നീ ഒന്നും പറയണ്ട പോവാൻ നോക്ക് കൃഷ്ണ പറഞ്ഞു….
അമർ ഇന്ദ്രനെ ഓർത്ത് വിഷമിച്ചു….
അങ്ങനെ വൈകുന്നേരം ആയപ്പോ കരഞ്ഞുറങ്ങിയ അമൃത മുറിയിൽ നിന്ന് പുറത്തേക്ക് വന്നു… എല്ലാവരും ഇത്ര നേരം ആയിട്ടും തിരിച് വരാത്ത ഇന്ദ്രനെ കുറിച്ചാണ് സംസാരം…..
അങ്കിൾ എന്തൊക്കെയോ പറഞ്ഞ് നടക്കുന്നുണ്ട്….
അല്ലാ ചെക്കൻ്റെ അഹങ്കാരം കണ്ടില്ലേ…. കൃഷ്ണയെ നോക്കാൻ പോയപ്പോ അവിടെ ആൻ്റിയും മഹയും ഉണ്ട് … അമർ പെട്ടന്ന് ഉള്ളിലേക്ക് കയറി വന്നു.. പിന്നാലെ അങ്കിളും ടാ അവൻ വല്ല ഫ്രണ്ട്സിനെ കാണാൻ പോയിട്ടുണ്ടോ…
ഇല്ല
എൻ്റെ മോൻ എൻ്റെ വാകിന് ഇത്തിരി വില തരും എന്ന് ഞാൻ വിചാരിച്ചത്.. ആൻ്റി പറഞ്ഞു…
മഹ ഒരു ചായ കൊണ്ട് വാ മോളെ നല്ല തലവേദന…. കൃഷ്ണ ആൻ്റി പറഞ്ഞു…. നീയും കൂടെ ചെല്ല് അമൃതയോട് പറഞ്ഞു…
അവർ പോയതും ആൻ്റി എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്…. അവൻ പറഞ്ഞു തന്നത് ആയിരിക്കും… അങ്കിൾ പുച്ഛിച്ചു…
ഒന്ന് നിർത്തുണ്ടോ ആദ്യം എനിക്ക് പറയാൻ ഉള്ളത് നിങൾ ഒന്ന് കേൾക്കൂ… എന്നിട്ട് തീരുമാനിക്ക് മകനെ കൊല്ലണോ അതോ വളർത്തണോ എന്ന്…
ടാ ഒച്ച കുറച്ച് സംസാരിക്കട… അങ്കിൾ അമറിനെ തല്ലാൻ കൈ ഓങ്ങി…. . വേണ്ട ആൻ്റി പറഞു…. നിർത്തിക്കെ എന്താടാ നീ പറ … ആൻ്റി അവൻ അവളെ കല്യാണം കഴിക്കാൻ പറ്റില്ല ആൻ്റി… എന്താടാ കാര്യം കൃഷ്ണ തിരക്കി… അത് പിന്നെ …
പറയടാ പറയാൻ….
അവൻ ട്രിപ്പ് പോയപ്പോ നടന്നത് മുഴുവൻ പറഞ്ഞു…
ചായയും ആയി വന്ന മഹയും അമൃതയും ഇതെല്ലാം വെളിയിൽ നിന്ന് കേട്ടു…
ഇതെല്ലാം കേട്ട അമൃത പോട്ടി കരഞ്ഞൊണ്ട് അവിടെ തന്നെ ചുമരിൽ ചരി നിലത്തേക്ക് ഉരുതി ഇരുന്നു…
എടാ എന്താടാ എന്താ നീ ഈ പറയുന്നത്….എൻ്റെ മോൻ ഇത്ര ഒക്കെ ഉണ്ടായിട്ടും നീ പോലും എന്നിൽ നിന്ന് ഇത് മറച്ചല്ലോടാ.. എങ്ങനെ ആണ് ഞാൻ ഇത് ന്നിങ്ങളോട് പറയുക. ഇന്ദ്രനെ പെൺകുട്ടികളെ മയക്കി പീഡിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിന് പോലീസ് പിടിച്ചു എന്നോ… അതോ ഹോട്ടലുകാർ അവനെ പട്ടിയെ പോലെ തല്ലിയെന്നോ… എന്താ ഞാൻ പറയ അവൻ കരയാൻ തുടങ്ങി…