ഞാൻ ഒരു ഉമ്മ മാത്രം കൊടുത്തിട്ട് ഓടി പോയി …
പാവം അമ്മ പറഞ്ഞു ..
എന്താടാ എന്തായി അമർ എന്നോട് ചോദിച്ചു….
തൽക്കാലം ശാന്തം ആയി…. ഞാൻ പറഞ്ഞു….
എന്താടാ ഒരു സന്തോഷം ഇല്ലാത്തത്…. അമർ ചോദിച്ചു…
എല്ലാം കൈയ്യിന്ന് പോവുകയാണോ എന്നൊരു തോന്നൽ ഞാൻ പറഞ്ഞു….
ഒന്നും ഇല്ല ഒക്കെ നിൻ്റെ തോന്നൽ ആണ് പിന്നെ ഇന്നലെ നടന്നത് ഒക്കെ മനസ്സിൽ വക്കണ്ട കേട്ടല്ലോ കൊറച്ച് കഴിഞ്ഞ് ആളുകൾ ഒക്കെ വരാൻ തുടങ്ങും ഫ്രീ ആവാൻ നോക്ക് കേട്ടല്ലോ….. അമർ പറഞ്ഞു….
ശെരി ഞാൻ പറഞ്ഞു
ടാ വാ കഴിക്കാം അവൻ എന്നെ വിളിച്ചു…. നീ വല്ലതും കഴിച്ചോ അമർ കൂട്ടിച്ചേർത്തു…
എവിടുന്ന് ഇന്നലെ രാവിലെ ഇവിടുന്ന് കഴിച്ചതാ …. ഞാൻ പറഞ്ഞു…
അപ്പോ നീ ഒന്നും കഴിച്ചില്ലെ… ഇതുവരെ…. അവൻ എന്നോട് ചോദിച്ചു….
ഇല്ലാന്ന് അല്ലേ പറഞ്ഞെത് എനിക്ക് കഴിക്കാൻ വലിയ മൂഡ് തോന്നിയില്ല… ഞാൻ പറഞ്ഞു….
എന്ന നീ വാടാ പോവാം…. കഴിക്കാം വാ അവൻ എന്നെ വിളിച്ച് കൊണ്ടുപോയി…
ആൻ്റി ആൻ്റി ഇവന് വല്ലതും കഴിക്കാൻ കൊടുക്ക് ആൻ്റി അമർ അമ്മയോട് പറഞ്ഞു…
എന്താണാവോ ഇത്ര വിശപ്പ് പപ്പ അമ്മയുടെ മുന്നിൽ ദേഷ്യം അഭിനയിച്ച് സംസാരിച്ചു…
ഇവൻ ഇന്നലെ രാവിലെ ഇവിടുന്ന് കഴിച്ചതാണ് അറിയോ അമർ പപ്പയോട് പറഞ്ഞു…
ആണോടാ അത് കേട്ടോണ്ട് വന്ന അമ്മ ചോദിച്ചു…
ആണോ എന്ന് കേട്ടില്ലേ നീ അമ്മ റിപീറ്റ് ചെയ്തു….
ആ ഞാൻ പറഞ്ഞു….
കഴുതെ കഴുതെ ഫൂഡ് സമയത്തിന് കഴിച്ചൂടെ അമ്മ എന്നെ തോളത്ത് തല്ലികൊണ്ട് പറഞ്ഞു….
എന്താടാ ഇത് നിൻ്റെ കാര്യം വല്ലാത്ത കടുപ്പം തന്നെ ആണ്…പപ്പ കൂടെ ചേർന്നു….
നിങ്ങൾക്ക് ഇപ്പൊ എന്താ സീൻ.ഞാൻ ചെയറിൽ നിന്ന് എഴുനേറ്റു കൊണ്ട് ചോദിച്ചു….
ഇരിക്കട ഇരിക്കാൻ മരിയാതക്ക് സംസാരിക്കു അവൻ്റെ ഒരു സീൻ അമ്മ കലിപ്പിൽ ആയി…
നിൻ്റെ കോപ്രായങ്ങൾ ഒക്കെ കണ്ടില്ലാന്നു നടിച്ചു കൂടെ നടന്നത് പിള്ളേരെ കെട്ടിയിട്ടു വളർത്തരുതല്ലോ എന്ന് വിചാരിച്ചാണ്…. അമ്മ അതും പറഞ്ഞ് അടുക്കളയിലൊട്ട് നടന്നു…