“നോക്കിയിരിക്കാതെ കല്ലെടുത്ത്
ചാമ്പെടാ” അതുൽ പറഞ്ഞതും ശ്രീ താഴെ കിടന്ന കല്ല് എടുത്ത് കഴിഞ്ഞിരുന്നു. “അവനെ എറിഞ്ഞ് കൊല്ലാനല്ല. ചെറുത് മതി.” കൈയ്യിൽ കിട്ടിയ ചെറിയ കല്ലുമായി ലവൻ എഗെയിൻ ബാക്ക് ടു ദ പൊസിഷൻ.
ഉള്ളം കൈയ്യിൽ കല്ല് വന്നതും അവൻ അതെടുത്ത് തിരിച്ചും മറിച്ചും നോക്കി. ശേഷം ഒരു ചെറു ചിരിയോടെ “ചാത്തൻമാരേ, മിന്നിച്ചേക്കണേ.” അത് കഴിഞ്ഞ് പിന്നെ ഞങ്ങൾ കാണുന്നത് സുബിയുടെ കൈക്ക് പോയി കൊള്ളുന്ന കല്ലിനെയാണ്.
“ഏത് മൈ**” “പൊന്നെടാ, കർത്താവിന്റെ നാമത്തിൽ ബാക്കി പറയല്ല്”. സുബിൻ എഴുന്നേറ്റപ്പോഴേക്കും കറക്റ്റ് സമയത്ത് വക്കാലത്തും കൊണ്ട് അതുലും എണീറ്റിരുന്നു.
“നിങ്ങളായിരുന്നോ. എന്തോന്നിനാ എന്നെ എറിഞ്ഞത്?” “അത് നീ വിളിച്ചിട്ട് കേട്ടില്ല. അതുകൊണ്ടാ” ശ്രീ ചിരിച്ചു. “അതിന് എറിയണോ. അല്ല, നിങ്ങളിലാർക്കാ ഇത്ര നല്ല ഉന്നം” ഏറ് കൊണ്ട സ്ഥലത്ത് തടവിക്കൊണ്ട് സുബിൻ ചോദിച്ചു.
“യ്യോ, ഞാനല്ല. ഇവൻ തന്നെയാ എറിഞ്ഞത്” ശ്രീ തന്നെ നോക്കുന്നത് കണ്ട അതുൽ സുബിനോടായി പറഞ്ഞു.
“ശത്രുക്കളോട് പോലും ഇങ്ങനെയൊന്നും പെരുമാറരുത് ചേട്ടൻമാരേ”
“അല്ല നവിയേട്ടാ, ആക്സിഡന്റിന്റെ കാര്യം അമ്മ പറഞ്ഞിരുന്നു. എങ്ങനെ, സുഖമായോ?” “ആടാ കുഴപ്പമില്ല. അമ്മയ്ക്ക് സുഖാണോ” “ആ നല്ലത് തന്നെ” സുബിൻ ചിരിച്ചു. പിന്നെ ചുറ്റുപാടും നോക്കിയിട്ട് അവരോട് ചോദിച്ചു “അല്ല, കോറം തികഞ്ഞില്ലല്ലോ. എവിടെ സച്ചിയേട്ടൻ?”
“അവൻ അനിതാന്റീടെ കൂടെ ഏതോ ജ്യോത്സ്യനെ കാണാൻ പോയതാ” “സച്ചിയേട്ടനോ!” “അവനായിട്ട് പോയതല്ല. അമ്മ വിളിച്ചോണ്ട് പോയതാ” നവി പറയുന്നത് കേട്ട് എല്ലാരും ചിരിച്ചു.
= = =
“സുബിനേ, എവിടെ?” “എന്തോന്ന്” ശ്രീ ചോദിച്ചത് അവന് മനസ്സിലായില്ല. ഞങ്ങൾക്കും. “എവിടേ” “എന്തോന്നാ ശ്രീയേട്ടാ”
“എവിടേ, ചെലവെവിടേ” “അത് അന്നേ തന്നതല്ലേ” “മോനേ സുബിനേ, നമ്മളൊന്നും അറിയുന്നില്ലെന്ന് വിചാരിച്ചോ. അന്ന് തന്നത് ഡിഗ്രീടെ ചെലവ്, ടീമിൽ കേറിയതിന്റെ ചെലവ് ്് കിട്ടീല്ലല്ലോ” “ഓഹ് അതായിരുന്നോ, തരാന്നേ. വർക്കിന് പോയതിന്റെ ഫണ്ട് ഒന്ന് വന്നോട്ടെ” “അത് വരട്ടേ, പക്ഷെ അപ്പഴേക്കും നീ ആലപ്പീലേക്ക് പോയേക്കരുത്” “ഏയ്”