഒന്ന് പുഞ്ചിരിക്കുകമാത്രം ചെയ്തു.
“മ്മ്, അറ്റ്ലീസ്റ്റ്, നീ സാരി കുറച്ചെങ്കിലും താഴോട്ടു ഇറക്കി ഉടുത്തല്ലോ. പുരുഷന്മാർക്ക് അതൊക്കെ ഇഷ്ടമാണ്.”
ആനി അതുകേട്ട് നാണിച്ചു പോയി. ചിത്ര സംസാരം തുടർന്നു. മറ്റുള്ളവരുമായി എങ്ങനെ സൗഹാർദ്ദപരമായി പെരുമാറണമെന്ന് ആനിയ്ക്ക് ചില നിർദ്ദേശങ്ങൾ നൽകി. അങ്ങനെ അവർ ഓഫീസിൽ എത്തി. അതൊരു വലിയ കമ്പനി ആയിരുന്നു. അവർ ലിഫ്റ്റിൽ കയറി പത്താം നിലയിൽ എത്തി. ലിഫ്റ്റിൽ നിന്ന് ഇറങ്ങിയപ്പോൾ ചിത്ര ആനിയെയും വലിച്ചുകൊണ്ട് നേരെ ലേഡീസിന്റെ ബാത്റൂമിലേക്ക് കൊണ്ടുപോയി. ആനിയ്ക്ക് അതെന്തിനാണെന്ന് മനസ്സിലായില്ല. അവിടെ നിന്ന ചിലർ അവരെ നോക്കുന്നതുമവൾ കണ്ടു.
“എന്താടാ.. നീയെന്നെ എന്തിനാ ഇങ്ങോട്ട് കൊണ്ടു വന്നെ? എനിക്കിപ്പോ മുള്ളാനൊന്നും തോന്നുന്നില്ല!..” ആനി അവളുടെ കൈ വിടുവിക്കാൻ ശ്രെമിച്ചുകൊണ്ട് സ്വരം താഴ്ത്തി പറഞ്ഞു.
“അടങ്ങി നിൽക്ക് പെണ്ണെ.. ഞാൻ നിന്നെ ഒന്നുകൂടി ഒന്ന് റെഡി ആക്കട്ടെ..” അവൾ ആനിയെയും കൊണ്ട് വാഷ്ബേസിന്റെ അടുത്തുള്ള കണ്ണാടിയുടെ മുന്നിലെത്തി. എന്നിട്ട് ആനിയുടെ ക്ലിപ് ചെയ്തുവെച്ച മുടി അഴിച്ചിട്ട് അത് സ്വതന്ത്രമാക്കി. ആനി അത്ഭുതത്തോടെ ഒരു പാവയെ പോലെ നിന്നു കൊടുത്തു. ചിത്ര തന്റെ മേക്കപ്പ് കിറ്റ് എടുത്ത് തുറന്ന് ആനിയുടെ മുഖത്ത് കുറച്ചൊക്കെ മേക്കപ്പ് ഇട്ടുകൊടുത്തു.