ഉള്ളതാണോ നീ പറയുന്നത് .. അമ്മ ചോദിച്ചു…. അതെ ഡീ ഉള്ളതാണ്….. . അയ്യോ എനിക്ക് വയ്യാ അമ്മക്ക് ഒരേ സന്തോഷം ….
അവൻ വെറും പാവം ആണ് നീ വെറുതെ അവനെ വിഷമിപ്പിക്കരുത് കേട്ടല്ലോ ആൻ്റി അമ്മക്ക് വാർണിങ് കൊടുത്തു….
ഇപ്പൊ അങ്ങനെ ആയോ അല്ലെങ്കിലും എനിക്കറിയാം നീ ചതിച്ചി ആണ് അമ്മ ആൻ്റിയെ കുറ്റം പറഞ്ഞു… എൻ്റെ പോന്നു മോളേ ഇനി അതിൽ പിടിച്ച് തൂങ്ങണ്ട ഞാൻ അത് തിരിച്ചെടുത്തു…. ആൻ്റി തൊഴുതു കൊണ്ട് പറഞ്ഞു….
എടി ഇത് ഇനി വൈഗിച്ച് കൂടാ ചെക്കൻ്റെ മനസ്സെങ്ങനും മാറിയ കോഴപ്പണം ആവും…. അമ്മ പറഞ്ഞു….
അവൻ വാക്കൊന്നും മാറും എന്ന് എനിക്ക് തോന്നുന്നില്ല ആൻ്റി പറഞ്ഞു….
മോളെ അവനെ എനിക്ക് മാത്രമേ അറിയൂ…. അമ്മ പറഞ്ഞു അല്ലെടി അമ്മുകുട്ടിയോട് ഒന്ന് സംസാരികണ്ടേ… അമ്മ കൂട്ടിച്ചേർത്തു….
എന്തിന് അവൾക്ക് ഒരു എതിർപ്പും ഉണ്ടാവില്ല .. ആൻ്റി കൂൾ ആയി പറഞ്ഞു…
എന്നാലും അവൾടെ ജീവിതം അല്ലെടി ഒരു വാക് ചൊതിക്കത്തെ പറ്റുമോ….അമ്മ പറഞ്ഞു…
എന്ന നീ തന്നെ ചോദിച്ചേക്ക് ആൻ്റി പറഞ്ഞു…. ശെരി ഇന്ന് തന്നെ ചോദിച്ചേക്കാം ….അമ്മ പറഞ്ഞു…
എടി കല്യാണം ഒടനേ നടത്താൻ ആണോ നിൻ്റെ പ്ളാൻ…
പിന്നെ അല്ലാതെ അമ്മ പറഞ്ഞു… എടി അതല്ലടി കല്യാണം കൊറച്ച് കഴിഞ്ഞ് നടത്താം ആൻ്റി പറഞ്ഞു… എന്തടി നിനക്ക് പ്രന്താണോ ഞാൻ നാളെ എങ്കിൽ നാളെ എന്ന് വിചാരിച്ചു ഇരിക്കുമ്പോ നീ കളിക്കല്ലേ മഹി….അമ്മ പറഞ്ഞു…
എടി അതല്ല ബിസിനെസ്സ് ഇപ്പൊ ഇച്ചിരി ഡൗൺ ആണ് ആൻ്റി പറഞ്ഞു…
അതുകൊണ്ട്…..
അതുകൊണ്ട് ഇത്തിരി ടൈം ഒന്ന് റെഡി ആയാൽ കൊറച്ച് ഫണ്ട് റെഡി ആക്കാം ആയിരുന്നു….
മഹി നിനക്ക് വല്ല വെള്ളിടിയും വെട്ടിയോടി… അമ്മ പറഞ്ഞു…
എനിക്ക് വേണ്ടത് നിൻ്റെ മോളെ ആണ് എൻ്റെ മോന് ഒരു ക്യുട്ട് ഭാര്യയെ അല്ലാതെ നിൻ്റെ പണവും കുന്തവും ഒന്നും അല്ല ….അമ്മ ചിരിച്ചോണ്ട് പറഞ്ഞ്…
എന്നാലും