അങ്ങനെ വിചാരിച്ച് സീൻ ഇല്ലാതെ സംഭവം സെറ്റ് ആയി….
ലുക്സ് ഗുഡ് ഞാൻ കണ്ണാടിയിൽ നോക്കിക്കൊണ്ട് പറഞ്ഞു…..
എൻ്റെ മോൻ സുന്ദരൻ ആയി ആൻ്റി എനിക്ക് ഒരു ഉമ്മ തന്നു… എന്ന വിട്ടാലോ.. ഞാൻ ചോദിച്ചു …
പോവാം ആൻ്റി റെഡി….
ഞാനും ആൻ്റിയും കൂടെ എൻ്റെ വണ്ടിയിൽ കയറി അമ്പലത്തിലോട്ട് പോയി….
ഞങ്ങൽ പോയി എത്തുമ്പോ അമ്മയും പപ്പയും എല്ലാരും കാറിൽ വന്ന് ഇറങ്ങുന്നു…..l എന്നെ കണ്ട് എല്ലാരും ഒന്ന് ഞെട്ടി …
പപ്പയാണ് ആദ്യം കണ്ടത് ഇതാര് എൻ്റെ മോന് മെനക്ക് നടക്കാൻ ഒക്കെ അറിയാം അപ്പോ പപ്പ ചിരിച്ചോണ്ട് വന്നു….
പിന്നാലെ ഇറങ്ങിയ അമ്മ എന്നെ കണ്ട് ഒന്ന് കണ്ണ് മിഴിച്ചു.. പിന്നെ എന്നെ അടിമുടി ഒന്ന് നോക്കി…. ഒരു ഞെട്ടൽ ചിരി കൂടെ….
ഇന്ന് വല്ലതും ഒക്കെ നടക്കും ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഇറങ്ങി വന്ന അമർ പറഞ്ഞു….
എല്ലാവരും വാ സമയം ആയി ചെറിയച്ചൻ വിളിച്ച് പറഞ്ഞു….
വന്നെ വന്നെ പപ്പ പറഞ്ഞോണ്ട് പോയി….
മഹി ആൻ്റി എൻ്റെ തോളിൽ കൈയിട്ട് കൊണ്ട് നടന്നു….
അത് കണ്ട അമ്മ പറഞ്ഞു ഓ ഒരു ആൻ്റിയും മോനും 😏
മോൻ അല്ല മരുമോൻ മഹി ആൻ്റി പറഞ്ഞു….
ഒരു നിമിഷം ആലോചിച്ച് അമ്മ പെട്ടന്ന് ആൻ്റിയുടെ മുഖത്തേക്ക് അൽഭുതത്തോടെ നോക്കി….
ആൻ്റി എന്താ എന്ന് പോലെ തല ആട്ടി….
അപ്പോ അമ്മ ശെരിക്കും എന്ന് പോലെ തല ആട്ടി…
രണ്ടുപേരും മനസ്സ് നിറഞ്ഞ സന്തോഷം മുഖത്തുണ്ട്….
എടി സത്യം ആണോ അമ്മ ആൻ്റിയുടെ അടുത്ത് പോയി ചോദിച്ചു…
അതെ ഡീ സത്യം ആണ്….അവൻ എന്നോട് പറഞ്ഞു … ആൻ്റി പറഞ്ഞു…
എന്താ പറഞ്ഞത്
അവൻ കുറച്ച് മുന്നേ വീട്ടില് വന്നു പിന്നെ ഇങ്ങനെ ഓരോന്ന് സംസാരിച്ചു അതിൻ്റെ ഇടയിൽ അവൻ തന്നെ കല്യാണ കാര്യം എടുത്തിട്ട് പിന്നെ ഞാൻ ഓരോന്ന് പറഞ്ഞ് ഞാൻ അങ്ങ് ഇമോഷണൽ ആയി ….പിന്നെ അവൻ അങ്ങ് …..