എന്റെ മാവും പൂക്കുമ്പോൾ 9 [R K]

Posted by

ഞാൻ : ഏയ്‌ നല്ല സുഖമായിരുന്നു ഹമ്

അശ്വതി : അതിന് പാടൊന്നും വന്നില്ലല്ലോ

ഞാൻ : ആഹാ അപ്പൊ വരാത്തതായോ കുറ്റം ഞാൻ ഒരണ്ണം തരട്ടെ അതുപോലെയൊന്ന്

അശ്വതി : ആ… തന്നോ… കടം തീരുമല്ലോ

എന്ന് പറഞ്ഞ് കവിളും കാണിച്ച് എന്റെ അടുത്തേക്ക് നീങ്ങിയിരുന്നു, കസേരയിൽ നിന്നും എഴുനേറ്റ് കവിളിലേക്ക് വീണ് കിടന്ന തലമുടി വിരലുകൾ കൊണ്ട് ചെവിയുടെ പുറകിലേക്ക് മാറ്റിയിട്ടു

അശ്വതി : ശെരിക്കും തല്ലാൻ പോവാ ?

ഞാൻ : ആ…കടം തീർക്കണ്ടേ

അശ്വതി : മം.. ഈ ഗ്ലാസ്‌ അവിടെവെച്ചോ

ഗ്ലാസ്‌ വാങ്ങി ടേബിളിൽ വെച്ച് കണ്ണും പൂട്ടി അടികൊള്ളാൻ കാത്തിരുന്ന മിസ്സിന്റെ കവിളിൽ ഒരു ഉമ്മ കൊടുത്ത്

ഞാൻ : മതിയോ ?

കണ്ണ് തുറന്ന് എന്നെ നോക്കി

അശ്വതി : ഇനിയും വേണം

വീണ്ടും ഒരു ഉമ്മ കൂടി കൊടുത്ത്

ഞാൻ : പോരേ…?

അശ്വതി : പോരാ…

കസേരയിൽ ഇരുന്ന്

ഞാൻ : അത്രയും മതി

അശ്വതി : മം…

ഞാൻ : എന്നാ കിടന്ന് ഉറങ്ങാൻ നോക്ക് ക്ഷീണം മാറട്ടെ

അശ്വതി : അജു അടുത്ത് തന്നെ ഇരിക്കോ ?

ഞാൻ : ആ…

എന്റെ കൈയും പിടിച്ച് മിസ്സ്‌ കിടന്നു ഉറങ്ങി. രമ്യ ചേച്ചിയും വീട്ടുകാരും സ്ഥലത്തിലാത്തതിനാൽ റസിയയെ വിളിച്ച് രണ്ട് ദിവസത്തേക്ക് ലീവായിരിക്കും ഷോപ്പിലെ കാര്യങ്ങളൊക്കെ ഒന്ന് മാനേജ് ചെയ്യണ്ണമെന്ന് പറഞ്ഞു. ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജായി വീട്ടിൽ കൊണ്ടു പോവുന്നത് വരെ രണ്ടു ദിവസം മിസ്സിന്റെ കൂടെ തന്നെ നിന്നു.

അടുത്ത ദിവസം കോളേജിൽ ചെന്നപ്പോൾ

മഞ്ജു : നീ ഇത് എവിടായിരുന്നു രണ്ട് ദിവസം വിളിച്ചിട്ടും കിട്ടിയില്ല

ഞാൻ : ഞാൻ ഇവിടെ ഉണ്ടായിരുന്നില്ല തൃശൂർ ആയിരുന്നു

മഞ്ജു : അവിടെന്താ ?

ഞാൻ : ഷോപ്പിലെ ഓണറുടെ അമ്മാവൻ മരിച്ചു അങ്ങോട്ട്‌ പോയിരുന്നു, അല്ല റസിയ പറഞ്ഞില്ലേ ഞാൻ അവളോട് പറഞ്ഞതാണല്ലോ

മഞ്ജു : അവളും രണ്ട് ദിവസായി വന്നിട്ട്

Leave a Reply

Your email address will not be published. Required fields are marked *