അതെ അതെ അതെ അതേ ഞാൻ പറഞ്ഞു….
കളിയാക്കുവോന്നും വേണ്ട ഞാൻ സത്യം ആണ് പറഞ്ഞത്….. അവൻ പറഞ്ഞു…
ശെരി അങ്ങനെ നിനക്ക് എന്തെങ്കിലും ഫീലിംഗ്സ് അടിച്ചാ പറയണം കേട്ടോ….
ശെരി അവൻ ചിരിച്ചു…. വാ പോവാം .
എങ്ങോട്ട്.. ഞാൻ ചോദിച്ചു…
വൈകുന്നേരം അമ്പലത്തിൽ പോണം അറിയില്ലേ അവൻ എന്നെ ഓർമ്മിപ്പിച്ചു…..
ഓ അത് ഉണ്ടല്ലേ…. ഞാൻ പറഞ്ഞു…
ആ വാ കുളിക്കാൻ പോവാം അവൻ വിളിച്ചു…. അപ്പോ മിസ്റ്റർ മഹാലക്ഷ്മി അല്ല അമർ വിട്ടോ ഞാൻ വന്നേക്കാം….
ടാ ടാ… ശെരി ശെരി…അവൻ താഴോട്ട് പോയി…..
5 മിനിറ്റ് റൂമിൽ ഇരുന്നു… ഇനി എന്ത് അതാണ് മനസ്സ് മുഴുവൻ…..
ഒരു നിമിഷം അവിടെ ഉണ്ടായിരുന്ന തൻ്റെ ഡയറി ഇന്ദ്രൻ കൈകൊണ്ട് എടുത്തു…..
അതാണ് യദാർത്ഥ ഇന്ദ്രൻ ….
എല്ലാം ഒന്ന് ഓടിച്ച് നോക്കി പെട്ടന്ന് ഫ്ലാഷ്ബാക് ഹിറ്റ് ചെയ്ത ഇന്ദ്രൻ അത് അങ്ങോട്ട് ഇട്ടിട്ട് പൊറത്ത് ഇറങ്ങി….
ഇറങ്ങാൻ നേരം ആണ് മുകളിലോട്ട് വരുന്ന അമൃതയെ ഇന്ദ്രൻ കാണുന്നത്…
നല്ല പട്ടുപാവാട സ്വർണ മാല പിന്നെ നെറ്റിയിൽ ചെറിയ ഒരു കുറി നടക്കുമ്പോൾ ഉള്ള ആ കൊലുസിൻ്റെ ശബ്ദം ഹിറ്റ്സ്സ് സോ ഹാർഡ്‌ലി…… പക്ഷേ ഇന്ദ്രൻ്റെ ഉള്ളിൽ ആരോ ഒരു വെറുപ്പ് കോരി ഇട്ടൊണ്ടിരിപ്പുണ്ടയിരുന്നൂ …..
ഒരു നിമിഷം ഇരുവരുടെയും കണ്ണുകൾ ഉടക്കി പക്ഷേ അതിന് ഒരുപാട് ആയുസ്സ് ഉണ്ടായിരുന്നില്ല… ഇന്ദ്ര ന്ന് വിളിച്ചോണ്ട് മഹ കയറി വന്നു….
എന്താണ് മോളെ സുന്ദരി ആയല്ലോ ഞാൻ പറഞ്ഞു…
ആണോടാ അവൾ ചോദിച്ചു…
അതെ ഇപ്പൊ കണ്ട ഒന്ന് കല്യാണം കഴിച്ചാൽ കൊള്ളാം അത് ഞാൻ മറ്റവളെ ചൊറിയാൻ വേണ്ടി പറഞ്ഞതാണ്……..
ഞാൻ റെഡി ആണ് അവൾ പറഞ്ഞു…
എന്ന ഞാൻ ഇന്നലെത്തന്നെ റെഡി….. ഞാൻ പറഞ്ഞു…..
അല്ലാ നീ റെഡി ആവുന്നില്ല അവൾ ചോദിച്ചു…
ഇല്ലടാ എനിക്ക് ഒന്ന് പൊറത്ത് പോണം….. ഞാൻ പറഞ്ഞു….
എങ്ങോട്ട് ആണ് അവൾ ചോദിച്ചു….
നാളെ തൊട്ട് നല്ലവൻ ആവൻ പോവല്ലേ അപ്പോ ഇന്ന് കട്ട അലമ്പ് ആവാം എന്ന് വിചാരിച്ചു…. ഞാൻ പറഞ്ഞു….