എങ്ങോട്ടാ വെള്ളം അടിക്കാൻ ആണോ.. അവൾ ചോദിച്ചു…
അയ്യേ അല്ല ഞാൻ ചുമ്മാ പറഞ്ഞതാണ് …..ഇത് വേറെ ഒരു കാര്യം ഉണ്ട്
സീക്രട്ട് ആ അവൾ ചോദിച്ചു..
ഇപ്പൊ സീക്രട്ട് ആണ് ഞാൻ പറഞ്ഞു ..
എന്നാ പോയിട്ട് വാ
ശെരി ടാ , ആ പിന്നെ എനിക്ക് നിന്നോട് സംസാരിക്കണം ഞാൻ അവളോട് പറഞ്ഞു….
ശെരി ടാ പിന്നെന്താ പോയിട്ട് വാ അവൾ പറഞ്ഞവിട്ടു …
താഴെ ചെന്ന പപ്പയുടെ കൈയ്യിന് കാറിൻ്റെ കീ വാങ്ങാം എന്ന് വിചാരിച്ച് ഞാൻ നേരെ ചെന്ന് പെട്ടത് അമ്മയുടെ വായിൽ…
കമ്മലിൻ്റെ കൊക്കിയിട്ടൊണ്ട് വന്ന അമ്മ എന്നെ കണ്ട് നീ എന്താ റെഡി ആയില്ലേ എന്ന് ചോദിച്ചു ….
അതെ എനിക്ക് ഒന്ന് പൊറത്ത് പോണം ആയിരുന്നു…..ഞാൻ വിക്കി വിക്കി പറഞ്ഞു….
എങ്ങോട്ട് എന്തിന് ഷോർട് ആയി അമ്മ ചോദിച്ചു….
അല്ലാ ഇന്ന് ഒരു ഫംഗ്ഷൻ ഉണ്ട് നാളെ മുതൽ ആവർത്തിക്കില്ല ഞാൻ പറഞ്ഞു….
പോവണ്ട എന്ന് പറഞ്ഞ എന്ത് ചെയ്യും അമ്മ ചോദിച്ചു….
പോവണ്ട എന്ന് പറഞ്ഞാ പോവില്ല വേറെ എന്ത് ചെയ്യാൻ… ഞാൻ ചിരിച്ചു….
അങ്ങനെ ആണോ എന്ന പോക്കോ അമ്മ പറഞ്ഞു…
എന്താ ഞാൻ ചോദിച്ചു…
പോക്കൊടാ പോവാൻ അമ്മ പറഞ്ഞു…. കളിയാക്കിയത് അല്ലാലോ അല്ലേ….. ഞാൻ എൻ്റെ സംശയം ചോദിച്ചു….
പോവാണെങ്കിൽ പോ അമ്മ തിരിഞ്ഞ് നടന്നു…..
താങ്ക്സ്
ശെരി ശെരി അമ്മ പറഞ്ഞോണ്ട് പോയി..
പപ്പ പപ്പോയ്….. ഞാൻ കൂവികൊണ്ട് പോയി…..
പപ്പനോ ആരാടാ നിൻ്റെ പപ്പൻ… പപ്പ പറഞ്ഞു…
അതെ എനിക്ക് കാർ വേണം അമ്മയുടെ അനുവാദം കിട്ടിയ ഞാൻ കുറച്ച് ഗമയിട്ടു ..
എങ്ങോട്ട് പോവാൻ പൊറത്തോട്ട് പോവാൻ ആണ്… പപ്പ അധികാരം ഇട്ടു…
ഒരു ഫക്ഷൻ ഉണ്ട് പപ്പ..
എന്ത് ഫംഗ്ഷൻ പപ്പ ചോദിച്ചു ..
ചുറ്റും നോക്കി ഞാൻ പറഞ്ഞു സത്യം പറയാലോ ഇവിടെ ഇരുന്ന് മടുത്തു….ഒന്ന് കറങ്ങാൻ പോവാൻ ആണ്.. ഞാൻ പറഞ്ഞു….