അശ്വതി : അടുത്തേക്ക് വാ…
ഞാൻ : എന്തിനാണ്
അശ്വതി : നീ വാ..
ഞാൻ : ഞാനില്ല
അശ്വതി : ദേ കൂടുതൽ ഷോ കാണിക്കല്ലേ ശെരിക്കും ഇടി കിട്ടും
ഞാൻ : ഹമ്..
അശ്വതി : വാ ഇവിടെവന്നിരിക്ക്
കട്ടിലിനടുത്തുള്ള കസേരയിൽ ചെന്നിരുന്ന്
ഞാൻ : എന്തിനാ ഉറക്കഗുളിക കഴിച്ചത്
ഗ്ലാസ് നീട്ടി
അശ്വതി : ജ്യൂസ് വേണോ ?
ഞാൻ : ഞാൻ ചോദിച്ചതിന് ഉത്തരം പറ
അശ്വതി : വെറുതെ
ഞാൻ : ഓഹോ എന്നിട്ട് ?
അശ്വതി : എന്നിട്ട് കുന്തം പോടാ
ഞാൻ : ഹമ്… വട്ടാണ് നല്ല മുഴുത്ത വട്ട്
അശ്വതി : അതെ, നീ ഫോൺ ഓഫാക്കി വെച്ചത് കൊണ്ടല്ലേ ഇന്നലെ എത്ര തവണ വിളിച്ചു ഞാൻ മെസ്സേജും അയച്ചു ഒന്നിനും റീപ്ലേ കണ്ടില്ലല്ലോ അതാ ഞാൻ
ഞാൻ : അതിനു ഇങ്ങനെയാണോ ചെയ്യുന്നത്
അശ്വതി : ആ… നീ വീണ്ടും ഉടക്കാൻ വന്നതാ എന്നോട്
ഞാൻ : എന്നെ തല്ലിയതും പോരാ ഇനി പോലീസ് സ്റ്റേഷനിലും കേറ്റണം അല്ലേ ?
അശ്വതി : സോറി…
ഞാൻ : ഒരു സോറി ഹമ്..
അശ്വതി : അറിയാതെ തല്ലി പോയതാടാ സോറി ഇനി അതും പറഞ്ഞ് വീണ്ടും വഴക്കിടല്ലേ
ഞാൻ : മം…എങ്ങനുണ്ട് ഇപ്പൊ ?
അശ്വതി : നല്ല ക്ഷീണം ഉണ്ട്
ഞാൻ : കുറച്ചും കൂടി ഉറക്കഗുളിക എടുക്കട്ടെ നന്നായിട്ട് ഉറങ്ങാം
എന്റെ കവിളിൽ പിടിച്ചു വലിച്ച്
അശ്വതി : ആക്കല്ലേ…
ഞാൻ : ആഹ്… വിട് വിട് അധികം കൊഞ്ചല് വേണ്ട, പേടിച്ച് നാട് വിട്ടാലോന്ന് വരെ ആലോചിച്ചതാ ഞാൻ
അശ്വതി : എന്തിനു ?
ഞാൻ : അങ്കിള് വിളിച്ചപ്പോ
അശ്വതി : അങ്കിള് എന്ത് പറഞ്ഞു ?
ഞാൻ : ഒന്നും പറഞ്ഞില്ല ഇനി അതിൽ പിടിച്ച് തൂങ്ങേണ്ട
കവിളിൽ തടവി
അശ്വതി : മം… വേദനിച്ചോ