എന്തായാലും ഇനി രക്ഷ ഇല്ല തൽക്കാലം ഫൂഡ് കഴിക്കാം ഞാൻ വിചാരിച്ചു….
പിന്നെ ഫുഡ് അടി ഒക്കെ കഴിഞ്ഞു… അമറെ അമറെ ഞാൻ അവനെ വിളിച്ചു….
എന്താടാ അവൻ ചോദിച്ചു…
ഫോൺ എന്ത്.
ഫോൺ എന്ന്… എന്തിനാ ഫോൺ…. അവൻ ചോദിച്ചു…
ഒന്ന് പ്രണയിക്കാൻ ഞാൻ പറഞ്ഞു.. ആണോ അയ്യോ വൈകി പോയല്ലോ മോനെ ഇനി ഒരിക്കലും പ്രണയിക്കാൻ പറ്റും എന്ന് തോന്നുന്നില്ല അവൻ പറഞ്ഞു…
എന്ത് ഇന്ന് ഭൂമി അവസാനമാ ഞാൻ അവനെ ആക്കി…
ഇത്ര അളിഞ്ഞിട്ടും കൊണ അടിക്കണം എങ്കിൽ അത് നിനകെ പറ്റൂ അവൻ എന്നെ പുകഴ്ത്തി….
താങ്ക്യൂ താങ്ക്യൂ…
അതിരിക്കട്ടെ നിയും ലച്ചുവും ഇന്നലെ എവിടെ പോയതാണ്…
ആര് ഞാൻ ചോദിച്ചു…
മഹാലക്ഷ്മിയും നീയും ഇന്നലെ എങ്ങോട്ട് പോയതാണ്. അവൻ റിപ്പീറ്റ് അടിച്ച് പറഞ്ഞു…. ഓ ഓ അങ്ങനെ അത് ഞങ്ങൽ സീരിയസ് ആയി ഒരു കാര്യം പറയാൻ പോയതാണ്…. ഞാൻ പറഞ്ഞു…
എന്ത് സീരിയസ് മാറ്റർ… അമർ ക്യുരിയസ് ആയി… അതൊക്കെ രഹസ്യം ആണ് പറയാൻ പറ്റില്ല ഞാൻ പറഞ്ഞു….
ടാ നീ എത്ര പെൺപിള്ളേർടെ ജീവിതം വച്ച് കളിക്കും ഇന്ദ്ര അവൻ ചൂടായി…
ഞാൻ ആരുടെ ജീവിതം വച്ച് പ്ലേ ചെയ്തു എന്ന നീ പറയുന്നത് മൈലെ…..
അവൾടെ അമ്മു… അവൻ പറഞ്ഞു… മിണ്ടി പോവരുത് അവൾടെ പേര്… ഞാൻ ചൂടയികൊണ്ട് പറഞ്ഞു….
അവള് കാരണം എനിക്ക് ഉണ്ടായ നാണക്കേട് 3ട്ര ആണ് എന്ന് ആർക്കും അറിയില്ല…. ഞാൻ പറഞ്ഞു….
അപ്പോ നിനക്ക് ഇഷ്ടം അല്ലേ അവളെ ….. അവൻ ചോദിച്ചു….
എടാ നിനക്ക് വട്ടുണ്ടോ അവളെ എനിക്ക് ഇഷ്ടം ഉണ്ടയാണ്… ഞാൻ പറഞ്ഞു… അപ്പോ പിന്നെ മഹാലക്ഷ്മിയോട് പറഞ്ഞതോ…. അവൻ വീണ്ടും സംശയം ചോദിച്ചു…
അത് നീ എങ്ങനെ അറിഞ്ഞു … അത് അവള് ആൻ്റിയോട് പറയുന്നത് കേട്ടതാണ്…. അവൻ പറഞ്ഞു …
ശേ ഇവൾ എന്തിനാ ഇതൊക്കെ പറയാൻ പോയത്.. മഹാ യു ഇടിയറ്റ് ഞാൻ പറഞ്ഞു… പറ അപ്പോ അവളോട് പറഞ്ഞത്. അവൻ വീണ്ടും ചോദിച്ചു….. ……. പറയാൻ അവൻ ശബ്ദം ഒന്ന് ഉയർത്തി….