“……കോളോ എന്ത് കോള് “
“……ഓ ഒന്നുമില്ല മനുഷ്യാ ഞാൻ വെറുതെ പറഞ്ഞതാ ……..ങേ ഞാനിതിവിടെ വെച്ചിരിക്കുവാരുന്നോ .വൈകിട്ടപ്പച്ചൻ മേടിച്ചോണ്ടു വന്നതാ സാധനം…………”
കത്തി നിക്കുന്ന ബൾബിലേക്കു നോക്കിക്കിടക്കുന്ന തങ്കച്ചൻ അത് കേട്ടു
“……എന്തുവാടി സാധനം “
“……ഓ എന്തോ പറയാനാ ഇന്ന് ആ മേരിടെ പശൂനെ കൊണ്ട് വന്നാരുന്നു ഒന്നും ശരിയായീലെന്നു പറയുന്ന കേട്ടു .അതോണ്ട് കാളക്കുട്ടന് കൊടുക്കാൻ റമ്മോ ബ്രാണ്ടിയോ എന്തോ ഒന്ന് മേടിച്ചോണ്ടു തന്നിട്ട് എന്നോട് അകത്തേക്ക് വെച്ചോളാൻ പറഞ്ഞു .അതിന്റെ കാര്യം ഞാനങ്ങ് മറന്നു .ഇതെടുത്ത് മാറ്റി വെക്കട്ടെ .”
മോളിയുടെ സംസാരം കേട്ട തങ്കച്ചൻ പെട്ടെന്ന് തല പൊക്കി നോക്കിയിട്ടു എണീക്കാൻ പാടുപെട്ടു ചോദിച്ചു
“……എന്തിയെ നോക്കട്ടെടി”
“……ദേ ഇതാ സാധനം കണ്ടോ “
കണ്ണ് മിഴിച്ചു നോക്കിക്കൊണ്ടു അത്യാഹ്ളാദത്തോടെ ചാടിയെണീറ്റ തങ്കച്ചൻ കുപ്പി പിടിച്ചു മേടിച്ചു കൊണ്ട് മോളിയോട് പറഞ്ഞു
“……എടിയേ കൊറച്ച് വെള്ളമിങ്ങെടുക്ക് .”
“……ഒന്ന് പോ മനുഷ്യാ ഇതപ്പച്ചൻ മേടിച്ചു വെച്ചിരിക്കുന്നതാ കേട്ടോ പറഞ്ഞില്ലെന്നു വേണ്ട”
“……എടി വെള്ളമിങ്ങെടുത്തോടുണ്ട് വാ .”
മോളി ഒരു കള്ള ദേഷ്യം കാണിച്ച് കൊണ്ട് അടുക്കളയിൽ പോയി വെള്ളമെടുത്ത് കൊണ്ട് വന്നപ്പോഴേക്കും തങ്കച്ചൻ കുപ്പി തുറന്നു അതിന്റെ പകുതി കുടിച്ച് തീർത്തിരുന്നു .
“……ഹെന്റെ പൊന്നു മനുഷ്യാ നിങ്ങളത് മൊത്തം കുടിച്ചോ കൂമ്പ് വാടിപ്പോകും .ഓ അല്ലെങ്കി ഇനി വാടാനെന്തിരിക്കുന്നു .”
“……മൊത്തം കുടിച്ചില്ല കൊറച്ച് കൊറച്ച് മാത്രം .”
“……കർത്താവേ ഇനി ഞാനപ്പച്ചനോടെന്തു പറയും “
“……നീയാ വെള്ളമിങ്ങെടുത്തെ ഞാൻ കാണിച്ച് തരാം……”
തങ്കച്ചൻ വെള്ളം മേടിച്ചു കുപ്പിയിലേക്കൊഴിച്ചു. പകുതിയും പുറത്തേക്കൊഴുകുന്നത് കണ്ട മോളി അത് മേടിച്ചു
“……ദേ മൊത്തം പോവുന്നു ഇങ്ങെടു വെറുതെ കുടിച്ച് കൂത്താടി നടന്നാ മതിയല്ലോ……”
കുപ്പി വീണ്ടും നിറച്ച് വെച്ച് കൊണ്ട് അവളതു മേശപ്പുറത്ത് വെച്ചു .
“……ദേ മനുഷ്യാ ഇനിയെടുത്ത് കുടിച്ചെക്കല്ലേ എനിക്കെങ്ങും വയ്യ അപ്പച്ചന്റെ ചീത്തവിളി കേക്കാൻ .”
“……എടി ആരുമറിയത്തില്ല കാളക്കു കൊടുക്കാനല്ലേ അപ്പച്ചന് കുടിക്കാനല്ലല്ലോ…….ആരുമറിയത്തില്ല .”