മോനെ ഇന്ദ്ര നീ ആള് പാവം ഒക്കെ ആണെങ്കിലും നീ ഒരു കാര്യം ഓർക്കണം ഞാൻ നിൻ്റെ ആൻ്റി ആണ് കൂടാതെ നിൻ്റെ അമ്മയേകൽ വലിയ തില്ലാലങ്കടി ആണ് നിൻ്റെ നമ്പർ എന്നോട് വേണ്ട കേട്ടല്ലോ …
കിച്ചു (അമ്മ) എന്നെ വിളിച്ചിരുന്നു… അപ്പോ മോൻ പോയി ഒറങ്ങുവല്ലെ… ആൻ്റി എന്നെ ട്രോളി നശിപ്പിച്ച്…
എന്ന പിന്നെ അതാ നല്ലത് അല്ലേ .. ഗുഡ് നൈറ്റ് ആൻ്റി…
ശെരി കുട്ടാ ഗുഡ് നൈറ്റ്…
×× അവൻ ഫോൺ അവിടെ വച്ച് പിന്നെയും എന്തൊക്കെയോ ആലോചിച്ചു.. തനിക്ക് ഉണ്ടായ നഷ്ടം അഭമാനം.. എല്ലാം .. അവൻ പതുക്കെ തൻ്റെ ഫോൺ എടുത് ഗൂഗിളിൽ താൻ സ്വന്തം ആകാൻ പോവുന്ന വണ്ടി നോക്കി ….
ദൈവം ചിലപ്പോ അങ്ങനെ ആണ് വലിയ. ദുഃഖം തരും ഓടനെ സന്തോഷം തരും അങ്ങനെ അങ്ങനെ. … ശോ ഇനി എങ്ങനെ അങ്ങോട്ട് പോവും നാശം.. എന്തെങ്കിലും നമ്പർ ഇട്ടാ ഒരുപക്ഷേ വണ്ടി കൈവിട്ട് പോവും.. വേണ്ട ആ അവിടെ പോയാലും അവന്മാർ അവിടെ തന്നെ ഉണ്ടല്ലോ പിന്നെ ആര് ക്ലാസ്സിൽ കയറാൻ… എന്തായാലും വണ്ടി ഇനി വൈഗാൻ പാടില്ല…
ഇതേ സമയം താഴെ രാമൻ കൃഷ്ണ
കൃഷ്ണാ നീ എന്താ ആലോചിക്കുന്നത്… റാം ചോദിച്ചു… ഇന്ദ്രനെ പറ്റി ആണോ… അതെ നിങ്ങൾക്ക് തൊന്നുണ്ടോ ന്നെ അവൻ അവളെ കല്യാണം കഴിക്കും എന്ന്.. കൃഷ്ണ സംശയം റാമിനെ അറിയിച്ചു…
എന്താ സംശയം എടോ ഇന്നത്തോടെ എനിക്ക് ഒരു കാര്യം മനസ്സിലായി. അവൻ്റെ വീക്ക് പോയിൻ്റ് എന്താണ് തനിക്ക് അറിയുമോ. കാർ ആണോ അല്ല പൈസ ആണോ അല്ല എന്ന നിങൾ തന്നെ പറ
സെൻ്റിമെൻ്റ്സ് ….
അവനെ കൊണ്ട് പൈസക്കും വണ്ടിക്കും ഒന്നിനും ചെയ്യിക്കാൻ പറ്റാത്തത് തൻ്റെയോ എൻ്റെയോ കണ്ണീരിന് കഴിയും അവൻ ഞാൻ വിചാരിച്ചു പോലെ അല്ല എന്നെ പോലെ തന്നെ വെറും മണ്ടൻ റാം അതും പറഞ്ഞ് ചിരിക്കാൻ തുടങ്ങി…