വധു is a ദേവത 8 [Doli]

Posted by

എങ്ങനെ ആ മോനെ നിന്നോട് ഞാൻ ഇത് പറയുന്നത്.. അങ്ങനെ ഞാൻ പറഞ്ഞത് കൊണ്ട് മാത്രം നീ അവളെ സ്വീകരിക്കുമോ….

അതിന് എനിക്ക് ഉത്തരം ഇല്ലാതെ പോയി….. ഞാൻ എൻ്റെ തല ആൻ്റിയുടെ തോളിൽ വച്കൊണ്ട് ഇങ്ങനെ ഇരുന്നു…..

വാ നമ്മക്ക് പോവാം ആൻ്റി എന്നെ എണീപ്പിച്ചു….

ആൻ്റി…

എന്താടാ ആൻ്റി തിരിഞ്ഞ് നോക്കി ആൻ്റിയുടെ ആഗ്രഹം നടക്കും….. ഞാൻ പറഞ്ഞു….

എടാ എനിക്ക് വേ

അല്ലാ ആൻ്റി ഇത് എല്ലാവരുടെയും ആഗ്രഹം ആണ് പിന്നെ എൻ്റെ അമ്മക്ക് നല്ല പോലെ അറിയാം എനിക്ക് എന്ത് ചേരും ചേരില്ല എന്നത് …. അമ്മയുടെ സെലക്ഷൻ എപ്പോഴും കറക്റ്റ് ആയിരിക്കും അത് കൊണ്ട് തന്നെ ഇനി എനിക്ക് രണ്ടാമത് ഒന്ന് ആലോചിക്കാൻ ഇല്ല ഞാൻ കൂട്ടിച്ചേർത്തു…..

സത്യം ആണോ നീ പറയുന്നത്…. ആൻ്റി ചോദിച്ചു….

ആൻ്റിക്ക് എന്നെ വിശ്വാസം ഇല്ലെ …. .മോനെ നീ എപ്പോഴും എന്നെ അൽഭുതപെടുതിയിട്ടെ ഉള്ളൂ….

ശെരി ഇനി എൻ്റെ സുന്ദരികുട്ടി പോയി ഒരുങ്ങിട്ട് വന്നെ ഞാൻ വെയിറ്റ് ചെയ്യാം… നമ്മക്ക് ഒരുമിച്ച് പോവാം …

ശെരി മോനെ ഞാൻ ഇതാ വന്നു….. അങ്ങനെ ആൻ്റി റെഡി ആവുമ്പോഴേക്കും ഞാൻ പോയി എൻ്റെ വണ്ടി എടുത്ത് കൊണ്ടുവന്നു … ആൻ്റി സാരി ഒക്കെ ഉടുത്ത് നല്ല ഐശ്വര്യം ഉള്ള ലുക്ക് വെറുതെ അല്ലാ അവള് ഇത്ര ഗ്ളാമർ ഞാൻ വിചാരിച്ചു….

അയ്യോ ഇത് ആരാണ് സുന്ദരി കുട്ടി ആയല്ലോ ഞാൻ പറഞ്ഞു….

നീ ഇങ്ങനെ ആണോ വരുന്നേ … ആൻ്റി ചോദിച്ചു..

ഇതിനെന്താ കുഴപ്പം … ഞാൻ ചോദിച്ചു…

അമ്പലത്തിൽ പോവാൻ ഒരു രീതി ഉണ്ട് നീ വാ ….

ഉള്ളിൽ ചെന്ന എനിക്ക് ആൻ്റി ഒരു മുണ്ട് പുതിയ മുണ്ട് തന്നു….

അയ്യോ ആൻ്റി എനിക്ക് ഇത് ഇടുപ്പിൽ നിക്കില്ല ഞാൻ ഇത് ഉടുത്ത് നോക്കിയിട്ടില്ല…

അതൊന്നും കുഴപ്പം ഇല്ല ബെൽറ്റ് ഇട്ടാ മതി…. ആൻ്റി പറഞ്ഞു…

എന്ന പിന്നെ ആൻ്റിയുടെ ഇഷ്ടം ലെട്സ്സ് ഡു ഇറ്റ്….

Leave a Reply

Your email address will not be published. Required fields are marked *