“ഡാ ദ്രോഹീ, വെറുതെ ഓരോന്ന് പറയല്ലേടാ” “വെറുതെ അല്ലടാ, അങ്ങനെ ഏതാണ്ടൊക്കെയാ അവര് പറഞ്ഞത്.” “അത്തൊ എന്താ പ്ളാൻ, ഹലോ. ഹലോ കിച്ചൂ. ഡാ”
*=*=*
ദിവസങ്ങൾ ്് ആരേയും കാത്തുനിൽക്കാതെ മുന്നോട്ട് പോവുകയാണ്. ഓഫീസിൽ ലീവ് ഒരുപാട് കൂടുതലായിട്ടുണ്ട്. എന്റെ അവസ്ഥ എം ഡിക്ക് അറിയാവുന്നത് കൊണ്ട് കുഴപ്പമില്ല. പിന്നെ റിയ അവിടെ ഉണ്ടല്ലോ. അവളും ഐശുവും ഡെയിലി വിളിക്കാറുണ്ട്. ഇപ്പോൾ എനിക്ക് നടക്കാൻ പ്രയാസമില്ല. പിന്നെയും ഒന്ന് രണ്ടാഴ്ച വേണ്ടിവന്നു വണ്ടി എടുക്കാനുള്ള അമ്മയുടെ പെർമിഷൻ കിട്ടാൻ. വണ്ടിയെടുക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല. അമ്മ വേണ്ടാന്ന് പറഞ്ഞത് കൊണ്ട് ഇതുവരെ എടുത്തില്ല. അങ്ങനെ ഒരു മാസം കഴിഞ്ഞു
*=*=*
കുറേ നേരമായി തന്റെ മുറിയിലെ സോഫയിൽ പുസ്തകവും വായിച്ചിരിക്കുകയാണ് ശ്രീലക്ഷ്മി. ബെന്യാമിന്റെ മഞ്ഞവെയിൽ മരണങ്ങൾ എന്ന പുസ്തകം അവൾക്ക് ഒരുപാട് ഇഷ്ടമായിരുന്നു. അതിലെ വരികളിലൂടെ കണ്ണോടിക്കുമ്പോൾ സമയം പോകുന്നത് അവൾ അറിഞ്ഞില്ല.
വായനയിൽ എന്തോ ്് ബുദ്ധിമുട്ട് തോന്നിയപ്പോൾ അവൾ മുഖമുയർത്തി. കറണ്ട് പോയതാണ് എന്ന് മനസ്സിലായതും ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് മുറിയുടെ പുറത്തേക്ക് ചെന്നു. “അമ്മേ, അമ്മേ” വിളിച്ചിട്ടും മറുപടി ഒന്നും വന്നില്ല. “അച്ഛാ” വിളിച്ചുകൊണ്ട് ്് അവൾ മുകളിൽ നിന്ന് താഴേക്കുള്ള പടികൾ ഇറങ്ങി. “അമ്മേ”
ഢപ്പ് പെട്ടന്നുള്ള ശബ്ദം കേട്ട് ശ്രീലക്ഷ്മി ഞെട്ടി തിരിഞ്ഞു. “ഹാപ്പി ബർത്ത്ഡേ ടൂ യൂ… ഹാപ്പി ബർത്ത്ഡേ ടൂ യൂ… ഹാപ്പി ബർത്ത്ഡേ ടൂ ഡിയർ ലച്ചൂ… ഹാപ്പി ബർത്ത്ഡേ ടൂ യൂ…” തന്റെ മുന്നിലുള്ള കാഴ്ച കണ്ട് അവൾ അമ്പരന്നു.
മുന്നിലെ ടേബിളിൽ വലിയ ഒരു കേക്ക്, അതിന് ചുറ്റും മെഴുകുതിരി. മുറിയാകെ ബലൂണുകളും ഡക്കറേഷൻ ബൾബുകളും. കൂടെ തന്റെ പ്രിയപ്പെട്ടവരും, അടുത്ത് തന്നെ പൊട്ടിയ പോപ്പറും. അവളുടെ കണ്ണുകൾ നിറഞ്ഞു. “അയ്യേ, പിറന്നാളായിട്ട് കരയല്ലേ ഡാ” ലച്ചുവിന്റെ അടുത്തേക്ക് വന്ന ചിന്നുവിനെ അവൾ കെട്ടിപ്പിടിച്ചു.
“ദേ പിള്ളാരെ, സെന്റിയാക്കാതെ വാ. കട്ട് ചെയ്യാം” സഹദേവൻ പറഞ്ഞു. “അത് ശരിയാ, ചിന്നൂ വാ. രണ്ടും കൂടി. ഒരുമാതിരി സീരിയല് പോലെ” സച്ചി പറഞ്ഞത് കേട്ട് ലച്ചുവും ചിന്നുവുമടക്കം എല്ലാവരും ചിരിച്ചു.