എന്നും എന്റേത് മാത്രം 7 [Robinhood]

Posted by

എന്നും എന്റേത് മാത്രം 7

Ennum Entethu Maathram Part 7 | Author : Robinhood

Previous Part


ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ❤️


സോറി പറഞ്ഞിട്ട് കാര്യമുണ്ടോ, എന്ന് അറിയില്ല. തൽക്കാലം നമുക്ക് കഥയിലേക്ക് കടക്കാം


ഒരു ഞെട്ടലോടെ അവൾ പിടഞ്ഞെണീറ്റു. ശരീരമാസകലം വിയർപ്പിൽ കുളിച്ചിരുന്നു. കണ്ടത് ഒരു സ്വപ്നമാണെന്ന് മനസ്സിലാക്കാൻ പിന്നെയും സമയം വേണ്ടിവന്നു.

മണി മൂന്ന് കഴിയുന്നു. എഴുന്നേറ്റുപോയി വെള്ളം കുടിച്ചു. തൊണ്ടയിലൂടെ തണുത്ത വെള്ളം ഉള്ളിലേക്ക് ഇറങ്ങിയിട്ടും അവളുടെ മനസ്സ് അസ്വസ്ഥമായിരുന്നു. എല്ലാം സംഭവിച്ചത് താൻ കാരണമാണ്. സ്നേഹിച്ചവർക്കെല്ലാം താൻ മൂലം വിഷമങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. ഒട്ടും ശാന്തമായിരുന്നില്ല അവളുടെ ചിന്തകൾ. തിരികെ മുറിയിൽ വന്ന് കിടന്നെങ്കിലും തനിക്ക് ഉറങ്ങാൻ കഴിയില്ല എന്ന് അവൾക്ക് ഉറപ്പായിരുന്നു.

*=*=*

“ഏതായാലും ഇന്ന് നീ പോവണ്ടാ”

“എന്താമ്മേ, എത്ര ദിവസാ ഇങ്ങനെ വീട്ടിൽ തന്നെ, എനിക്ക് മടുത്തു.”

“ഡോക്റ്റർ പറഞ്ഞ സമയം ആയിട്ടില്ല. സച്ചീ, നീ ഇവനോടൊന്ന് പറ.”

ഇതുപോലെയുള്ള അവസരത്തിൽ സപ്പോർട്ട് ചെയ്യേണ്ടതാണല്ലോ ഉത്തമനായ ഒരു കൂട്ടുകാരന്റെ കർത്തവ്യം? അത്തരം യാതൊരു ചിന്തയും അപ്പോൾ ആ ദ്രോഹിയിൽ ഞാൻ കണ്ടില്ല. എന്നെ സപ്പോർട്ട് ചെയ്യേണ്ട സ്ഥാനത്ത് ആ തെണ്ടിയുടെ ശ്രദ്ധ പോവുന്നത് അവന്റെ മുന്നിലിരിക്കുന്ന ചായയിലും ്് പലഹാരത്തിലുമായിരുന്നു.

“കിച്ചു, ആന്റി പറയുന്നതിലും കാര്യം,” പറഞ്ഞുകൊണ്ട് കപ്പിൽ നിന്നും മുഖമുയർത്തിയ സച്ചി കാണുന്നത് തന്നെ നോക്കി കണ്ണുരുട്ടുന്ന നവിയെ ആണ്.

“അല്ല, ആന്റീ. ഇത്രേം ദിവസം ഇങ്ങനെ ഇരിക്കുന്നതല്ലേ? ബോറടിക്കില്ലേ?”

“ഹാ ബെസ്റ്റ്, ഞാൻ ആരോടാ പറയുന്നത്”

“അല്ല ഒരുപാടൊന്നും വേണ്ട, ജസ്റ്റ് ഒന്ന് പോയി വന്നാമതിയല്ലോ” സച്ചി പറഞ്ഞു

“അത് മതി. ആ ഗ്രൗണ്ട് വരെ പോവുന്നു വരുന്നു, അത്രയേ ഉള്ളൂ” നവി പറഞ്ഞത് കേട്ട് അനിത അവനെ ഒന്ന് നോക്കി.

“ഇല്ലമ്മാ. കളിക്കാനല്ല, ജസ്റ്റ് പോയി ഇരിക്കാനാ” “ഉം ശരി ശരി. അല്ല അവിടെവരെ എങ്ങനെ” “അത് വിക്കി വരും” അമ്മ അടുത്ത ചെക്ക് വെക്കുന്നതിന് മുന്പ് നവിയുടെ മറുപടി വന്നു. “ഹും” മൂളിയശേഷം അനിത അകത്തേക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *