ഞാൻ : പിന്നെ എന്റെ കൂടെ വരാൻ പെണ്ണുങ്ങൾ ഇവിടെ ക്യുവല്ലേ
മയൂഷ : ഹ ഹ ഹ
ഞാൻ : ചിരിക്കല്ലേ
മയൂഷ : അയ്യോ അപ്പൊ ഞാൻ നിന്റെ ലൗവർ ആണെന്ന് അവൻ തെറ്റിദ്ധരിച്ചു കാണോ?
ഞാൻ : ഏയ് അതിനുള്ള ബോധമൊക്കെ അവനുണ്ട്
എന്നെ രൂക്ഷമായി ഒന്ന് നോക്കി
മയൂഷ : പോടാ തെണ്ടി…
ഞാൻ : ഹ ഹ ഹ…പിന്നെ
മയൂഷ : ആ…
മയൂന്റെ അടുത്തേക്ക് നീങ്ങിയിരുന്ന്
ഞാൻ : അന്ന് പറഞ്ഞ കാര്യം എന്തായി?
മയൂഷ : എന്ത് കാര്യം?
ഞാൻ : ഓ ഒന്നുമറിയാത്ത പോലെ
മയൂഷ : എന്താടാ?
ഞാൻ : അന്ന് പറഞ്ഞില്ലേ, ഈ കണ്ണ് എനിക്ക് തരാമെന്ന്
മയൂഷ : ആര്? എപ്പോ പറഞ്ഞു?
ഞാൻ : ഏ… ആരെന്നോ? അന്ന് ചാറ്റ് ചെയ്തപ്പോ പറഞ്ഞില്ലേ
മയൂഷ : ഞാനോ…? പോടാ ഞാനങ്ങനെയൊന്നും പറഞ്ഞട്ടില്ല
ഞാൻ : ഈശ്വരാ… ഇങ്ങനെ കള്ളം പറയുന്നോ, നുണച്ചി
മയൂഷ : പോടാ നുണച്ചി നിന്റെ കെട്ടിയോളാ പോടാ ഞാനങ്ങനെയൊന്നും പറഞ്ഞട്ടില്ല,നീ വല്ല സ്വപ്നം കണ്ടതായിരിക്കും
ഞാൻ : ഹമ്… ദുഷ്ട്ട പറ്റിക്കുവാ..
മയൂഷ : ഹ ഹ ഹ ഹ…. നിനക്ക് കണ്ണ് തന്നിട്ട് ഞാനെങ്ങനെ നടക്കാനാ, കണ്ണ് പൊട്ടിയായട്ടോ
ഞാൻ : ആഹാ അപ്പൊ ഓർമ്മയുണ്ട് ഹമ്…
കുറച്ചു കൂടി മയൂന്റെ അരികിലോട്ട് ചേർന്ന്
ഞാൻ : അതെ… മയൂ…
മയൂഷ : മം… പറയ്…
ഞാൻ : ഞാൻ കാര്യമായിട്ട് ചോദിച്ചതാ
മയൂഷ : എന്ത്?
ഞാൻ : കണ്ണ്…
മയൂഷ : ഒന്ന് പോയേടാ… പ്രാന്താ…
ഞാൻ : ഹമ്… അപ്പൊ തരില്ല
മയൂഷ : ആ ഇല്ല…
ഞാൻ : ഞാൻ എടുത്താലോ
മയൂഷ : എന്റെ കൈ മാങ്ങ പറിക്കാൻ പോവോലാ
ഞാൻ : ജാഡ തെണ്ടി…
മയൂഷ : ആ… ജാഡയാ…
ഐസ്ക്രീം കഴിക്കലിൽ മുഴുകിയിരുന്ന മയൂന്റെ പുറകിലൂടെ പതിയെ തലയിട്ട് മുടികളിൽ മണത്തു നോക്കി