ഒരു നിമിഷം സന്തോഷിചെങ്കിലും അവൾ പിന്നെ പറഞ്ഞു ഞാൻ വരുന്നില്ല മഹാ.
അതെന്താ മഹാലക്ഷ്മി ചോദിച്ചു….
എന്ന കണ്ട അവന് ദേഷ്യവും വാശിയും കൂടും അതാണ് അമൃത പറഞ്ഞു….
അങ്ങനെ ഒന്നും ഇല്ല നീ വാ മഹാലക്ഷ്മി പറഞ്ഞു… വേണ്ടടാ നീ പോവാൻ നോക്ക് വെറുതെ ഞാൻ ആയിട്ട് എന്തിനാ പ്രശ്നം ഉണ്ടാക്കുനത് അമൃത പറഞ്ഞു…
ശെരി നിനക്ക് താൽപര്യം ഇല്ലെങ്കിൽ വരണ്ട ഞാൻ ഇപ്പൊ വരാം കേട്ടോ…. മഹാലക്ഷ്മി അതും പറഞ്ഞ് പുറത്തേക്ക് പോയി…
അടുക്കളയിൽ നിന്ന് നാണം കേട്ട് പുറത്ത് പോവാൻ വന്ന അമർ ഇന്ദ്രൻ്റെ കൈയ്യിൽ പിടിച്ച് വലിച്ചു…
ടാ വാ പോവാം അമർ പറഞ്ഞു…. ഒരു നിമിഷം പോറകോട്ടു മാറി ഇന്ദ്രൻ തിരിഞ്ഞ് വന്ന് അമ്മയോട് എന്നപോലെ പറഞ്ഞു “ശെരി എല്ലാം പപ്പയും അമ്മയും പറയുന്ന പോലെ” ഞാൻ ആയിട്ട് ആരുടെയും സന്തോഷത്തിന് എതിര് നിന്ന് എന്ന് വേണ്ട അവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു…..
എടാ അമറെ നീ ഒന്ന് വേളിയിലോട്ട് ചെല്ല്…. ഞാൻ ഇപ്പൊ വരാം…. അവനോട് ഞാൻ പറഞ്ഞു….
ശെരി എന്നും പറഞ്ഞ് അവൻ പൊറത്തോട്ട് പോയി….
ഇനിയും വിശ്വാസം വന്നില്ലേ ഞാൻ അമ്മയോട് ചോദിച്ചു…
അമ്മ 😏😏😏
എന്താണ് ഒന്നും മിണ്ടാൻ ഇല്ലെ … ഞാൻ ചോദിച്ചു…
നീ ഇതിന് മുന്നേയും ഇത് പോലെ പല നമ്പറും കാണിച്ചിട്ടുണ്ട് ….അമ്മ പറഞ്ഞു…
എന്ന ഞാൻ തലയിൽ തൊട്ട് സത്യം ചെയ്യുന്നു ഇത് എൻ്റെ വാക്കാണ് ഇതും പറഞ്ഞു ഞാൻ അമ്മയുടെ തലയിൽ തൊട്ടു..
ഇനിയും വിശ്വാസം വന്നില്ലേ ഞാൻ ചോദിച്ചു…
ശെരി ശെരി ഇതിന് എന്തെങ്കിലും ഒരു മാറ്റം വന്ന ഞാൻ ജീവിച്ചിരീക്കില്ല കേട്ടല്ലോ… അമ്മ പറഞ്ഞു…
എന്ന ഒന്ന് സംസാരിച്ചു കൂടെ ഞാൻ ചോദിച്ചു…
അതൊന്നു ആലോചിക്കണം അമ്മ പറഞ്ഞു….
എന്തോന്ന് നമ്മൾ എല്ലാം പറഞ്ഞ് തീർത്തതല്ലെ പിന്നെ എന്താണ് ഞാൻ പറഞ്ഞു….
നീ ഇപ്പൊ പോ വൈകീട്ട് അമ്പലത്തിൽ പോയി വന്നിട്ട് നമ്മക്ക് സംസാരിക്കാം ….അമ്മ പറഞ്ഞു…