ടീച്ചർ വാത്സല്യത്തിൽ നിറഞ്ഞ ഒരു ചിരി ആയിരുന്നു അവൻ ചോദിച്ചതിന് മറുപടിയായി കൊടുത്തത്. ഇന്ന് ടീച്ചറേ കാണാനും നല്ല ഭംഗിയാണല്ലോ ഈ ചുവന്ന സാരി അടിപൊളി ആയിട്ടുണ്ട്
അപ്പോൾ ആണ് ടീച്ചറും അത് ഓർത്തത്. അവൻ പറഞ്ഞത് ശെരിയാണ് 30 വർഷങ്ങൾക്കു മുന്നേ തന്റെ ആദ്യ വിവാഹത്തിന് പോലും താൻ ഇത്രേം ഒരുങ്ങിയോ എന്ന് ഒന്ന് സംശയിച്ചു പോയി.
കാരണം അത്രേം മനോഹരിയായ ഒരു മണവാട്ടി ആക്കിയാണ് മക്കൾ തന്നെ ഇവിടെ എത്തിച്ചേക്കുന്നെ.
വിലകൂടിയ ഒരു റെഡ് ചില്ലി കാഞ്ചിപുരം പറ്റുസാരിയും അതേകളർ ബ്ലൗസും തലമുടി പുറകിൽ ബൺ ചെയ്തു അതിൽ നിറയെ മുല്ലപ്പൂവും കൈയിലും കഴുത്തിലും കുറച്ചധികം ആഭരണങ്ങളും കാലിൽ സ്വാർണ്ണത്തിന്റെ നേർത്ത പാദസരം ഉൾപ്പെടെ എല്ലാം കൊണ്ടും തന്നെ താൻ ഇപ്പോൾ പുതിയ ഒരു മണവാട്ടി ആയിരിക്കുന്നു.
അമ്മേ ഹരിക്കുട്ടാ വേഗം വാ മുഹൂർത്ഥത്തിനുമുന്നേ നമ്മൾക്ക് അമ്പലത്തിൽ എത്തണം. അനു പറഞ്ഞു
അപ്പോഴാണ് ടീച്ചർ ചിന്തയിൽ നിന്ന് തിരികെ എത്തിയത്. പിന്നെ പെട്ടെന്ന് തന്നെ അവർ നടന്നു അമ്പലത്തിൽ എത്തി.
അമ്പലം എന്ന് പറഞ്ഞാൽ ഒരു മരത്തിന്റെ താഴെ കുറെ പട്ടിൽ പൊതിഞ്ഞ നിലയിൽ ഒരു കല്ലിൽ തീർത്ത മനുഷ്യരൂപം ഗന്ധർവ ചാമ്മി(ഗന്ധർവ്വൻ )എന്നാണ് ആ പ്രതിഷ്ടയെ അവർ വിളിക്കുന്നെ ആ പ്രേതിഷ്ട്ട ഇരിക്കുന്ന ഇടം ഒരു പതുസെന്റ് സ്ഥലം മുള്ളുവെളികളാൽ ചുറ്റപ്പെട്ടിരുന്നു ആ വേലികെട്ടിൽ തന്നെ പുല്ലിനാൽ മേൽ കുരയു ഭിത്തിയും മേഞ്ഞ ഒരു കുടിലും ഉണ്ടാരുന്നു
അവിടെ ആ പ്രദേശത്തെ ആദിവാസി ആളുകളും പിന്നെ മൂപ്പനും ഉണ്ടാരുന്നു മൂപ്പനാണ് കല്യണം നടത്തികൊടുക്കുന്നത്.
മഞ്ഞ ചരടിൽ കോർത്ത താലി മൂപ്പൻ കൈയിൽ പിടിച്ചട്ടുണ്ടാരുന്നു.
പൂജകഴിഞ്ഞപ്പോൾ പെണ്ണും ചെറുക്കനും വന്നു ദേവനെ തൊഴാൻ പറഞ്ഞു മൂപ്പൻ അപ്പോൾ അനു വന്നു അമ്മയെയും ഹരിക്കുട്ടനെയും പ്രതിഷ്ട്ടക്ക് മുന്നിലോട്ടു നിർത്തി
മൂപ്പൻ ഒന്ന് സംശയത്തോടെ രണ്ടുപേരെയും നോക്കി. അതുകണ്ട അനു പറഞ്ഞു മൂപ്പാ സംശയം വേണ്ട ഇത് തന്നെയാ ചെറുക്കനും പെണ്ണും.
ഞങ്ങൾ അങ്ങ് വിദേശത്താണ് അമ്മ ഇവിടെ തനിച്ചും അപ്പോൾ അമ്മയെ സുരക്ഷിതമായ ഒരു കൈയിൽ ഏൽപ്പിക്കണം എന്ന് തോന്നി.